സ്വർണ വില ഇന്നും പുതിയ റെക്കോർഡില്‍: എന്റെ പൊന്നേ.. എങ്ങോട്ടാണ് ഈ കുതിപ്പ്: ആദ്യമായി 1.05 ലക്ഷം കടന്നു

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്

സ്വർണ വില ഇന്നും പുതിയ റെക്കോർഡില്‍: എന്റെ പൊന്നേ.. എങ്ങോട്ടാണ് ഈ കുതിപ്പ്: ആദ്യമായി 1.05 ലക്ഷം കടന്നു
dot image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് വില ഉയര്‍ന്നുതന്നെ നില്‍ക്കുന്നത്. 2025 ഡിസംബര്‍ അവസാനത്തോടെ സ്വര്‍ണവില ഒരു ലക്ഷം തൊട്ടിരുന്നു. 2026 ജനുവരിയിലും വിലയില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പവന് 830 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ വില വര്‍ധിച്ചതാണ് കേരളത്തിലും വില ഉയരാന്‍ കാരണം. വരും ദിവസങ്ങളിലും വില ഉയരുമെന്ന് തന്നെയാണ് വിദഗ്ധര്‍ പറയുന്നത്. വില ഓരോ ദിവസവും ഉയരുന്നത് സ്വര്‍ണാഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു വെല്ലുവിളിയാണ്.

ഇന്നത്തെ സ്വര്‍ണവില

ഇന്ന് 22 കാരറ്റ് സ്വര്‍ണം പവന് 105,320 രൂപയാണ് വിപണി വില. കേരളത്തിലെ സ്വര്‍ണവിലയിലെ എക്കാലത്തെയും ഉയര്‍ന്ന നിരക്കാണിത്. ഒരു ഗ്രാം സ്വര്‍ണത്തിന് 13165 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 13065 രൂപയായിരുന്നു. 100 രൂപയുടെ വര്‍ധനവാണ് ഗ്രാമിന് ഉണ്ടായിരിക്കുന്നത്. 830 രൂപയാണ് പവന് വര്‍ധിച്ചിരിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10920 രൂപയാണ് ഇന്നത്തെ വില. പവന് 87, 360 രൂപയും. വെള്ളി വിലയിലും വര്‍ധനവുണ്ടായിട്ടുണ്ട്.

ഒരു ഗ്രാമിന് 285 രൂപയും 10 ഗ്രാമിന് 2850 രൂപയുമാണ് ഇന്ന് വിപണി വില. ഇന്നലെ 2750 രൂപയായിരുന്നു വെള്ളിയുടെ വില. വെളളി വിലയും വലിയ തോതില്‍ ഉയരുകയാണ്. ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് 1.14 ലക്ഷം രൂപവരെ ചെലവ് വന്നേക്കാം. രാജ്യാന്തര വിപണിയില്‍ ഇന്ന് ഔണ്‍സിന് 4627 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഡോളര്‍ സൂചിക 99.14 ആയി ഉയര്‍ന്നു. ഇറാന്‍, വെനസ്വേല, അമേരിക്ക, വ്യാപാര ചുങ്കം തുടങ്ങിയ ഘടകങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്വര്‍ണവില കൂടുന്നത്.

ജനുവരി മാസത്തെ സ്വര്‍ണ വില

ജനുവരി 1

22 കാരറ്റ് ഗ്രാം വില 12,380

22 കാരറ്റ് പവന്‍ വില 99,040 രൂപ

18 കാരറ്റ് ഗ്രാം വില - 10,129

18 പവന്‍ വില - 81,032 രൂപ


ജനുവരി 2

22 കാരറ്റ് ഗ്രാം വില 12,485

22 കാരറ്റ് പവന്‍ വില 99,880 രൂപ

18 കാരറ്റ് ഗ്രാം വില - 10,265 രൂപ

18 പവന്‍ വില - 82,120 രൂപ


ജനുവരി 3

22 കാരറ്റ് ഗ്രാം വില 12,450

22 കാരറ്റ് പവന്‍ വില 99,600 രൂപ

18 കാരറ്റ് ഗ്രാം വില - 10,265 രൂപ

18 പവന്‍ വില - 81,880 രൂപ


ജനുവരി 5

22 കാരറ്റ് ഗ്രാം വില 12,670

22 കാരറ്റ് പവന്‍ വില 1,01,360 രൂപ

18 കാരറ്റ് ഗ്രാം വില - 10520 രൂപ

18 പവന്‍ വില - 84,160 രൂപ


ജനുവരി 6

22 കാരറ്റ് ഗ്രാം വില 12,675 രൂപ

22 കാരറ്റ് പവന്‍ വില 101,400 രൂപ

18 കാരറ്റ് ഗ്രാം വില - 10525 രൂപ

18 പവന്‍ വില - 84,200 രൂപ


ജനുവരി 7

22 കാരറ്റ് ഗ്രാം വില 12,675

22 കാരറ്റ് പവന്‍ വില 1,01,400

18 കാരറ്റ് ഗ്രാം വില 10,420

18 പവന്‍ വില 83,360


ജനുവരി 8

22 കാരറ്റ് ഗ്രാം വില 12650

22 കാരറ്റ് പവന്‍ വില 1,01,200

18 കാരറ്റ് ഗ്രാം വില 10,400

18 പവന്‍ വില 83,200


ജനുവരി 9

22 കാരറ്റ് ഗ്രാം വില 12,770

22 കാരറ്റ് പവന്‍ വില 1,02,160

18 കാരറ്റ് ഗ്രാം വില 10,500

18 പവന്‍ വില 84,000


ജനുവരി 10

22 കാരറ്റ് ഗ്രാം വില 12,875

22 കാരറ്റ് പവന്‍ വില 1,03,000

18 കാരറ്റ് ഗ്രാം വില 10,585

18 പവന്‍ വില 84,680


ജനുവരി 12

22 കാരറ്റ് ഗ്രാം വില 13,030

22 കാരറ്റ് പവന്‍ വില 1,04,240

18 കാരറ്റ് ഗ്രാം വില 10,661

18 പവന്‍ വില 85,288

ജനുവരി 13

22 കാരറ്റ് ഗ്രാം വില 13,065

22 കാരറ്റ് പവന്‍ വില 104,490

18 കാരറ്റ് ഗ്രാം വില 10,690

18 പവന്‍ വില 85,520

Content Highlights:Gold prices in Kerala hit historic high today, January 13

dot image
To advertise here,contact us
dot image