Top

കൂട് വച്ചിട്ടും കുടുങ്ങിയില്ല; കുറുക്കന്‍മൂലയില്‍ ഇന്നലെയും കടുവയുടെ ആക്രമണം

ആടിനെ പിടികൂടി കടുവ കൊണ്ടു പോവുകയും പശുവിനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു

13 Dec 2021 4:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൂട് വച്ചിട്ടും കുടുങ്ങിയില്ല; കുറുക്കന്‍മൂലയില്‍ ഇന്നലെയും കടുവയുടെ ആക്രമണം
X

വയനാട് കുറുക്കന്‍മൂലയില്‍ ഇന്നലെ രാത്രിയും കടുവയുടെ ആക്രമണം. ഒരു ആടിനെ പിടികൂടി കടുവ കൊണ്ടു പോവുകയും പശുവിനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇതോടെ കടുവയുടെ ആക്രമണത്തിനിരയായ വളര്‍ത്തുമൃഗങ്ങളുടെ എണ്ണം പതിനാലായി. കടുവയെ പിടികൂടാനായി കഴിഞ്ഞ ദിവസം പ്രദേശത്ത് അഞ്ച് കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിലൊന്നും കുടുങ്ങാതെയാണ് കടുവ വീണ്ടും ജന വാസ കേന്ദ്രത്തിലെത്തിയത്.

കടുവ ഇറങ്ങി രണ്ടാഴ്ച പിന്നിട്ടിട്ടും പിടികൂടാന്‍ വനം വകുപ്പിനു സാധിച്ചിട്ടില്ലെന്നതില്‍ വ്യാപക പ്രതിഷേധവും പ്രദേശവാസികള്‍ക്കുണ്ട്. കൂടിന് പുറമെ കടുവയെ മയക്കുവെടിവെക്കാന്‍ വെറ്റിനറി സര്‍ജന്റെ ഡോ. അരുണ്‍ സക്കറിയുടെ നേതൃത്ത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാപ് ചെയ്യുന്നുണ്ട്.

കുറുക്കന്‍മൂലയില്‍ വളര്‍ത്തുമൃഗങ്ങളെ ഉള്‍പ്പെടെ കടുവ ആക്രമിക്കുന്നത് പതിവായതോടെ പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ പത്ത് ദിവസത്തിലധികമായി ജനങ്ങള്‍ പ്രക്ഷോഭത്തിലായിരുന്നു. ഇന്നലെ രാത്രിയും ജനങ്ങളുടെ പ്രതിഷേധം തുടര്‍ന്നിരുന്നു. കടുവയെ പിടിക്കാനായി ഉടന്‍ കൂടുവെക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നോര്‍ത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. പശുക്കിടാവിന്റെ ജഡവുമായി കുറുക്കന്‍മൂലയില്‍നിന്ന് പ്രകടവുമായി എത്തിയാണ് ഡിഎഫ്ഒ ഓഫീസ് ഉപരോധിച്ചത്.

Next Story