കൊല്ലം ചിതറയിൽ വാക്കുതർക്കത്തിനിടെ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു

വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം

കൊല്ലം ചിതറയിൽ വാക്കുതർക്കത്തിനിടെ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു
dot image

കൊല്ലം: കൊല്ലം ചിതറയിൽ വാക്കുതർക്കത്തിനിടയിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു. മത്സ്യവ്യാപാരം നടത്തുന്ന നിതീഷിനാണ് വെട്ടേറ്റത്. വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. മീൻകടയ്ക്ക് സമീപമിരുന്ന് മദ്യപിച്ച ആളുകളാണ് ആക്രമിച്ചത്. നിരവധി കേസുകളിൽ പ്രതിയായ വിഷ്ണുവാണ് വെട്ടി പരിക്കേൽപ്പിച്ചതെന്നാണ് സൂചന. മീൻകടയിലെ കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. പ്രതികൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.


Content highlights: A youth was stabbed by a group of miscreants in Chithara in Kerala’s Kollam district

dot image
To advertise here,contact us
dot image