വെള്ളത്തിലിട്ട് കുതിര്‍ത്ത ബദാം ഒരുമാസം തുടര്‍ച്ചയായി രാവിലെ കഴിച്ചാല്‍ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങള്‍

വിറ്റമിന്‍ ഇ, ആരോഗ്യദായകമായ ഫാറ്റ്‌സ്, മിനറല്‍സ് എന്നിവയും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇടനേരത്തെ ഭക്ഷണം നിങ്ങള്‍ പതിയെ ഒഴിവാക്കും.

വെള്ളത്തിലിട്ട് കുതിര്‍ത്ത ബദാം ഒരുമാസം തുടര്‍ച്ചയായി രാവിലെ കഴിച്ചാല്‍ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങള്‍
dot image

ദാം നിത്യവും കഴിച്ചുതുടങ്ങിയാല്‍ ആദ്യ ആഴ്ചയില്‍ തന്നെ മാറ്റം കാണാനായി സാധിക്കും. ഫൈബറും പ്രൊട്ടീനും ബദാമില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റമിന്‍ ഇ, ആരോഗ്യദായകമായ ഫാറ്റ്‌സ്, മിനറല്‍സ് എന്നിവയും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇടനേരത്തെ ഭക്ഷണം നിങ്ങള്‍ പതിയെ ഒഴിവാക്കും.

പ്രകടമായ മാറ്റങ്ങള്‍

ഉച്ചഭക്ഷണത്തിന് മുന്‍പ് ഇടനേരം സ്‌നാക്‌സ് കഴിക്കുന്ന ശീലം ഇല്ലാതാകും.

ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ അനുഭവപ്പെടുന്ന മന്ദത ഇല്ലാതാകും.

രണ്ടാമത്തെ ആഴ്ചയാകുന്നതോടെ ബദാം എന്നത് നിങ്ങളുടെ ശീലത്തിന്റെ ഭാഗമായി ശരീരം അംഗീകരിച്ചുകഴിഞ്ഞിരിക്കും.

വെള്ളത്തിലിട്ട് കുതിര്‍ത്ത ബദാം ലിപേസ് എന്ന എന്‍സൈം പുറത്തുവിടുന്നുണ്ട്. ഫിറ്റിക് ആസിഡ്, ടാനിസ് എന്നിവ കുറയ്ക്കുകയും ചെയ്യുന്നു. ഇത് കുടലിന് ഗുണം ചെയ്യും. അതിനാല്‍ നിങ്ങള്‍ക്ക് വയറുവീര്‍ക്കല്‍ ഉള്‍പ്പെടെയുള്ള ദഹനപ്രശ്‌നങ്ങള്‍ ഒന്നും അനുഭവപ്പെടുകയില്ല.

വെയ്റ്റ് മാനേജ്‌മെന്റിന് സഹായിക്കും

ബദാം കഴിക്കുന്നത് വിശപ്പ് കുറയ്ക്കും. അതിനാല്‍ അനാവശ്യമായ കാലറി ശരീരത്തിലെത്തില്ല. സ്വാഭാവികമായും ഒരു മാസത്തില്‍ നിങ്ങളുടെ ശരീരത്തില്‍ എത്തുന്ന കാലറിയുടെ അളവ് കുറയുകയും അത് നിങ്ങളുടെ ഭാരത്തില്‍ പ്രതിഫലിക്കുകയും ചെയ്യും.

ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും

നിത്യവും ബദാം കഴിക്കുന്നത് നല്ല എച്ച്ഡിഎല്‍ കൊളസ്‌സ്‌ട്രോളിനെ മെച്ചപ്പെടുത്തും. അതുപോലെ മോശം എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കും. അതിനാല്‍ ഹൃദയാരോഗ്യത്തിന് ബദാം അത്യുത്തമമാണ്. നിങ്ങള്‍ക്ക് പുറമേയ്ക്ക് പ്രകടമായില്ലെങ്കിലും ബദാം കഴിക്കുന്നതുകൊണ്ട് ശരീരത്തിന് ഒരുപാട് ഗുണങ്ങള്‍ ഉണ്ടാകും.

ആന്റിഓക്‌സിഡന്റ് ബൂസ്റ്റ്

ബദാമില്‍ വിറ്റമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ആരോഗ്യകരമായ ഒരു ഗ്ലോയുണ്ടാകും. ഓക്‌സിഡേറ്റീവ് സ്‌ട്രെസുകളില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കും.

നാലാമത്തെ ആഴ്ചയിലെത്തുമ്പോഴായിരിക്കും നിത്യവും ബദാം കഴിക്കുന്നതുകൊണ്ട് ശരീരത്തിനുണ്ടായിട്ടുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെടുക.

