
കോള്‍ഡ്പ്ലേ മ്യൂസിക്ക് ബാന്‍ഡിന്റെ സംഗീത നിശയ്ക്കിടെ ഉണ്ടായ സംഭവത്തെ ട്രോള്‍ രൂപത്തില്‍ പരസ്യമാക്കി പ്രമുഖ ബ്രാന്‍ഡുകള്‍. ആഗോള തലത്തില്‍ പ്രശസ്തമായ ടെസ്ല ഉള്‍പ്പെടെയുള്ള കമ്പനികളാണ് ഈ 'കോര്‍പ്പറേറ്റ് ഡ്രാമ' ഏറ്റുപിടിച്ചിരിക്കുന്നത്. ഡാറ്റ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനിയായ അസ്‌ട്രോണമറിന്റെ സിഇഒ ആന്‍ഡി ബൈറണും കമ്പനിയുടെ എച്ച്ആര്‍ ക്രിസ്റ്റിന്‍ കബോട്ടുമാണ് സംഗീകപരിപാടികിടെ കാമറിയില്‍ പെട്ട് വൈറലായത്. കാണികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ ഇരുവരും ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്നത് കാമറയില്‍ പതിയുകയായിരുന്നു. ഈ സംഭവത്തെ തങ്ങളുടെ ബ്രാന്‍ഡുമായി ചേര്‍ത്ത് മികച്ച ഐഡിയകളാണ് കമ്പനികളുടെ സമൂഹമാധ്യമ പേജുകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് സ്ഥാനകയറ്റം നല്‍കണം, സാലറി കൂട്ടി നല്‍കണം തുടങ്ങി കമന്റ് ബോക്‌സുകള്‍ നിറഞ്ഞു.
ഫര്‍ണീച്ചര്‍ റീടെയില്‍ ബ്രാന്‍ഡായ ഐകിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് വളരെ വേഗം വൈറലായത്. ഒരു ഉറാംഗുട്ടനെ പിറകില്‍ നിന്നും കെട്ടിപ്പിടിക്കുന്ന പാണ്ടയുടെ ചിത്രം പങ്കുവച്ച് ഐകിയ സിംഗപ്പൂര്‍, അവരുടെ പേജില്‍ കുറിച്ച ക്യാപ്ഷന്‍ 'ഡോണ്ട് ഗെറ്റ് കോട്ട്, വിത്തൗട്ട് ദീസ്! ഡ്രാമ ഫ്രീ കഡില്‍സ് ഗാരന്റീഡ്' എന്നാണ്. ഒപ്പം ചിത്രത്തിന് മുകളിലായി എച്ച് ആര്‍ അപ്രൂവ്ഡ് എന്നും കൊടുത്തിട്ടുണ്ട്. അതായത് തങ്ങളുടെ ബ്രാന്‍ഡിന്(ഫര്‍ണീച്ചറുകള്‍) റിലേഷന്‍ഷിപ്പ് ഡ്രാമ ഒഴിവാക്കാന്‍ സഹായിക്കുന്ന ഉത്പന്നങ്ങള്‍ ഉണ്ടെന്നാണ് പരസ്യത്തിലൂടെ ഉദ്ദേശിച്ചിരിക്കുന്നത്.
പിന്നാലെ ഫ്രിഡോ മാട്രസ്, ഈ വിഷയത്തില്‍ എക്‌സ് പോസ്റ്റില്‍ കുറിച്ചത്, എല്ലാ പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ തങ്ങളുടെ 'കഡില്‍' തലയിണയെ കെട്ടിപ്പിടിച്ചാല്‍ മതിയായിരുന്നു എന്നാണ്. തീര്‍ന്നില്ല, ടെസ്ല പങ്കുവച്ച എക്‌സിലെ കുറിപ്പും വൈറലായിട്ടുണ്ട്, സ്വന്തം കാര്‍ സര്‍വീസിന് കൊടുത്ത സമയം പകരം ലഭിക്കുന്ന ടെസ്ല കാറിന്റെ ചിത്രം എവിടെയെങ്കിലും പോസ്റ്റ് ചെയ്യുന്നത്, ആ കാറിനെ കോള്‍ഡ് പ്ലേ സംഗീത നിശയ്ക്ക് കൊണ്ടുപോകുന്നത് പോലെയെന്നാണ് ടെസ്ലയുടെ ട്രോള്‍. സ്വകാര്യ ജെറ്റ് സര്‍വീസായ ഗ്ലോബ്എയറിന്റെ പരസ്യവാചകം, കോള്‍ഡ്‌പ്ലേ സംഗീതനിശയ്ക്ക് ശേഷം പെട്ടെന്നുള്ള രക്ഷപ്പെടല്‍, ബോസ്റ്റണില്‍ നിന്നും ഹവായിലേക്ക് ഇത്ര ഡോളര്‍ മാത്രം എന്ന തരത്തിലാണ്. ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ് വേള്‍ഡ് വൈഡ്, റയാനെയ്ര്‍ എയര്‍ലൈന്‍സ്, തുടങ്ങിയവയും മികച്ച ട്രോളുകളിലൂടെ വൈറലായിട്ടുണ്ട്.
Content Highlights: Famous Brands use Coldplay incident for their adds on Social Media