Top

കോട്ടപ്പുറം പാലത്തില്‍ നിന്നും ചാടിയ വയോധികയുടെ മൃതദേഹം കണ്ടെത്തി

എറണാകുളം ഏലൂര്‍ സ്വദേശി ഫ്രാന്‍സിസിന്റെ ഭാര്യ 62 വയസുള്ള ഏലിയാമ്മയാണ് മരിച്ചത്

23 Sep 2021 5:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോട്ടപ്പുറം പാലത്തില്‍ നിന്നും ചാടിയ വയോധികയുടെ മൃതദേഹം കണ്ടെത്തി
X

കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം പാലത്തിനു മുകളില്‍ നിന്നും പുഴയില്‍ ചാടിയ വയോധികയുടെ മൃതദേഹം കണ്ടെത്തി. എറണാകുളം ഏലൂര്‍ സ്വദേശി ഫ്രാന്‍സിസിന്റെ ഭാര്യ 62 വയസുള്ള ഏലിയാമ്മയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

അഴീക്കോട് അഴിമുഖത്ത് നിന്നും പതിനഞ്ച് കിലോമീറ്ററോളം ദൂരെ ചെറായി കടലില്‍ ഇന്ന് രാവിലെയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് 5.30 ഓടെയാണ് ഏലിയാമ്മ കോട്ടപ്പുറം പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടിയത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ പൊലീസും ഫയര്‍ഫോഴ്‌സും അഴീക്കോട് തീരദേശ പൊലീസും തെരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. വെളിച്ചക്കുറവ് മൂലം ഇന്നലെ രാത്രി 8 മണിയോടെ തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് വീണ്ടും തെരച്ചില്‍ ആരംഭിക്കാനിരിക്കെയാണ് മൃതദേഹം കടലില്‍ കണ്ടെത്തിയത്.

Next Story