
ലോകത്തെ ഏറ്റവും വലിയ നാലാമത്തെ സാമ്പത്തിക ശക്തിയാകാന്‍ ഇന്ത്യ. 2025ല്‍ നിലവില്‍ നാലാംസ്ഥാനത്തുള്ള ജപ്പാനെ ഇന്ത്യ മറികടക്കുമെന്നാണ് അന്താരാഷ്ട്ര നാണയനിധിയുടെ വേള്‍ഡ് എക്‌ണോമിക് ഔട്ട്‌ലുക്കില്‍ പറയുന്നത്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ നോമിനല്‍ ജിഡിപി 4.187 ട്രില്യണ്‍ ഡോളര്‍ ആയി ഉയരുമെന്നാണ് വേള്‍ഡ് എക്‌ണോമിക് ഔട്ട്‌ലുക്കിലുള്ളത്. ജപ്പാന്റേത് അപ്പോള്‍ 4.186 ട്രില്യണ്‍ ഡോളര്‍ ആയിരിക്കും.
2028 ആകുമ്പോഴേക്കും ജര്‍മനിയെ മറികടന്ന് ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും ഐഎംഎഫ് പ്രവചിക്കുന്നുണ്ട്. അപ്പോഴേക്കും ഇന്ത്യയുടെ ജിഡിപി അഞ്ച് ട്രില്യണ്‍ ഡോളര്‍ മറികടക്കും. യുഎസ് ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാകും ഇന്ത്യക്ക് മുന്നില്‍.
Content Highlights: India to become 4th largest Economy