
മലപ്പുറം: കരിപ്പൂരിൽ വൻ സ്വർണവേട്ട. മൂന്ന് കേസുകളിലായി ഒരു കോടി 30 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റംസ് പിടികൂടി. കാസർകോട് സ്വദേശി നിസാമുദ്ധീൻ, കോഴിക്കോട് ബാലുശ്ശേരി സ്വദേശി അബു ഷഫീർ, മലപ്പുറം തേഞ്ഞിപ്പലം സ്വദേശി സജ്ജാദ് കമ്മിൽ എന്നിവരാണ് പിടിയിലായത്. 2145 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.