50 രൂപയുടെ നാണയം ഇറക്കുമോ? ആളുകള്‍ക്ക് ഇഷ്ടം നാണയമോ, നോട്ടോ?

50 രൂപ നാണയങ്ങള്‍ ഇറക്കാന്‍ നിര്‍ദേശിക്കുന്ന ഹര്‍ജിയിലാണ് സര്‍ക്കാര്‍ മറുപടി ഫയല്‍ ചെയ്തിരിക്കുന്നത്

dot image

50 രൂപയുടെ നാണയമിറക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരിക്കുകയാണ്. അതിനൊരു കാരണവും ഉണ്ട്. ജനങ്ങള്‍ക്ക് നോട്ടുകള്‍ വളരെ ഇഷ്ടമാണ് അതുകൊണ്ടാണ് നാണയം ഇറക്കാത്തതെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

അന്ധര്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുന്ന പ്രത്യേകിച്ച് 50 രൂപയോ അതില്‍ താഴെയോ മൂല്യമുളള കറന്‍സി നോട്ടുകളും നാണയങ്ങളും ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയിലാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചത്.

നിലവിലുള്ള നാണയങ്ങളുടെയും പ്രചാരത്തിലുളള ബാങ്ക് നോട്ടുകളുടെയും ഉപയോഗ രീതികള്‍ വിശകലനം ചെയ്യുന്നതിനായി റിസര്‍വ്വ് ബാങ്ക് 2022 ല്‍ ഒരു സര്‍വേ നടത്തിയിരുന്നു. 10, 20 രൂപ മൂല്യമുളള നാണയങ്ങളേക്കാള്‍ നോട്ടുകള്‍ക്കാണ് മുന്‍ഗണനയെന്ന് കണ്ടെത്തലുകള്‍ വെളിപ്പെടുത്തിയെന്ന് നാണയ, കറന്‍സി ഡിവിഷനിലെ അണ്ടര്‍ സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

50 രൂപ നാണയം അവതരിപ്പിക്കാനുള്ള ഏതൊരു തീരുമാനവും കാഴ്ചവൈകല്യമുള്ളവരുടെ ആശങ്കകള്‍ക്ക് പുറമേ സമ്പദ് വ്യവസ്ഥയുടെ ആവശ്യകത, പൊതുജന സ്വീകാര്യതയുടെ അളവ് തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും. നിലവില്‍ 50 രൂപ നാണയം അവതരിപ്പിക്കുന്നതിനെക്കുറിച്ചുളള ഒരു നിര്‍ദ്ദേശവും വകുപ്പിന്റെ പരിഗണനയില്‍ ഇല്ല എന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

Content Highlights :The central government has informed the Delhi High Court that there are no plans to issue a 50 rupee coin

dot image
To advertise here,contact us
dot image