ഓണത്തിന് നാട്ടിലെത്തണ്ടേ? ഈ സ്പെഷ്യൽ ട്രെയിനുകളിൽ ടിക്കറ്റിന് ശ്രമിച്ചുനോക്കൂ; വിവരങ്ങൾ ഇതാ...

റെയിൽവേ പ്രഖാപിച്ച ചില ഓണം സ്പെഷ്യൽ ട്രെയിനുകൾ സർവീസ് വരെ തുടങ്ങിക്കഴിഞ്ഞു

dot image

ഓണത്തിന് എങ്ങനെ നാട്ടിലെത്താം എന്ന ചിന്തയിലായിരിക്കും പല മലയാളികളും. എല്ലാ വർഷവും ബാംഗ്ലൂർ, ചെന്നൈ മലയാളികൾക്ക് ഓണത്തിന് വീട്ടിലെത്തുക എന്നത് തലവേദനയായിരിക്കും. ബസ്, ട്രെയിൻ എന്നിങ്ങനെ പല മാർഗങ്ങൾ ഉണ്ടെങ്കിലും അവയിലെല്ലാം ടിക്കറ്റുകൾ ഒരു മാസം മുൻപേ വിറ്റുപോയിട്ടുണ്ടാകും. കെഎസ്ആർടിസിയും ഇന്ത്യൻ റെയിൽവേയും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിക്കുന്നതാണ് പലർക്കും പിടിവള്ളിയാകുക. ഇപ്പോളിതാ റെയിൽവേ പ്രഖാപിച്ച ചില ഓണം സ്പെഷ്യൽ ട്രെയിനുകൾ സർവീസ് വരെ തുടങ്ങിക്കഴിഞ്ഞു. എല്ലാ ട്രെയിനുകളുടെയും ബുക്കിങ്ങുകള്‍ ആരംഭിച്ചുകഴിഞ്ഞു.

ചെന്നൈയിൽ നിന്നും കൊല്ലത്തേക്കും, തിരിച്ചും ഉള്ള ട്രെയിനിൽ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ചെന്നൈ കൊല്ലം വീക്കിലി എക്സ്പ്രസ്സ് ഓഗസ്റ്റ് 27, സെപ്റ്റംബർ 3,10 എന്നീ തിയതികളിലാണ് സർവീസ് നടത്തുക. കൊല്ലം ചെന്നൈ എക്സ്പ്രസ്സ് ഓഗസ്റ്റ് 28, സെപ്റ്റംബർ 4, സെപ്റ്റംബർ 11 ഇനീ തിയതികളിലാണ് സർവീസ് നടത്തുക.

കേരളത്തിനുള്ളിലെ തിരക്ക് കുറയ്ക്കാനായും ട്രെയിനുകളുണ്ട്. മംഗലാപുരം - തിരുവനന്തപുരം നോർത്ത് - മംഗലാപുരം, കൊല്ലം - മംഗലാപുരം - കൊല്ലം എക്സ്പ്രസ്സ് എന്നിവയാണവ. മംഗലാപുരം - തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്സ് ഓഗസ്റ്റ് 21,23,28,30 സെപ്റ്റംബർ 4,6,11,13 എന്നീ തിയതികളിലാണ് സർവീസ് നടത്തുക. തിരുവനന്തപുരം നോർത്ത് - മംഗലാപുരം എക്സ്പ്രസ്സ് ഓഗസ്റ്റ് 22,24,29,31 സെപ്റ്റംബർ 5,7,12,14 തിയതികളിലും സർവീസ് നടത്തും.

മംഗലാപുരം - കൊല്ലം എക്സ്പ്രസ്സ് ഓഗസ്റ്റ് 25, സെപ്റ്റംബർ 1,8 എന്നീ തിയതികളിലാണ് സർവീസ് നടത്തും. കൊല്ലം-മംഗലാപുരം എക്സ്പ്രസ്സ് ഓഗസ്റ്റ് 26, സെപ്റ്റംബർ 2,9 തിയതികളിലാണ് സർവീസ് നടത്തുക.

എസ്എംവിടി ബെംഗളൂരുവവിൽ നിന്നും തിരുവന്തപുരത്തേക്കും തിരിച്ചും രണ്ട് ജോഡി ട്രെയിനുകളാണ് റെയിൽവേ അനുവദിച്ചിരിക്കുന്നത്. ഇവയിൽ ചില സർവീസുകൾ ആരംഭിച്ചുകഴിഞ്ഞു. എസ്എംവിടി ബെംഗളൂരു - തിരു നോർത്ത് എക്സ്പ്രസ്സ് ഓഗസ്റ്റ് 13,27 സെപ്റ്റംബർ 3 എന്നീ തിയതികളിൽ സർവീസ് നടത്തും. തിരു. നോർത്ത് എസ്എംവിടി ബെംഗളൂരു എക്സ്പ്രസ്സ് ഓഗസ്റ്റ് 14,28 സെപ്റ്റംബർ 4 എന്നീ തിയതികളിലാണ് സർവീസ് നടത്തുക.

മറ്റൊരു ട്രെയിൻ കൂടിയും ഇതേ റൂട്ടിൽ അനുവദിച്ചിട്ടുണ്ട്. എസ്എംവിടി ബെംഗളൂരു തിരു നോർത്ത് എക്സ്പ്രസ്സ് ഓഗസ്റ്റ് 11,18,25 സെപ്റ്റംബർ 1,8,15 തിയതികളിൽ സർവീസ് നടത്തും. തിരിച്ചുള്ള ട്രെയിൻ ഓഗസ്റ്റ് 12,19,26 തിയതികളിലും സെപ്റ്റംബർ 2,9,16 തിയതികളിലും സർവീസ് നടത്തും.

Content Highlights: Special trains list for onam holidays

dot image
To advertise here,contact us
dot image