

സംസ്ഥാനത്ത് ഇന്ന് മൂന്നാം തവണയും വര്‍ധിച്ച് സ്വര്‍ണവില. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 200 രൂപ വീണ്ടും വര്‍ധിച്ചു. പവന് 1600 രൂപയും വര്‍ധന രേഖപ്പെടുത്തി. ഇതോടെ ഗ്രാമിന് 13,800 രൂപയും പവന് 1,10,400 രൂപയിലേക്കും എത്തി. ഇന്ന് മാത്രം മൂന്ന് തവണകളായി ഗ്രാമിന് 395 രൂപയാണ് വര്‍ധിച്ചത്. രാവിലെ ഗ്രാമിന് 95 രൂപ വര്‍ധിച്ച് 13,500 രൂപയും പവന് 1,08,000 രൂപയുമായിരുന്നു. പിന്നീട് ഉച്ചയ്ക്കു മുന്‍പ് ഗ്രാമിന് 100 രൂപ കൂടി 13,600 രൂപയായി. പവന് 2920 രൂപയുടെ വര്‍ധനവാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്നുണ്ടായത്. 18 കാരറ്റ് ഗ്രാം വില ഉച്ചയ്ക്ക് ശേഷം 11,340 രൂപയായും പവന്‍ വില 90,720 രൂപയുമായി ഉയര്‍ന്നു. ഇനിയും വില ഉയരാനാണ് സാധ്യതയെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ഡോളര്‍ സൂചിക ഇടിയുന്നത് കൂടുതല്‍ ആളുകളെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കാനിടയാക്കുന്നുണ്ട്. വന്‍കിട നിക്ഷേപകരും കൂട്ടത്തോടെ സ്വര്‍ണം വാങ്ങി കൂട്ടുകയാണ്. ആഭരണം വാങ്ങുന്നത് കുറഞ്ഞിട്ടുണ്ടെങ്കിലും മറ്റ് രീതിയിലുള്ള സ്വര്‍ണ ഇടപാടുകള്‍ പതിന്മടങ്ങായി ഉയരുന്നത് തന്നെയാണ് മിക്ക ദിവസങ്ങളിലും വില രണ്ട് തവണ ഉയരാന്‍ കാരണം.
സ്വര്‍ണത്തിന്റെ പരിശുദ്ധി എങ്ങനെ കണക്കാക്കാം?
കാരറ്റ് അടിസ്ഥാനപ്പെടുത്തിയാണ് സ്വര്‍ണത്തിന്റെ അളവും പരിശുദ്ധിയും കണക്കാക്കുന്നത്. കാരറ്റിന്റെ നിലവാരം കൂടുന്നതിന് അനുസരിച്ച് സ്വര്‍ണത്തിന്റെ പരിശുദ്ധി കൂടും. പ്രധാനമായും 24കാരറ്റ്, 22കാരറ്റ്, 18കാരറ്റ് നിലവാരങ്ങളിലാണ് സ്വര്‍ണം ഇന്ത്യയില്‍ ലഭ്യമാകുന്നത്.

