സ്വര്‍ണവില വീണ്ടും കത്തിക്കയറുന്നു; ഇന്ന് പവന് വര്‍ധിച്ചത് 840 രൂപ

പുതുവര്‍ഷത്തിലെ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധനവ് തുടരുന്നു

സ്വര്‍ണവില വീണ്ടും കത്തിക്കയറുന്നു; ഇന്ന് പവന് വര്‍ധിച്ചത് 840 രൂപ
dot image

കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു. ഡിസംബര്‍ അവസാനം കുറഞ്ഞുനിന്ന വില രണ്ട് ദിവസമായി വര്‍ധിക്കുകയാണ്. പുതുവര്‍ഷമായ ഇന്നലെ നേരിയ വര്‍ധനവാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് വില കുതിച്ചുകയറിയിട്ടുണ്ട്. രാജ്യാന്തര വിപണിയിലും വില വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇന്നലെ ഔണ്‍സിന് 4315 ഡോളറായിരുന്നെങ്കില്‍ ഇന്ന് 4373 ഡോളറായി വര്‍ധിച്ചിട്ടുണ്ട്. രൂപയുടെ മൂല്യവും ക്രൂഡ് ഓയില്‍ വിലയും ഇടിയുന്നത് സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഇനിയുള്ള ദിവസങ്ങളിലും വില കൂടിയേക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

gold price kerala  january2

ഇന്നത്തെ സ്വര്‍ണവില

ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് പവന് 99880 രൂപയാണ് വിപണി വില. 840 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇന്നലെ പവന് 99,040 ആയിരുന്നു വിപണി വില. 22 കാരറ്റ് ഗ്രാം വില 105 രൂപ വര്‍ധിച്ച് 12485 രൂപായിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10265 രൂപയും പവന് 82120 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. 688 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. വെളളിവിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാമിന് 247 രൂപയും 10 ഗ്രാമിന് 2470 രൂപയുമാണ് ഇന്നത്തെ വിപണിവില.

gold price kerala january2

ജനുവരി മാസത്തെ സ്വര്‍ണവില

  • ജനുവരി 1
  • 22 കാരറ്റ് ഗ്രാം വില 12,380
    22 കാരറ്റ് പവന്‍ വില 99,040 രൂപ
  • 18 കാരറ്റ് ഗ്രാം വില - 10,129
    18 പവന്‍ വില - 81,032 രൂപ
  • ജനുവരി 2
  • 22 കാരറ്റ് ഗ്രാം വില 12,485
    22 കാരറ്റ് പവന്‍ വില 99,880 രൂപ
  • 18 കാരറ്റ് ഗ്രാം വില - 10,215 രൂപ
    18 പവന്‍ വില - 81,720 രൂപ

Content Highlights : Gold prices continue to rise on January 2, the second day of the new year.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image