മിന്നും ജയം! പാകിസ്താനെ തോല്‍പിച്ച് ഇന്ത്യന്‍ അണ്ടര്‍ 19 ടീം സെമിയില്‍

പാകിസ്താന് സെമി ടിക്കറ്റ് നഷ്ടമായെങ്കിലും ഇന്ത്യയെ തോല്‍പിച്ച് മടങ്ങാമെന്ന പ്രതീക്ഷയും ഇന്ത്യന്‍ യുവനിര അവസാനിപ്പിച്ചു.

മിന്നും ജയം! പാകിസ്താനെ തോല്‍പിച്ച് ഇന്ത്യന്‍ അണ്ടര്‍ 19 ടീം സെമിയില്‍
dot image

അണ്ടര്‍ 19 ലോകകപ്പില്‍ പാകിസ്താനെ 58 റണ്‍സിന് തോല്‍പിച്ച് ഇന്ത്യ സെമിയിലെത്തി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 253 റണ്‍സ് വിജയലക്ഷ്യം 33.3 ഓവറില്‍ മറികടന്നാല്‍ മാത്രമെ പാകിസ്താന് നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യയെ മറികടന്ന് സെമിയിലെത്താനാത്താനുള്ള സാധ്യതയുണ്ടായിരുന്നുള്ളൂ. എന്നാല്‍ 46.2 ഓവറില്‍ 194 റണ്‍സിന് ഓള്‍ ഔട്ടായ പാകിസ്താന്‍ 58 റണ്‍സ് തോല്‍വിയോടെ സെമി ഫൈനല്‍ കാണാതെ പുറത്തായി.

ഇതോടെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്കൊപ്പം ഇന്ത്യയും സെമിയിലെത്തി.
സ്‌കോര്‍ ഇന്ത്യ 49.5 ഓവറില്‍ 252ന് ഓള്‍ ഔട്ട്, പാകിസ്ഥാന്‍ 46.2 ഓവറില്‍ 194 റണ്‍സിന് ഓള്‍ ഔട്ട്.

33.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് മാത്രമെടുത്തിരുന്ന പാകിസ്താന് സെമി ടിക്കറ്റ് നഷ്ടമായെങ്കിലും ഇന്ത്യയെ തോല്‍പിച്ച് മടങ്ങാമെന്ന പ്രതീക്ഷയും ഇന്ത്യന്‍ യുവനിര അവസാനിപ്പിച്ചു.

Also Read:

ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ വെടിക്കെട്ട് സെഞ്ച്വറി നേടിയ വെടിക്കെട്ട് ബാറ്ററായ സമീര്‍ മിന്‍ഹാസിനെ(9) തുടക്കത്തിലെ പുറത്താക്കിയ ഹെനില്‍ പട്ടേലാണ് ഇന്ത്യക്ക് മത്സരത്തില്‍ തുടക്കത്തിലെ മുന്‍തൂക്കം നല്‍കിയത്. പിന്നാലെ ഹംസ സഹൂറും ഉസ്മാന്‍ ഖാനും ചേര്‍ന്ന് പാകിസ്ഥാനെ 17 ഓവറില്‍ 88 റണ്‍സിലെത്തിച്ചെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞുമുറുകിയതോടെ പാകിസ്താന് കുടുങ്ങി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സിന് എല്ലാവരും പുറത്തായി. 98 പന്തില്‍ 68 റണ്‍സടിച്ച വേദാന്ത് ത്രിവേദിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വൈഭവ് സൂര്യവംഷി 22 പന്തില്‍ 30 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെ രണ്ട് പന്ത് നേരിട്ട് റണ്ണെടുക്കാതെ മടങ്ങി. വേദാന്ത് ത്രിവേദി മടങ്ങിയശേഷം കനിഷ് ചൗഹാനും ഖിലന്‍ പട്ടേലും ചേര്‍ന്നാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. പാകിസ്താന് വേണ്ടി അബ്ദുള്‍ സുബ്ഹാന്‍ മൂന്നും മുഹമ്മദ് സയ്യാം രണ്ടും വിക്കറ്റ് വീഴ്ത്തി.

Content Highlights- Indian U19 win against Pakistan U19 to enter into Worldcup Semi

dot image
To advertise here,contact us
dot image