മികച്ച ആഗോള ബ്രാൻഡ്; വീണ്ടും ഒന്നാമതെത്തി ആപ്പിൾ

പട്ടികയിൽ ആദ്യ അഞ്ചിൽ ഇടംപിടിച്ച ഏക ഏഷ്യൻ ബ്രാൻഡ‍് സാംസങാണ്

മികച്ച ആഗോള ബ്രാൻഡ്; വീണ്ടും ഒന്നാമതെത്തി ആപ്പിൾ
dot image

മികച്ച ആ​ഗോള ബ്രാൻഡുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി ആപ്പിൾ. രണ്ടാം സ്ഥാനത്ത് മൈക്രോസോഫ്റ്റ് ഇടം പിടിച്ചപ്പോൾ ആമസോൺ മൂന്നാമതും ​ഗൂ​ഗിൾ നാലാമതുമാണ്. മികച്ച ആ​ഗോള ബ്രാൻഡുകളുടെ പട്ടികയിൽ സാംസങ് അഞ്ചാമതെത്തി. ഈ പട്ടികയിൽ ആദ്യ അഞ്ചിൽ ഇടംപിടിച്ച ഏക ഏഷ്യൻ ബ്രാൻഡ‍ും സാംസങാണ്.

പട്ടികയിൽ മുൻനിരയിൽ ഇടം നേടിയ ഏഷ്യൻ ബ്രാൻ‍‍ഡുകളിൽ ആറാം സ്ഥാനത്തുള്ള ടയോട്ടയുമുണ്ട്. മികച്ച ബ്രാൻഡുകളുടെ പട്ടികയിൽ ഏറ്റവും വലിയ കുതിപ്പ് നടത്തിയത് എഐ സെമികണ്ടക്ടർ കമ്പനിയായ എൻവിഡിയയാണ്. 36-ാം സ്ഥാനത്ത് നിന്നും 15-ാം സ്ഥാനത്തേയ്ക്കാണ് എൻവിഡിയ കുതിച്ചെത്തിയത്.

കൊറിയൻ കമ്പനിയായ ഹ്യുണ്ടായി മോട്ടേഴ്സ് 30-ാം സ്ഥാനത്താണ്. ജപ്പാനീസ് ഇലക്ട്രോണിക്സ് കമ്പനിയായ സോണി 34-ാമതാണ്. ജപ്പാനീസ് വസ്ത്ര നിർമ്മാണ ബ്രാൻഡായ യുണിക്ലോ 47-ാമതും വീഡിയോ ​ഗെയിം കമ്പനിയായ നിതെൻഡോ 53-ാം സ്ഥാനത്തുമാണ്. മറ്റൊരു കൊറിയൻ വാഹനനിർമ്മാതാക്കളായ കിയ 89-ാം സ്ഥാനത്താണ്. ചൈനീസ് മൊബൈൽ ബ്രാൻഡ‍ുകളായ ഷവോമി, വാവെ എന്നിവ യഥാക്രമം 81, 96 സ്ഥാനങ്ങളിലാണ്. എന്നാൽ ചൈനീസ് ഇലക്ട്രിക് കാ‍ർ നിർമ്മാതാക്കളായ ബിവൈഡി 100 അം​ഗ പട്ടികയിൽ 90-ാമതാണ്.

Content Highlights: Apple retains No 1 spot in global brand value, followed by Microsoft, Amazon, Google, Samsung

dot image
To advertise here,contact us
dot image