
ഇന്ത്യന്‍ വിമാനത്താവളങ്ങള്‍ തിരക്കേറിയ ഒരു വ്യാപാര ഇടം കൂടിയായി മാറിക്കൊണ്ടിരിക്കുകയാണ്. വിമാനത്താവളങ്ങളിലെ ഭക്ഷണശാലകളില്‍ കയറിയിറങ്ങി ഭക്ഷണം രുചിക്കാത്തവര്‍ കുറവുമായിരിക്കും. ചില റെസ്റ്ററന്‍റുകള്‍ക്ക് ആരാധകര്‍ ഏറെയാണ്. ട്രാവല്‍ റീട്ടെയില്‍ ഓര്‍ഗനൈസേഷനായ ഐആര്‍എച്ച്പിഎല്‍ നടത്തിയ ഒരു പുതിയ പഠന പ്രകാരം യാത്രക്കാരുടെ മനസ് അറിഞ്ഞാണ് ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളിലെ ഭക്ഷണശാലകള്‍ അവരുടെ മെനു സജ്ജീകരിച്ചിരിക്കുന്നത്. അതുകൊണ്ടാണ് വിമാനത്താവളങ്ങളിലെ ഭക്ഷപ്രിയരുടെ എണ്ണം കൂടാന്‍ കാരണമെന്ന് വ്യക്തമാക്കുന്നു.
വിമാനത്താവളത്തിലെത്തുന്ന ആളുകള്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുക്കുന്നത് ദക്ഷിണേന്ത്യന്‍ ഭക്ഷണവിഭവങ്ങളാണ്. അടുത്തത് ഉത്തരേന്ത്യന്‍ വിഭവങ്ങളും. വിദേശ ഭക്ഷണം തെരഞ്ഞെടുക്കുന്നവര്‍ വളരെ കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പെട്ടെന്ന് ലഭിക്കുന്ന ഭക്ഷണം ആണ് ആളുകള്‍ക്ക് ആവശ്യം. അതുകൊണ്ടുതന്നെ ക്വിക്ക്-സര്‍വീസ് കൗണ്ടറുകള്‍, കിയോസ്‌ക്കുകള്‍, പ്രീ-പാക്ക് ചെയ്ത ഭക്ഷണങ്ങള്‍ തുടങ്ങിയ രീതികള്‍ക്കാണ് വിമാനത്താവളങ്ങളിലെ റെസ്‌റ്റോറന്റുകള്‍ മുന്‍ഗണന നല്‍കുന്നത്.
വിമാനത്താവളങ്ങളിലെ എഫ് & ബി (ഫുഡ് ആന്റ് ബീവറേജ്) വില്‍പ്പനയുടെ ഭൂരിഭാഗവും നയിക്കുന്നത് പാനീയങ്ങളാണ്. വിമാനത്താവളങ്ങളിലെ മൊത്തം എഫ് & ബി വരുമാനത്തിന്റെ ഏകദേശം 70% പാനീയങ്ങളില്‍ നിന്നാണ്. കോഫി, ജ്യൂസുകള്‍ മുതല്‍ ലഹരിപാനീയങ്ങള്‍ വരെ ഇതില്‍ ഉള്‍പ്പെടും. വില്‍പ്പനയുടെ 10-15% വരെ ക്രാഫ്റ്റ് കോഫി, പ്രീമിയം ബാര്‍ ഓഫറുകള്‍ പോലുള്ള സ്‌പെഷ്യാലിറ്റി പാനീയങ്ങളുടെ വില്‍പ്പനയാണ് നടക്കുന്നത്. ഗുണനിലവാരമുള്ള ഭക്ഷണത്തിനും പാനീയങ്ങള്‍ക്കും യാത്രക്കാര്‍ അല്‍പ്പം കൂടുതല്‍ ചെലവഴിക്കാന്‍ തയ്യാറാണെന്നാണ് ഈ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.
വിമാനത്താവളങ്ങള്‍ യാത്രക്കാര്‍ക്ക് പലപ്പോഴും റെസ്റ്ററന്റ് അനുഭവം കൂടി നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത്. ഇന്ത്യയുടെ വ്യോമയാന മേഖല വളരുമ്പോള്‍ ഈ ഡൈനിംഗ് ട്രെന്‍ഡുകള്‍ മനസ്സിലാക്കുന്നത് എഫ് & ബിക്ക് കൂടുതല്‍ ലാഭം നേടാന്‍ സാധിക്കും.
Content Highlights: Report Reveals What Travellers Are Eating At Indian Airports