ക്രിമിനൽകേസുകളിൽ പ്രതിയായ മൊട്ട വർഗീസ് വെളളക്കെട്ടിൽ മരിച്ച നിലയിൽ
മോഷണകേസുകളിലും അബ്കാരി കേസുകളിലും പ്രതിയാണ് വർഗീസ്.
7 May 2022 5:33 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പത്തനംതിട്ട: ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ വെളളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മൊട്ട വർഗീസ് എന്ന വർഗീസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മോഷണകേസുകളിലും അബ്കാരി കേസുകളിലും പ്രതിയാണ് വർഗീസ്.
ശനിയാഴ്ച രാവിലെ പന്തളം കുന്നുകുഴിക്ക് സമീപമുളള വെളളക്കെട്ടിലാണ് കമഴ്ന്ന് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചത് മൊട്ട വർഗീസാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹത്തിൽ ക്ഷതമേറ്റ പാടുകൾ കണ്ടെത്തിയത് മരണത്തിൽ ദുരൂഹതയുയർത്തുന്നുണ്ട്. മൃതദേഹത്തിന്റെ സമീപത്തു നിന്നും മദ്യക്കുപ്പികളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പളളിപ്പെരുന്നാളുമായി ബന്ധപ്പെട്ട് മരിച്ച വർഗീസും നാട്ടിലെ ചിലരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നാതായി നാട്ടുകാർ പറയുന്നത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പൊലീസ് ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി. പൊലീസ് അന്വേഷണമാരംഭിച്ചു.
STORY HIGHLIGHTS: in Pathanamthitta a Criminal Case Accused is Found Died in a Pool of Water
- TAGS:
- Pathanamthitta
- Death
- Accused