

ഇന്ത്യന്‍ സ്ത്രീകളില്‍ കാണപ്പെടുന്ന അര്‍ബുദത്തില്‍ 14 ശതമാനവും സ്തനാര്‍ബുദമാണ്. ഓരോ നാല് മിനിറ്റിലും ഇന്ത്യയില്‍ ഒരു സ്ത്രീക്ക് സ്തനാര്‍ബുദം ബാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. പഠന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ അര്‍ബുദ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും കേരളത്തിലാണ്. ഇത്രയേറെ അപകട സാധ്യതകളിരിക്കെ സ്തനാര്‍ബുദത്തെ പ്രതിരോധിക്കാന്‍ ഓരോ പ്രായത്തിലും എന്തൊക്കെ ചെയ്യണമെന്ന് അറിഞ്ഞിരിക്കാം.

സ്തനാര്‍ബുദത്തെ തടയാന്‍ നിങ്ങള്‍ക്ക് ഏറ്റവും പ്രാഥമികമായി എടുക്കാന്‍ സാധിക്കുന്ന പല മുന്‍കരുതലുകളും എടുക്കേണ്ട കാലഘട്ടമാണ് നിങ്ങളുടെ ഇരുപതുകള്‍. ഈ സമയം നിങ്ങള്‍ ചെയ്യേണ്ട പ്രധാനപ്പെട്ട ഒന്നാണ് സ്തനാര്‍ബുദത്തിന്‍റെ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കുക എന്നത്. നിങ്ങളുടെ സ്തനങ്ങളിലെ മാറ്റങ്ങളെ ശ്രദ്ധയോടെ വീക്ഷിക്കുകയും മനസ്സിലാക്കുകയും ചെയ്യുക. രണ്ടാമത്തേത് നിങ്ങളുടെ കുടുംബ ചരിത്രം മനസിലാക്കുക എന്നതാണ്. മുന്‍പ് കുടുംബത്തില്‍ ആര്‍ക്കെങ്കിലും കാന്‍സര്‍ വന്നിട്ടുണ്ടോയെന്ന് മനസിലാക്കുക. ഇതിന് പുറമേ സെര്‍വിക്കല്‍ കാന്‍സറിനെ ചെറുക്കാനായി എച്ച്പിവി വാക്‌സിനും എടുക്കാന്‍ ശ്രമിക്കുക.
മറ്റ് മുന്‍കരുതലുകള്‍
ഇടയ്ക്കിടയ്ക്ക് സ്തനപരിശോധന നടത്തുക.
പതിവായി സെര്‍വിക്കല്‍ സ്‌ക്രീനിംഗ് നടത്തുക.
30 വയസിന് മുന്‍പെങ്കിലും ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കുക. കുറഞ്ഞത് ഒരു വര്‍ഷം വരെ മുലയൂട്ടുന്നത് സ്താര്‍ബുദത്തിനുള്ള സാധ്യത കുറയ്ക്കും.

അവബോധവും പ്രതിരോധ നടപടികളും ഒരേ പോലെ കൈക്കൊള്ളേണ്ട നിര്‍ണായകമായ കാലഘട്ടമാണ് 30 കള്‍. മുകളില്‍ പറഞ്ഞ പോലെ പ്രതിമാസം സ്വയം സ്തനപരിശോധന നടത്തിയും പാപ് സ്മിയര്‍ എച്ച്പിവി പരിശോധനകള്‍ നടത്തിയും ജാഗ്രതയോടെ മുന്നോട്ട് പോകുക. ഇതിന് പുറമേ ഓരോ ആറ് മാസത്തിലും ഒരു എംആര്‍ഐ അല്ലെങ്കില്‍ മാമോഗ്രഫി ചെയ്യുക. വിറ്റാമിന്‍ ഡി 3യുടെ അളവും ഇടയ്ക്ക് പരിശോധിക്കുന്നത് നല്ലതാണ്, കാരണം വിറ്റാമിന്‍ ഡി 3 യുടെ കുറവ് കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു.

40 കളിലെ ദ്രുതഗതിയിലെ ഹോര്‍മോണ്‍ മാറ്റങ്ങള്‍ നേരിടുന്നതിനാല്‍ തീര്‍ച്ചയായും കൂടുതല്‍ സ്‌ക്രീനിംഗുകള്‍ ആവശ്യം വന്നേക്കാം. മാമോഗ്രാം സ്‌ക്രീനിംഗുകള്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ ചെയ്യുക. ഡി 3 പരിശോധനകളും ഇടയ്ക്കിടെ നടത്തുക.

മുകളില്‍ പറഞ്ഞ എല്ലാ പ്രവര്‍ത്തനങ്ങളും ജാഗ്രതയും തുടരുക. 60 വയസ് കഴിഞ്ഞവര്‍ പാപ് സ്മിയര്‍ അല്ലെങ്കില്‍ എച്ച്പിവി പരിശോധനകള്‍ നടത്തുന്നത് തുടരുക. മൊത്തത്തിലുള്ള ക്ഷേമം നിരീക്ഷിക്കുകയും എന്തെങ്കിലും അസാധാരണത്വങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കാന്‍ സ്‌ക്രീനിംഗുകള്‍ ഷെഡ്യൂള്‍ ചെയ്യുകയും ചെയ്യുക.
Content Highlights- Know the precautions and measures to take for breast cancer at every age.