
ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത കോമഡി ചിത്രമായിരുന്നു ആട്. തിയേറ്ററിൽ വിജയമാകാതെ പോയ ചിത്രത്തിന് ഡിജിറ്റൽ റിലീസിന് ശേഷം വലിയ ആരാധകരാണ് ഉണ്ടായത്. തുടർന്ന് സിനിമയ്‌ക്കൊരു രണ്ടാം ഭാഗവും സംഭവിച്ചു. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം നടക്കുകയാണ്. ഇതിനിടയിൽ ജയസൂര്യ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
പ്രിൻസ് ജോയ് സംവിധാനത്തിൽ വിനായകനും ജയസൂര്യയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. മിഥുൻ മാനുവൽ തോമസ് ആണ് സിനിമയുടെ നിർമാണം. സിനിമയുടെ സംവിധായകനെയും അണിയറപ്രവർത്തകരെയും പ്രശംസിച്ച ജയസൂര്യ അടുത്തതായി ആട് 3 സെറ്റിലേക്ക് ആണെന്നും അറിയിച്ചു.
'അങ്ങനെ കുറേ നാളുകൾക്ക് ശേഷം ഒരു ഫൺ ഫിലിം ചെയ്തു. അതും വർഷങ്ങളായിട്ടുള്ള എൻ്റെ സുഹൃത്ത് വിനായകൻ്റെ കൂടെയായപ്പൊ ഇരട്ടി സന്തോഷം. ജെയിംസേ… ഇനിയും ഒരുപാട് നല്ല സിനിമകൾ എഴുതാൻ പറ്റട്ടെ… പ്രിൻസേ …നീ അടിപൊളി ഡയറക്ടറാടാ ചക്കരേ, നീ ഒരു പൊളി പൊളിയ്ക്കും. വിഷ്ണു… നീ നല്ല ഒരു സിനിമാട്ടോഗ്രാഫർ മാത്രമല്ല ഭാവിയിൽ ഒരു സംവിധായകൻ കൂടിയാവാനുള്ള ഒരു മണം അടിക്കുന്നുണ്ട്.
മിഥുൻ മാനുവൽ സാറേ…സാറിൻ്റെ വീട് വിൽക്കേണ്ടി വരില്ല എന്ന വിശ്വാസത്തോടെ ഞാൻ ആട് 3 യിലേക്ക് വരുവാ. പാപ്പനും ഡ്യൂഡുമൊക്കെ അവടെ കാത്തിരിക്കുവാ എന്നും പറഞ്ഞ് സർബത്ത് ഷമീർ വിളിച്ചിരുന്നു.ഈ സിനിമയ്ക്ക് വേണ്ടി കട്ടയ്ക്ക് കൂടെ നിന്ന എല്ലാവർക്കും നന്ദി,' ജയസൂര്യ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പോസ്റ്റിൽ പറഞ്ഞു.
Content Highlights: Jayasurya says film with Vinayakan wrapped up, next is for aadu 3