
വിവിധ രാജ്യങ്ങളില് നിന്നും ചെമ്പ്, മരുന്നുകള് തുടങ്ങിയവ ഇറക്കുമതി ചെയ്യുന്നതിന് വന് തീരുവ പ്രഖാപിച്ച് അമേരിക്ക. ചെമ്പിന് 50 ശതമാനവും മരുന്നിന് 200 ശതമാനവും തീരുവയാണ് പ്രഖ്യാപിച്ചത്. ചെമ്പിന് 50 ശതമാനം തീരുവ ഏര്പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ആഗോള വിപണിയില് ചെമ്പിന്റെ വില കുതിച്ചുയര്ന്നു. ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട് കരാറിലേര്പ്പെടാനുള്ള അവസാന ദിവസം ഓഗസ്റ്റ് ഒന്നാണെന്നും യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില് നടന്ന യോഗത്തിലാണ് ചെമ്പ് ഇറക്കുമതിക്ക് 50 ശതമാനം പുതിയ തീരുവ ചുമത്താന് യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ചത്.
യുഎസിലേക്ക് ചെമ്പ് കയറ്റുമതി ചെയ്യുന്നതില് മുന്പന്തിയില് നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഉയര്ന്ന ഇറക്കുമതി തീരുവ ചെമ്പിന് ഉള്പ്പെടെ പ്രഖ്യാപിച്ചത് ഇന്ത്യ ഉള്പ്പെടെയുള്ള രാജ്യങ്ങളെ സാരമായി ബാധിക്കും. 2024-25 സാമ്പത്തിക വര്ഷത്തില് ഇന്ത്യ ആഗോളതലത്തില് ഏകദേശം 2 ബില്യണ് ഡോളറിന്റെ (200 കോടി) ചെമ്പ് ഉത്പ്പന്നങ്ങള് കയറ്റുമതി ചെയ്തു. ഇതില് 360 മില്യണ് ഡോളര്, ഏകദേശം 17 ശതമാനം, അമേരിക്കയിലേക്കാണ് കയറ്റുമതി ചെയ്തത്. സൗദി അറേബ്യയ്ക്കും ചൈനയ്ക്കും ശേഷം ഇന്ത്യയുടെ മൂന്നാമത്തെ വലിയ ചെമ്പ് കയറ്റുമതി കേന്ദ്രമാണ് യുഎസ്. നിര്മാണം, പുനരുപയോഗ ഊര്ജ്ജം, ഇലക്ട്രിക് വാഹനങ്ങള്, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളില് ഇത് വ്യാപകമായി ഉപയോഗിക്കുന്നു.
മരുന്നിന് 200 ശതമാനം തീരുവ പ്രഖ്യാപിച്ചതും ഇന്ത്യയെ സാരമായി ബാധിക്കും. ഇന്ത്യയുടെ മൊത്തം ഔഷധ കയറ്റുമതിയുടെ 40 ശതമാനവും യുഎസിലേക്കാണ്. 2025 സാമ്പത്തിക വര്ഷത്തില് 9.8 ബില്യണ് ഡോളറിന്റെ (900 കോടി) കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്. മുന് വര്ഷത്തെ 8.1 ബില്യണ് ഡോളറില് നിന്ന് 21 ശതമാനം വര്ധനവാണ് ഇത്തവണ ഉണ്ടായിരുന്നു. ട്രംപിന്റെ പ്രഖ്യാപനം ഓഹരി വിപണിയെ ആകെ തകിടം മറിച്ചിരിക്കുകയാണ്. ഇന്ത്യന് ഫാര്മ ഓഹരികള് ഇന്ന് കുത്തനെ ഇടിഞ്ഞു, നിരവധി പ്രമുഖ കമ്പനികളുടെ ഓഹരികള് ഇന്ട്രാഡേ ട്രേഡിംഗില് 2 മുതല് 4 ശതമാനം വരെ ഇടിഞ്ഞുവെന്ന് കണക്കുകള് വ്യക്തമാക്കുന്നു.
Content highlights: trumps new tariff on copper and pharma