സംരഭകയുമായി പ്രണയം, സംശയാസ്പദമായ വിൽപ്പന കരാറുകൾ; കോൾസ് സിഇഒ ആഷ്‌ലി ബുക്കാനനെ പുറത്താക്കി കമ്പനി

ആഷ്‌ലിയുടെ മുൻ സഹപ്രവർത്തകയും ഇപ്പോൾ സംരഭകയുമായ ചന്ദ്ര ഹോൾട്ടുമായുള്ള ബന്ധമാണ് കമ്പനി നടപടിക്ക് കാരണമെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു

dot image

സംരഭകയുമായുള്ള പ്രണയബന്ധം മറച്ചുവെച്ച് കോടികളുടെ വിൽപ്പനകരാറിൽ ഏർപ്പെട്ടതിനെ തുടർന്ന് പ്രമുഖ ഡിപ്പാർട്ട്മെന്റ് സ്റ്റോർ ശൃംഖലയായ കോൾസ് കോർപ്പിന്റെ സിഇഒയെ പുറത്താക്കി കമ്പനി. കോൾസ് കോർപ്പിന്റെ സിഇഒ ആയിരുന്ന ആഷ്‌ലി ബുക്കാനനെയാണ് കമ്പനി മെയ് 1 ന് പുറത്താക്കിയത്.

കമ്പനി പോളിസികൾക്ക് വിരുദ്ധമായി ആഷ്‌ലി കരാറുകളിൽ ഏർപ്പെട്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കമ്പനിയുടെ താൽക്കാലിക സിഇഒ ആയി മൈക്കൽ ബെൻഡറിനെ നിയമിച്ചു.

അതേസമയം ആഷ്‌ലിയുടെ മുൻ സഹപ്രവർത്തകയും ഇപ്പോൾ സംരഭകയുമായ ചന്ദ്ര ഹോൾട്ടുമായുള്ള ബന്ധമാണ് കമ്പനി നടപടിക്ക് കാരണമെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷന് നൽകിയ റിപ്പോർട്ട് പ്രകാരം 'വളരെ സംശയാസ്പദവും' 'അനുകൂലവുമായ' നിബന്ധനകൾ ഉൾപ്പെടുത്തി ചന്ദ്രയുടെ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടെന്നാണ് റിപ്പോർട്ട്.

2022 ൽ ചന്ദ്ര ആരംഭിച്ച ഇൻക്രെഡിബ്രൂ എന്ന കോഫി ബ്രാൻഡിന്റെ വിൽപ്പനയുമായി ബന്ധപ്പെട്ട കരാറിലാണ് ഇപ്പോൾ നടപടി. ഇരുവരും മുമ്പ് വാൾമാർട്ടിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നു. പിന്നീട് 2020 ന്റെ തുടക്കത്തിൽ ആഷ്‌ലി ബുക്കാനൻ ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് ഭീമനായ മൈക്കൽസിന്റെ ഹെഡ് ആയി തൊഴിൽ രംഗം മാറിയപ്പോൾ ചന്ദ്ര 2021 ൽ കോണിന്റെ ഹോംപ്ലസിന്റെ സിഇഒ ആയി മാറി. ഫെബ്രുവരി 2024 നും ജൂൺ 2024 നും ഇടയിൽ, ഓവര്‍‌സ്റ്റോക്ക്.കോമിന്റെയും ബെഡ് ബാത്ത് & ബിയോണ്ടിന്റെയും മാതൃ കമ്പനിയായ ബിയോണ്ട്, ഇൻകോർപ്പറേറ്റഡിന്റെ സിഇഒ ആയും ചന്ദ്ര പ്രവർത്തിച്ചിരുന്നു.

അതേസമയം ആഷ്‌ലി ബുക്കാനനെ പത്ത് വര്‍ഷത്തോളമായി അറിയാമെന്ന് പറഞ്ഞ ചന്ദ്ര ഹോൾട്ട് തന്റെ ബിസിനസിന് വഴിവിട്ട ഒരു സഹായവും ലഭിച്ചിട്ടില്ലെന്ന് ദി ജേണലിനോട് പ്രതികരിച്ചു. ആഷ്‌ലിയുമായി ബന്ധപ്പെട്ട കോള്‍സിന്‍റെ ഇടപാടിൽ ഉൾപ്പെട്ട കമ്പനി ഇൻക്രെഡിബ്രൂ ആണോയെന്ന് നിലവില്‍ വ്യക്തമായിട്ടില്ല.

അതേസമയം കടുത്ത വെല്ലുവിളികളിലൂടെയാണ് കോൾസ് കോർപ്പ് കടന്നുപോകുന്നത്. കമ്പനിയുടെ വാർഷിക വിൽപ്പനയിൽ 7.2% ഇടിവ് രേഖപ്പെടുത്തിയിരുന്നു. മോശം പ്രകടനം കാഴ്ചവയ്ക്കുന്ന രണ്ട് ഡസനിലധികം സ്റ്റോറുകൾ അടച്ചുപൂട്ടാനുള്ള തീരുമാനവും കോൾസ്

അടുത്തിടെ സ്വീകരിച്ചിരുന്നു.

Content Highlights: Coles CEO Ashley Buchanan fired over affair with vendor, questionable sales contracts

dot image
To advertise here,contact us
dot image