സച്ചിനെയും രോഹിത്തിനെയും വെട്ടാൻ വിരാട്; 50 അടിച്ചാൽ ബാബറിനും ഗെയ്‌ലിനുമൊപ്പമെത്താം

ദക്ഷിണാഫ്രിക്കക്കെതിരെ രണ്ട് സെഞ്ച്വറി നേടിയ വിരാട് ഒരു അർധസെഞ്ച്വറിയും സ്വന്തമാക്കി

സച്ചിനെയും രോഹിത്തിനെയും വെട്ടാൻ വിരാട്; 50 അടിച്ചാൽ ബാബറിനും ഗെയ്‌ലിനുമൊപ്പമെത്താം
dot image

ഏകദിന കരിയറിലെ മികച്ച ഫോമിലാണ് നിലവിൽ ഇതിഹാസ താരം വിരാട് കോഹ്ലിയുള്ളത്. ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ മത്സരത്തിൽ 93 റൺസ് നേടിയ വിരാട് കഴിഞ്ഞ അഞ്ച് ഏകദിന മത്സരത്തിലും 50 റൺസിൽ കൂടുതൽ നേടിയിരുന്നു. ഓസ്‌ട്രേലിയൻ പര്യടനത്തിലെ സിഡ്‌നിയിൽ നടന്ന അവസാന ഏകദിനത്തിൽ ആരംഭിച്ച റൺവേട്ട വിരാട് ദക്ഷിണാഫ്രിക്കക്കെതിരെയും തുടർന്നു.

ദക്ഷിണാഫ്രിക്കക്കെതിരെ രണ്ട് സെഞ്ച്വറി നേടിയ വിരാട് ഒരു അർധസെഞ്ച്വറിയും സ്വന്തമാക്കി. ഇന്ന് നടക്കുന്ന കിവികൾക്കെതിരെയുള്ള രണ്ടാം ഏകദിനത്തിലും 50+ റൺസ് നേടിയാൽ വിരാടിന് പുതിയ റെക്കോർഡ് സ്വന്തമാക്കാം. ഏകദിനത്തിൽ തുടർച്ചയായി ആറ് അർധസെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമാകാൻ വിരാടിനാകും.

സച്ചിൻ ടെണ്ടുൽക്കർ, രോഹിത് ശർമ, അജിങ്ക്യ രഹാനെ, രാഹുൽ ദ്രാവിഡ് എന്നിവർ ഇതിന് മുമ്പ് തുടർച്ചയായി 50+ സ്‌കോർ നേടിയിട്ടുണ്ട്. എന്നാൽ ഈ മത്സരത്തിൽ അർധസെഞ്ച്വറി സ്വന്തമാക്കിയാൽ വിരാടിന് ഇവരെയെല്ലാം മറികടന്ന് ആറ് തവണ ഈ നേട്ടത്തിലെത്താം.

ക്രിസ് ഗെയ്ൽ, ഷായ് ഹോപ്പ്, കെയ്ൻ വില്യംസൺ, ബാബർ അസം, പോൾ സ്റ്റിർലിങ്, റോസ് ടെയ്‌ലർ, എന്നിവർ ഏകദിന ക്രിക്കറ്റിൽ തുടർച്ചയായി ആറ് തവണ 50 റൺസിൽ കൂടുതൽ നേടിയിട്ടുണ്ട്. പാകിസ്താൻ ഇതിഹാസം ജാവേദ് മിയാൻദാഥ് ഒമ്പത് തവണയും ഇമാമുൽ ഹഖ് ഏഴ് തവണയും തുടർച്ചയായി 50+ നേടിയിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് മത്സരത്തിൽ രണ്ട് സെഞ്ച്വറിയും മൂന്ന് അർധസെഞ്ച്വറിയുമുൾപ്പടെ 156.33 ശരാശരിയിൽ 469 റൺസാണ് വിരാട് അടിച്ചുക്കൂട്ടിയത്.

Content Highlights- Virat Kohli To create a new Record if he Scores fifty in next game

dot image
To advertise here,contact us
dot image