'കൂലി' റഫറൻസില്‍ സഞ്ജുവിന് വൻ ബില്‍ഡപ്പ്! തലയുടെ അന്യായ സ്വാഗും, ആവേശമായി CSKയുടെ ജേഴ്സി ലോഞ്ച് വീഡിയോ

ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദിന്‍റെ നേതൃത്വത്തില്‍ സിനിമാറ്റിക് ശൈലിയിലാണ് ചെന്നൈ വീഡിയോ അവതരിപ്പിച്ചത്

'കൂലി' റഫറൻസില്‍ സഞ്ജുവിന് വൻ ബില്‍ഡപ്പ്! തലയുടെ അന്യായ സ്വാഗും, ആവേശമായി CSKയുടെ ജേഴ്സി ലോഞ്ച് വീഡിയോ
dot image

ഐപിഎല്ലിന്റെ വരും സീസണിന് മുന്നോടിയായി പുതിയ ജേഴ്സി അവതരിപ്പിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ്. സിഎസ്കെയുടെ ജേഴ്സി ലോഞ്ച് വീഡിയോയും ആരാധകർ വളരെ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ചെന്നൈ ക്യാപ്റ്റൻ റുതുരാജ് ​ഗെയ്ക്വാദും സർഫറാസ് ഖാനും ആയുഷ് മാത്രെയുമെല്ലാം അണിനിരക്കുന്ന വീഡിയോയിൽ ആവേശമായി മലയാളി താരം സഞ്ജു സാസണിന്റെ പ്രത്യേക റെഫറൻസും ഇതിഹാസ താരം എം എസ് ധോണിയുടെ അന്യായ സ്വാ​ഗുമുണ്ട്.

ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദിന്‍റെ നേതൃത്വത്തില്‍ സിനിമാറ്റിക് ശൈലിയിലാണ് ചെന്നൈ ജേഴ്സി പുറത്തിറക്കുന്ന വീഡിയോ അവതരിപ്പിച്ചത്. ‌ചെന്നൈ സൂപ്പർ കിങ്സിന്റെ ഹോട്ടലിൽനിന്ന് പുതിയ ജേഴ്സി മോഷണം പോകുന്നതും തല ധോണി അത് തിരികെയെത്തിക്കുന്നതുമാണ് വീഡിയോയുടെ ഇതിവൃത്തം. രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈയിലെത്തിയ സഞ്ജു സാംസണെ കാണിക്കുന്നില്ലെങ്കിലും മലയാളി താരത്തിന് വൻ ബിൽഡപ്പാണ് സിഎസ്കെ വീഡിയോയിൽ നൽകിയിരിക്കുന്നത്. ധോണി ടീമിലെത്തുന്ന ദൃശ്യങ്ങൾക്കൊപ്പം തന്നെ ആരാധകരെ ആവേശത്തിലാക്കുന്നതാണ് സഞ്ജുവിന്റെ റെഫറൻസും.

ചെന്നൈ യുവതാരങ്ങളോടൊപ്പം നടക്കുമ്പോൾ ഒരു മുറിക്കു മുൻപിൽ മിണ്ടാതിരിക്കണമെന്നാണ് റുതുരാജ് പറയുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത രജനീകാന്ത് ചിത്രം 'കൂലി'യിലെ റഫറൻസാണിത്. അകത്ത് ആരാണ് എന്നു ചോദിക്കുമ്പോൾ എന്റെ സുഹൃത്താണെന്നാണ് ഗെയ്ക്വാദിന്റെ മറുപടി. തോരണങ്ങൾ തൂക്കിയ വാതിലിനു മുന്നിൽ കേരളത്തിന്റെ പ്രതീകമെന്നോണം ഒരു കൊച്ചു നെറ്റിപ്പട്ടവും ഉപയോഗിച്ചാണ് സഞ്ജുവിന്റെ റഫറൻസ് വീഡിയോ നിർമാതാക്കൾ കൊണ്ടുവന്നത്.

എം എസ് ധോണിയും നായകൻ റുതുരാജ് ഗെയ്‌ക്‌വാദും ഉൾപ്പെടെയുള്ള താരങ്ങൾ ചെപ്പോക്കിൽ പരിശീലനം ആരംഭിച്ച ഘട്ടത്തിലാണ് ജേഴ്സി ലോഞ്ച് നടന്നത്. ഐക്കോണിക് ആയ 'കാനറി യെല്ലോ' നിറത്തിൽ അത്യാധുനിക ഡിസൈനുകൾ സമന്വയിപ്പിച്ചാണ് ഇത്തവണത്തെ ജേഴ്സി ഒരുക്കിയിരിക്കുന്നത്. നിലവിൽ ഇന്ത്യയുടെ ലോകകപ്പ് ടീമിനൊപ്പമുള്ള സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംങ്സിനൊപ്പമെത്തുന്നത് കാത്തിരിക്കുകയാണ് ആരാധകർ.

Content Highlights: Sanju Samson Reference and Dhoni in CSK's Jersey Launch, Video Goes Viral

dot image
To advertise here,contact us
dot image