വീണ്ടും പണി കിട്ടി കാന്താര, പ്രീമിയർ ഷോകൾ ക്യാൻസൽ ചെയ്തു, കാരണം ആളില്ലാത്തതോ?: റിപ്പോർട്ട്

ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന്റെ തലേദിവസത്തെ പ്രീമിയർ ഷോകൾ എല്ലാം തന്നെ ക്യാൻസൽ ചെയ്തിരിക്കുകയാണ്

വീണ്ടും പണി കിട്ടി കാന്താര, പ്രീമിയർ ഷോകൾ ക്യാൻസൽ ചെയ്തു, കാരണം ആളില്ലാത്തതോ?: റിപ്പോർട്ട്
dot image

തുടക്കം മുതൽ വിവാദങ്ങൾ വിടാതെ പിന്തുടർന്ന് സിനിമയാണ് കാന്താര ചാപ്റ്റർ 1. സിനിമയുടെ ഷൂട്ടിനിടെ നടന്ന തുടർച്ചയായുള്ള അപകടങ്ങളും മരണങ്ങളും സിനിമയ്ക്ക് വില്ലനായി എത്തിയിരുന്നു. ഇപ്പോഴിതാ തമിഴ്നാട്ടിൽ സിനിമയ്ക്ക് ഒരു തിരിച്ചടി നേരിട്ടിരിക്കുകയാണ്.

ഒക്ടോബർ രണ്ടിനാണ് ചിത്രം ആഗോള തലത്തിൽ റിലീസിന് ഒരുങ്ങുന്നത്. ഇതിന് മുന്നോടിയായി റിലീസിന്റെ തലേദിവസമായ ഒക്ടോബർ ഒന്ന് വൈകുന്നേരം 6 മണി മുതൽ തമിഴ്നാട്ടിൽ ഉൾപ്പെടെ സിനിമയുടെ പ്രീമിയർ ഷോകൾ സംഘടിപ്പിച്ചിരുന്നു. വലിയ വരവേൽപ്പ് സിനിമയ്ക്ക് ലഭിക്കുമെന്നും ഈ പ്രീമിയർ ഷോകൾ എല്ലാം നിറഞ്ഞോടുമെന്നുമായിരുന്നു കണക്കുകൂട്ടലുകൾ. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന്റെ തലേദിവസത്തെ പ്രീമിയർ ഷോകൾ എല്ലാം തന്നെ ക്യാൻസൽ ചെയ്തിരിക്കുകയാണ്. ഇനി ചിത്രം ഒക്ടോബർ രണ്ടിന് രാവിലെ 9 മണി മുതലാകും തമിഴ്നാട്ടിൽ പ്രദർശനം ആരംഭിക്കുക. ഷോകൾ ക്യാൻസൽ ചെയ്തതിന്റെ കാരണം വ്യക്തമല്ല.

32 കോടി രൂപയ്ക്കാണ് കാന്താരയുടെ തമിഴ്നാട് വിതരണാവകാശം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്. അതേസമയം, സിനിമ വലിയ കളക്ഷൻ തന്നെ നേടുമെന്നും ട്രേഡ് അനലിസ്റ്റുകൾ ഉൾപ്പെടെ പ്രതീക്ഷിക്കുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം കേരളത്തിൽ വലിയ മുന്നേറ്റമാണ് സിനിമ അഡ്വാൻസ് ബുക്കിങ്ങിൽ നടത്തുന്നത്. കണക്കുകൾ പ്രകാരം 1.72 കോടി രൂപയാണ് ചിത്രം കേരളത്തിൽ നിന്നും ഇതുവരെ നേടിയത്. മലയാളം, തമിഴ് പതിപ്പുകളാണ് പ്രധാനമായും കേരളത്തിൽ പുറത്തിറങ്ങുന്നത്. സിനിമയുടെ അഡ്വാൻസ് ബുക്കിങ്ങിൽ നിലവിൽ കേരളം രണ്ടാം സ്ഥാനത്താണ്. കർണാടകയിൽ നിന്ന് ചിത്രം ഇതുവരെ നേടിയത് 8.37 കോടിയാണ്. എന്നാൽ തമിഴ് നാട്ടിൽ നിന്നും 84 ലക്ഷം മാത്രമാണ് സിനിമയ്ക്ക് ഇതുവരെ നേടാനായത്. കേരളത്തിൽ വലിയ ഓപ്പണിങ് കാന്താര നേടുമെന്നാണ് കണക്കുകൂട്ടൽ. കന്നഡയില്‍- 1,317 ഹിന്ദി- 3703, തെലുങ്ക്- 43, തമിഴ്- 247, മലയാളം- 885 എന്നിങ്ങനെ 6,195 പ്രദര്‍ശനങ്ങളാണ് ഷെഡ്യൂള്‍ ചെയ്‍തിരിക്കുന്നത്.

മലയാളികളുടെ പ്രിയതാരം ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. റിഷഭ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തുന്ന സിനിമ വലിയ ബജറ്റിൽ ഒരുങ്ങുന്നതിനാൽ പ്രതീക്ഷകൾ വാനോളമാണ്. ചിത്രം ഐമാക്സ് സ്‌ക്രീനുകളിലും പുറത്തിറങ്ങുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഇതോടെ വലിയ കളക്ഷൻ സിനിമയ്ക്ക് നേടാനാകും എന്ന് തന്നെയാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ചിത്രം ഒക്ടോബർ രണ്ടിന് തിയേറ്ററുകളിൽ എത്തും. കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത്.

Content Highlights: Kantara paid premiere shows getting cancelled in Tamilnadu

dot image
To advertise here,contact us
dot image