മിന്നിത്തിളങ്ങി കല്യാൺ ജ്വല്ലേഴ്‌സ്: അറ്റാദായം ഇരട്ടിയായി

അറ്റാദായത്തിൽ വാർഷികാടിസ്ഥാനത്തിൽ 90% വർധന

മിന്നിത്തിളങ്ങി കല്യാൺ ജ്വല്ലേഴ്‌സ്: അറ്റാദായം ഇരട്ടിയായി
dot image

2026 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിലെ ഏകീകൃത അറ്റാദായത്തിൽ മികച്ച പ്രകടനം രേഖപ്പെടുത്തി കല്യാൺ ജ്വല്ലേഴ്‌സ്. അറ്റാദായം 416.3 കോടി രൂപയായി. ശക്തമായ വരുമാന വളർച്ചയും ഇൻവെന്ററി നേട്ടങ്ങളും മികച്ച പാദഫലത്തിന് പിന്തുണയായതോടെ മുൻ വർഷത്തെ അപേക്ഷിച്ച് 90 ശതമാനം ഉയർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയത് .

kalayan jewellers

ശക്തമായ ഡിമാൻഡ് കാരണം പ്രവർത്തന വരുമാനം മുൻ പാദത്തിൽ നിന്നും 42 ശതമാനം വർധിച്ച് 10,343.4 കോടി രൂപയായി. നികുതിക്ക് മുൻപുള്ള വരുമാനം വാർഷികാടിസ്ഥാനത്തിൽ 75 ശതമാനം ഉയർന്ന് 750.5 കോടി രൂപയായി. മാർജിൻ 5.9 ശതമാനത്തിൽ നിന്ന് 7.3 ശതമാനമായി മെച്ചപ്പെട്ടു. കമ്പനിയുടെ മൊത്ത ലാഭം വാർഷികാടിസ്ഥാനത്തിൽ 52 ശതമാനം വർധനയോടെ 1,357.7 കോടി രൂപയിലെത്തി.

gold

നഷ്ടത്തിൽ നിന്ന് ലാഭത്തിലേക്ക്

കല്യാൺ ജ്വല്ലേഴ്‌സിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ തുടരുകയാണ്. നികുതിക്ക് ശേഷമുള്ള ലാഭം (PAT) 401 കോടി രൂപയായി, മുൻ വർഷത്തേക്കാൾ 84% വർധന. കമ്പനിയുടെ രാജ്യാന്തര പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 38% ൽ അധികം വർധിച്ച് 1,164 കോടിയായി. ഈ മേഖലകളിൽ നിന്നുള്ള നികുതി കഴിഞ്ഞുള്ള ലാഭം 64% മുന്നേറ്റത്തോടെ 12 കോടിയായി. അതേസമയം, ലൈഫ് സ്റ്റൈൽ ആഭരണ ബ്രാൻഡായ കാൻഡിയറിന്റെ വരുമാനം 144% കുതിപ്പോടെ 135 കോടിയിലെത്തിയതിനൊപ്പം നഷ്ടത്തിൽ നിന്ന് 3 കോടി ലാഭത്തിലേക്ക് തിരിച്ചെത്തി. കാൻഡിയർ ഫോക്കോ ഷോറൂം ശൃംഖല 2025 ഡിസംബറോടെ 68 ഔട്ട്‌ലെറ്റുകളിൽ എത്തി.

gold

വിപുലീകരണ പ്രതീക്ഷ

2025 ഡിസംബർ 31 വരെ കമ്പനി ഇന്ത്യയിൽ 195 FOCO കല്യാൺ ഷോറൂമുകൾ പ്രവർത്തനം ആരംഭിച്ചു. 2026 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 21 പുതിയ ഷോറൂമുകൾ കൂടി പ്രവർത്തനം തുടങ്ങി.വരാനിരിക്കുന്ന ഷോറൂമുകളിലും മികച്ച പ്രതീക്ഷയാണ് കമ്പനിക്കുള്ളത്. ജീവനക്കാരുടെ ആനുകൂല്യ വ്യവസ്ഥയിൽ വരുത്തിയ മാറ്റങ്ങളിൽ നിന്ന് 41.5 കോടിയുടെ സ്വാധീനം ഉണ്ടായി.

Kalyan Jewellers Q3 net profit nearly doubles YoY to Rs 416 crore, aided by sales growth

dot image
To advertise here,contact us
dot image