
സംസ്ഥാനത്ത് സ്വര്‍ണവില അടിക്കടി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ന് സ്വര്‍ണവില ഏകദേശം 95,000ത്തിനോട് അടുത്തിരിക്കുകയാണ്. അത് ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്ന് വിപണി വിദഗ്ദര്‍ പറയുന്നു. അതുകൊണ്ടു തന്നെ പലരും വെള്ളി ഒരു നിക്ഷേപമായി കണ്ട് വാങ്ങിച്ചുവയ്ക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളിലും മറ്റും കാണാന്‍ സാധിക്കും. അത്തരത്തിലുള്ള തീരുമാനത്തിലേക്ക് എത്തുന്നവര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് മഹാരാജാസ് കോളേജിലെ എക്കണോമിക്‌സ് വിഭാഗം മേധാവി പ്രൊഫ. സന്തോഷ് ടി വര്‍ഗീസ്. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.
'വെള്ളി ഒരിക്കലും ഡിമാന്റില്ലാത്ത ഒരു ലോഹമാണ്. അതുകൊണ്ടു തന്നെ വെള്ളിയെ ഒരു സുരക്ഷിത നിക്ഷേപമായിട്ട് കാണാന്‍ സാധിക്കില്ല. കൂടാതെ സ്വര്‍ണത്തിന്റെ ആകര്‍ഷണീയതയും വെള്ളിക്കില്ല. വെള്ളി കൂടുതല്‍ ലഭ്യമാണ്. അതുകൊണ്ടു തന്നെ വെള്ളിയെ ഭാവിയിലേക്കുള്ള ഒരു സുരക്ഷിത നിക്ഷേപമായി കാണാന്‍ സാധിക്കില്ല. സുസ്ഥിരമായ ഒരു മൂല്യം നിലനില്‍ക്കാന്‍ എപ്പോഴും സാധ്യത സ്വര്‍ണത്തിനാണ്'.-പ്രൊഫ. സന്തോഷ് ടി വര്‍ഗീസ്.
കൂടാതെ സ്വര്‍ണത്തിനെ ഒരു നിക്ഷേപമായി കണ്ട് ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിയാനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുെട നയങ്ങള്‍ സ്വര്‍ണവിപണിയെ ഏത് തരത്തിലാണ് ബാധിച്ചതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.
'ട്രംപ് അധികാരത്തില്‍ വന്നതോടു കൂടി അമേരിക്കയുടെ നയങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയെയും, സ്വര്‍ണവിലയെയുമെല്ലാം ബാധിച്ചിട്ടുണ്ട്. അമേരിക്കയുമായി സൗഹൃദത്തിലുള്ള കാനഡ, യൂറോപ്പിലെ ബ്രിട്ടനടക്കമുള്ള രാജ്യങ്ങളെല്ലാം തന്നെ വലിയ രീതിയില്‍ പരിഭ്രാന്തിയില്‍ ആകുകയും എല്ലാ രാജ്യങ്ങളും അവരുടെ സ്വന്തം നിലയിലേക്ക് കാര്യങ്ങള്‍ ചെയ്യുന്ന സ്ഥിതിയിലേക്കും മാറി. അമേരിക്ക ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കുന്നതിന് മുമ്പ് രണ്ടര മുതല്‍ 3 ശതമാനം വരെയായിരുന്നു നികുതി. ഇപ്പോളത് 18 ശതമാനമായി മാറി. അത് വ്യാപാരത്തെ സാരമായി തന്നെ ബാധിച്ചു. അതുകൊണ്ട് കഴിഞ്ഞ ഒരു അന്‍പത് വര്‍ഷത്തെ കാര്യം എടുത്തു നോക്കിയാല്‍ ഡോളറിന് ഏറ്റവും കൂടുതല്‍ വില കുറഞ്ഞ ഒരു വര്‍ഷമാണ് 2025.
കഴിഞ്ഞ അന്‍പത് വര്‍ഷത്തെ ചരിത്രം എടുത്തു നോക്കുമ്പോള്‍ 11 ശതമാനമാണ് ഡോളറിന്റെ മൂല്യം കുത്തനെ ഇടിഞ്ഞത്. ഡോളറിന്റെ മൂല്യത്തിനും ഡോളറിന്റെ വിശ്വാസ്യതയ്ക്കും ഡോളറിന്റെ സ്വീകാര്യതയ്ക്കം വലിയ ഇടിവാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. 1977ല്‍ 85 ശതമാനം ആളുകള്‍ കരുതല്‍ നിക്ഷേപമായി വാങ്ങിച്ചുവച്ചിരിുന്നത് ഡോളറായിരിന്നു എന്നാല്‍ ഇന്നത് 55 ശതമാനമായി കുറഞ്ഞു. ഡോളറിന്റെ പ്രാമുഖ്യം കുറയുകയാണ്. അതുകൊണ്ടു തന്നെആളുകള്‍ നിക്ഷേപത്തിനായി സ്വര്‍ണവിലയിലേക്ക് തിരിയും.
Content Highlights: What will happen in the future if you invest in silver instead of gold?