രാവിലെയും ഉച്ചകഴിഞ്ഞും നിങ്ങള്‍ ഉന്മേഷമുള്ളവരായിരിക്കും. ഊര്‍ജനിലയില്‍ മാറ്റം വന്നതായി അനുഭവപ്പെടില്ല.

സ്‌നാക്‌സ് കഴിക്കുന്നതില്‍ വലിയ കുറവ് വന്നിട്ടുണ്ടാകും. മധുരത്തോടും വറവുസാധനങ്ങളോടുമുള്ള നിങ്ങളുടെ ആസക്തിയില്‍ കുറഞ്ഞിരിക്കും.

ശരീരഘടനയില്‍ തന്നെ മാറ്റം കാണാനായി സാധിക്കും. അരക്കെട്ടിലെ കൊഴുപ്പുകുറഞ്ഞ് ദൃഢമായിത്തുടങ്ങിയിട്ടുണ്ടാകും.

രക്തത്തിലെ പഞ്ചസാര, കൊളസ്‌ട്രോള്‍ എന്നിവ പതിവായി പരിശോധിക്കുന്നവരാണെങ്കില്‍ അതില്‍ വ്യത്യാസം വന്നത് അനുഭവപ്പെടും.

വൈകുന്നേരം ബദാം വെള്ളത്തിലിട്ട് കുതിര്‍ത്ത് രാവിലെ കഴിക്കുന്ന ഒരു ചെറിയ ശീലം തുടങ്ങിവയ്ക്കുകയും അത് ഒരുമാസം കൃത്യമായി ചെയ്യുകയും ചെയ്യുന്നത് പുതിയൊരു ശീലം കൂടി തുടങ്ങിവയ്ക്കാന്‍ നിങ്ങളെ സഹായിക്കും. പതിയെ

നിങ്ങളുടെ റൂട്ടീന്‍ കൂടുതല്‍ അടുക്കും ചിട്ടയുമുള്ളതായി മാറും

ശ്രദ്ധിക്കുക

ബദാമിന് മാജിക് പവര്‍ ഒന്നുമില്ല. ബദാം കഴിക്കുന്നതിനൊപ്പം ചിട്ടയായ വ്യായാമവും ഉറക്കവും ഡയറ്റും ശ്രദ്ധിക്കേണ്ടതുണ്ട്.

ബദാമില്‍ കാലറി ധാരാളമുണ്ട്. അതിനാല്‍ അളവില്‍ കൂടുതല്‍ ബദാം കഴിക്കുന്നതും കാലറി അധികം ശരീരത്തില്‍ പ്രവേശിക്കാന്‍ കാരണമാകും. ഒരു ന്യൂട്രീഷനിസ്റ്റിന്റെ സഹായത്തോടെ എത്രമാത്രം കഴിക്കണമെന്ന് തീരുമാനിക്കാം.

നട്‌സിനോട് അലര്‍ജിയുള്ളവരാണെങ്കില്‍, ദഹനപ്രശ്‌നങ്ങളുള്ളവരാണെങ്കില്‍, പ്രമേഹം, രക്തസമ്മര്‍ദം എന്നിവയ്ക്ക് മരുന്ന് കഴിക്കുന്നവരാണെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറുടെ ഉപദേശം സ്വീകരിച്ചതിനുശേഷം മാത്രം ബദാം കഴിക്കുക.

ഉപ്പ് ചേര്‍ക്കാത്ത ബദാം കഴിക്കാനായി തിരഞ്ഞെടുക്കണം. റോസ്റ്റ് ചെയ്തതും ഒഴിവാക്കാം.

എട്ടുമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തതിന് ശേഷം തൊലി കളഞ്ഞ് രാവിലെ കഴിക്കാം.

വെറും വയറ്റില്‍ അല്ലെങ്കില്‍ പ്രാതലിനൊപ്പം വേണം ബദാം കഴിക്കാന്‍. വയറ് നിറഞ്ഞതിന് ശേഷം ബദാം കഴിക്കരുത്.

ബദാം മാത്രമാകരുത് പ്രാതല്‍

5-10 വരെയാണ് ഒരു ദിവസം കഴിക്കേണ്ട ബദാം.

ബദാം കഴിച്ചുതുടങ്ങി ഒരുമാസത്തിന് ശേഷം അതെങ്ങനെയെല്ലാമാണ് നിങ്ങള്‍ക്ക് ഗുണപ്രദമാകുന്നത് എന്ന് നോക്കി തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാം.

ഒറ്റമാസം കൊണ്ട് മാജിക് പോലെ ശരീരഭാരം കുറയുകയോ മറ്റ് വ്യത്യാസങ്ങള്‍ അനുഭവപ്പെടുകയോ ഇല്ല. മാറ്റം ക്രമാനുഗതമായിരിക്കും.

Content Highlights: What Happens when you eat soaked Almonds one month

dot image
To advertise here,contact us
dot image