ജനുവരി മാസത്തെ സ്വര്‍ണവില
ജനുവരി 1
22 കാരറ്റ് ഗ്രാം വില 12,380
22 കാരറ്റ് പവന്‍ വില 99,040 രൂപ
18 കാരറ്റ് ഗ്രാം വില - 10,129
18 പവന്‍ വില - 81,032 രൂപ
ജനുവരി 2
22 കാരറ്റ് ഗ്രാം വില 12,485
22 കാരറ്റ് പവന്‍ വില 99,880 രൂപ
18 കാരറ്റ് ഗ്രാം വില - 10,265 രൂപ
18 പവന്‍ വില - 82,120 രൂപ
ജനുവരി 3
22 കാരറ്റ് ഗ്രാം വില 12,450
22 കാരറ്റ് പവന്‍ വില 99,600 രൂപ
18 കാരറ്റ് ഗ്രാം വില - 10,265 രൂപ
18 പവന്‍ വില - 81,880 രൂപ
ജനുവരി 5
22 കാരറ്റ് ഗ്രാം വില 12,670
22 കാരറ്റ് പവന്‍ വില 1,01,360 രൂപ
18 കാരറ്റ് ഗ്രാം വില - 10520 രൂപ
18 പവന്‍ വില - 84,160 രൂപ
ജനുവരി 6
22 കാരറ്റ് ഗ്രാം വില 12,675 രൂപ
22 കാരറ്റ് പവന്‍ വില 101,400 രൂപ
18 കാരറ്റ് ഗ്രാം വില - 10525 രൂപ
18 പവന്‍ വില - 84,200 രൂപ
ജനുവരി 7
22 കാരറ്റ് ഗ്രാം വില 12,675
22 കാരറ്റ് പവന്‍ വില 1,01,400
18 കാരറ്റ് ഗ്രാം വില 10,420
18 പവന്‍ വില 83,360
ജനുവരി 8
22 കാരറ്റ് ഗ്രാം വില 12650
22 കാരറ്റ് പവന്‍ വില 1,01,200
18 കാരറ്റ് ഗ്രാം വില 10,400
18 പവന്‍ വില 83,200
ജനുവരി 9
22 കാരറ്റ് ഗ്രാം വില 12,770
22 കാരറ്റ് പവന്‍ വില 1,02,160
18 കാരറ്റ് ഗ്രാം വില 10,500
18 പവന്‍ വില 84,000
ജനുവരി 10
22 കാരറ്റ് ഗ്രാം വില 12,875
22 കാരറ്റ് പവന്‍ വില 1,03,000
18 കാരറ്റ് ഗ്രാം വില 10,585
18 പവന്‍ വില 84,680
ജനുവരി 12
22 കാരറ്റ് ഗ്രാം വില 13,030
22 കാരറ്റ് പവന്‍ വില 1,04,240
18 കാരറ്റ് ഗ്രാം വില 10,661
18 പവന്‍ വില 85,288
ജനുവരി 13
രാവിലെ
22 കാരറ്റ് ഗ്രാം വില 13,065
22 കാരറ്റ് പവന്‍ വില 104,490
18 കാരറ്റ് ഗ്രാം വില 10,690
18 പവന്‍ വില 85,520
ഉച്ചയ്ക്ക് ശേഷം
22 കാരറ്റ് ഗ്രാം വില 13,200
22 കാരറ്റ് പവന്‍ വില 1,05,600
18 കാരറ്റ് ഗ്രാം വില 10,850
18 പവന്‍ വില 86,800
ജനുവരി 15
രാവിലെ
22 കാരറ്റ് ഗ്രാം വില 13,125
22 കാരറ്റ് പവന്‍ വില 1,05,000
18 കാരറ്റ് ഗ്രാം വില 85,912
18 പവന്‍ വില 687,296
ഉച്ച കഴിഞ്ഞ്
22 കാരറ്റ് ഗ്രാം വില 13,165
22 കാരറ്റ് പവന്‍ വില 1,05,320
18 കാരറ്റ് ഗ്രാം വില 10,820
18 പവന്‍ വില 86,560
ജനുവരി 16
22 കാരറ്റ് ഗ്രാം വില 13145
22 കാരറ്റ് പവന്‍ വില 105,160
18 കാരറ്റ് ഗ്രാം വില 10895
18 പവന്‍ വില 87,160
ജനുവരി 17
22 കാരറ്റ് ഗ്രാം വില 13180
22 കാരറ്റ് പവന്‍ വില 105,440
18 കാരറ്റ് ഗ്രാം വില 10835
18 പവന്‍ വില 86,680'
ജനുവരി 19
രാവിലെ
22 കാരറ്റ് ഗ്രാം വില 13,335
22 കാരറ്റ് പവന്‍ വില 1,06,840
18 കാരറ്റ് ഗ്രാം വില 10,975
18 പവന്‍ വില 87, 800
ഉച്ചകഴിഞ്ഞ്
22 കാരറ്റ് ഗ്രാം വില 13,405
22 കാരറ്റ് പവന്‍ വില 1,07,240
18 കാരറ്റ് ഗ്രാം വില 11,020
18 പവന്‍ വില 88160
ഇന്ന് രാവിലെ
22 കാരറ്റ് ഗ്രാം വില 13,600
22 കാരറ്റ് പവന്‍ വില 1,08,800
18 കാരറ്റ് ഗ്രാം വില 11,175
18 കാരറ്റ് പവന്‍ വില 89,400
Content Highlights: Gold prices in Kerala increased thrice today