പ്ലാറ്റിനം ഡീലര്‍ അവാര്‍ഡ് കരസ്ഥമാക്കി ഓക്‌സിജന്‍ ഗ്രൂപ്പ്

പ്യൂവര്‍ ഫ്‌ളയിംസ് 2024 - 25 വര്‍ഷത്തെ പ്ലാറ്റിനം ഡീലര്‍ അവാര്‍ഡ് ഓക്‌സിജന്‍ ഗ്രൂപ്പിന് സമ്മാനിച്ചു

dot image

ഇന്ത്യയിലെ മുന്‍നിര ഗൃഹോപകരണ നിര്‍മ്മാതാക്കളായ പ്യൂവര്‍ ഫ്‌ളയിംസ് 2024- 25 വര്‍ഷത്തെ പ്ലാറ്റിനം ഡീലര്‍ അവാര്‍ഡ് ഓക്‌സിജന്‍ ഗ്രൂപ്പിന് സമ്മാനിച്ചു.പ്യൂവര്‍ ഫ്‌ലെയിംസ് ഉപഭോക്താക്കള്‍ക്കായി കേരളത്തിലുടനീളം വിപുലമായ വിലല്‍പ്പന ശൃംഖലയും മികച്ച വില്‍പ്പനാനന്തര സേവനവുമൊരുക്കി നല്‍കിയതിനാണ് ഓക്‌സിജന്‍ ഗ്രൂപ്പിന് ഈ ആദരവ് ലഭിച്ചത്.

കോട്ടയത്തെ ഓക്‌സിജന്‍ കോര്‍പ്പറേറ്റ് ഹെഡ് ക്വാര്‍ട്ടര്‍സില്‍ വച് പ്യൂവര്‍ ഫ്‌ളയിംസ് ബ്രാന്‍ഡിനെ പ്രതിനിധീകരിച് ഏരിയ സെയില്‍സ് മാനേജര്‍ സുരേഷ് ബ്രാഞ്ച് മാനേജര്‍ മണികണ്ഠന്‍ എന്നിവര്‍ ഓക്‌സിജന്‍ സിഇഒ ഷിജോ കെ തോമസിന് പ്ലാറ്റിനം ഡീലര്‍ അവാര്‍ഡ് കൈമാറി. ഓക്‌സിജന്‍ ഓപ്പറേഷന്‍സ് വീ.പ്പി പ്രവീണ്‍ പ്രകാശ്, ഹോം അപ്ലൈന്‍സസ്സ് ക്യാറ്റഗറി ഹെഡ് ഹരി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Content Highlights: Oxygen Group wins Platinum Dealer Award

dot image
To advertise here,contact us
dot image