എം എ യൂസഫലി ഏറ്റവും സമ്പന്നനായ മലയാളി; ഇന്ത്യക്കാരിലെ അതിസമ്പന്നര്‍ ഇവരാണ്!

പട്ടികയിലെ ആദ്യ നൂറ് പേരുടെ ആസ്തിയില്‍ മുന്‍വര്‍ഷത്തെക്കാള്‍ ഒമ്പത് ശതമാനത്തിന്റെ കുറവുണ്ടെന്നാണ് ഫോബ്‌സ് പറയുന്നത്

എം എ യൂസഫലി ഏറ്റവും സമ്പന്നനായ മലയാളി; ഇന്ത്യക്കാരിലെ അതിസമ്പന്നര്‍ ഇവരാണ്!
dot image

ഫോബ്‌സ് പുറത്തിറക്കിയ രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയില്‍ ആദ്യ നൂറുപേരില്‍ ഇടംപിടിച്ച് മലയാളികളായ പ്രമുഖ വ്യവസായികളും. മലയാളികളില്‍ അതിസമ്പന്നന്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയാണ്. ദേശീയ തലത്തില്‍ 49-ാം സ്ഥാനത്തുള്ള യൂസഫലിയുടെ ആസ്തി 5.85 ബില്യണ്‍ ഡോളറാണ്. അതായത് 51, 400 കോടി രൂപ. മലയാളികളില്‍ 43,990 കോടിയുടെ ആസ്തിയുമായി ജോയ് ആലുക്കാസാണ് രണ്ടാം സ്ഥാനത്ത്. കേരളത്തിന്റെ ഏറ്റവും സമ്പന്നമായ കുടുംബം 86, 320കോടി രൂപയുടെ ആസ്തിയുള്ള മുത്തൂറ്റാണ്. പട്ടികയില്‍ ഇടം നേടിയ മറ്റ് വ്യവസായ പ്രമുഖര്‍ രവി പിള്ള, സണ്ണി വര്‍ക്കി, ക്രിസ് ഗോപാലകൃഷ്ണന്‍, പിഎന്‍സി മേനോന്‍, ടിഎസ് കല്യാണരാമന്‍ എന്നിവരാണ്.

ഇന്ത്യയിലെ അതിസമ്പന്നന്‍ ആരാണെന്ന ചോദ്യത്തിന് ഒറ്റ പേരെയുള്ളു- മുകേഷ് അംബാനി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ ആസ്തി 8.715 ലക്ഷം കോടി രൂപയാണ്. അതായത് 105 ബില്യണ്‍ ഡോളര്‍. 7.636 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി ഗൗതം അദാനിയും കുടുംബവുമാണ് രണ്ടാം സ്ഥാനത്ത്. പട്ടികയില്‍ ആദ്യ പത്തില്‍ ഉള്‍പ്പെട്ട സാവിത്രി ജിന്‍ഡാലാണ് മൂന്നാം സ്ഥാനത്തുള്ളത്. ടെലികോം വ്യവസായി സുനില്‍ മിത്തലാണ് നാലാം സ്ഥാനത്ത്. പട്ടികയിലെ ആദ്യ നൂറ് പേരുടെ ആസ്തിയില്‍ മുന്‍വര്‍ഷത്തെക്കാള്‍ ഒമ്പത് ശതമാനത്തിന്റെ കുറവുണ്ടെന്നാണ് ഫോബ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Content Highlights: Richest keralite in kerala, Forbes list is out

dot image
To advertise here,contact us
dot image