
ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് യാത്ര ചെയ്യാന്‍ ഏറ്റവും സുരക്ഷിതമായ സ്ഥലം കേരളമാണെന്ന് യുവതി. യാത്രനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് റെഡിറ്റില്‍ പങ്കുവെച്ച പോസ്റ്റിലാണ് യുവതി കേരളത്തെ പുകഴ്ത്തിയത്.
നാട്ടുകാര്‍ തന്നെ എപ്പോഴും സഹായിക്കാനായി വന്നിരുന്നുവെന്നും ഏറ്റവും സേഫ് ആയ ഫീല്‍ നല്‍കിയ സ്ഥലം കേരളമാണെന്നും ഇവര്‍ പറയുന്നു. യാത്ര ചെയ്ത സ്ഥലങ്ങളുടെ ചിത്രങ്ങളും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്.
'ഞാന്‍ ആദ്യമായല്ല കേരളത്തില്‍ വരുന്നത്. 2023ലും ഇവിടെ വന്നിരുന്നു. അന്ന് വര്‍ക്കല, തിരുവനന്തപുരം, കോവളം എന്നിവിടങ്ങളിലേക്കാണ് പോയത്. ഇത്തവണ സൂര്യനെല്ലിയിലേക്കായിരുന്നു പോയത്. ഞാനും എന്റെ കൂട്ടുകാരിയും ഒന്നിച്ചായിരുന്നു ഈ യാത്ര്. ഒരിക്കല്‍ പോലും ഞങ്ങള്‍ക്ക് പേടിക്കേണ്ട സാഹചര്യമുണ്ടായില്ല. ഒരിക്കല്‍ പോലും ഇവിടം സുരക്ഷിതമല്ലെന്ന് ഞങ്ങള്‍ക്ക് തോന്നിയില്ല,' ഇവര്‍ പറയുന്നു.
കേരളത്തിലെ ഗ്രാമങ്ങളെല്ലാം ഏറെ വൃത്തിയുള്ളതാണെന്നും ഇവര്‍ കുറിപ്പില്‍ പറയുന്നു. ഭാഷ അറിയാത്തതിന്റെ പ്രശ്‌നങ്ങള്‍ ചിലപ്പോള്‍ വന്നിരുന്നെങ്കില്‍ നാട്ടുകാര്‍ അറിയുന്ന ഹിന്ദിയില്‍ തങ്ങളോട് സംസാരിച്ച് കാര്യങ്ങള്‍ മനസിലാക്കി തരാന്‍ ശ്രമിച്ചിരുന്നു എന്ന് ഇവര്‍ പറയുന്നു. സോളോട്രാവലര്‍ ഇന്ത്യ എന്ന ഗ്രൂപ്പിലാണ് കേരളത്തെ പുകഴ്ത്തികൊണ്ടുള്ള പോസ്റ്റ് വന്നിരിക്കുന്നത്.
Kerala felt safe for female traveller like me
byu/Historical_Ball_5948 inSoloTravel_India
'കേരളത്തിലെ ഗ്രാമങ്ങളും നഗരങ്ങളും ഒരുപോലെ വൃത്തിയുള്ളതാണ്. വ്യത്യസ്തങ്ങളായി സംസ്‌കാരങ്ങളും ശീലങ്ങളും എനിക്കിവിടെ കാണാന്‍ കഴിഞ്ഞു. എല്ലാവര്‍ക്കുമായി എന്തെങ്കിലും സ്‌പെഷ്യല്‍ ഈ നാട് നല്‍കും. ഒരിക്കലും ഞങ്ങള്‍ക്ക് ഇവിടെ ബോറടിച്ചില്ല,' കുറിപ്പില്‍ പറയുന്നു.
കേരളത്തിലേത് പോലെ മറ്റ് നാടുകളിലും സ്ത്രീകള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ അവസരമുണ്ടാകട്ടെ എന്നും കുറിപ്പിന്റെ അവസാനം ഇവര്‍ പ്രതീക്ഷ പങ്കുവെക്കുന്നുണ്ട്. കേരളം ഇതുപോലെ തന്നെ എന്നും ഫ്രഷ് ഫീല്‍ നല്‍കുന്ന, വൃത്തിയുള്ള, സുരക്ഷിതമായ സ്ഥലമായി നിലനില്‍ക്കട്ടെ എന്നും യുവതി ആശംസിക്കുന്നുണ്ട്.
Content Highlights: Female traveller calls Kerala the safest in the country