
ഒരു മനുഷ്യന്‍ എന്തൊക്കെ സ്വപ്‌നങ്ങളാണ് ഉറക്കത്തില്‍ കാണുന്നത്. ചിലപ്പോള്‍ മനോഹരമായ മനസിന് കുളിര്‍മയേകുന്ന എത്രയെത്ര സ്വപ്‌നങ്ങളായിരിക്കും. മറ്റ് ചിലപ്പോഴോ ഭയപ്പെടുത്തുന്നതും ആശങ്ക നിറയ്ക്കുന്നവയുമായിരിക്കും. എന്തെങ്കിലും സംഭവങ്ങളോ ആളുകളോ ഒക്കെയും സ്വപ്‌നത്തില്‍ വന്നുപോകാറുണ്ട്. പക്ഷേ നമ്മുടെ സ്വപ്‌നത്തില്‍ എപ്പോഴെങ്കിലുമൊക്കെ മൃഗങ്ങളെയും പക്ഷികളെയും ഒക്കെ കണ്ടിട്ടുണ്ടാവും. പലരും പല കാലത്തും സ്വപ്‌നങ്ങളുടെ വ്യാഖ്യാനങ്ങളെക്കുറിച്ച് രസകരമായ പല കാര്യങ്ങളും പറഞ്ഞും എഴുതിയും ഒക്കെ നമുക്ക് അറിവുണ്ട്. മൃഗങ്ങളെ സ്വപ്‌നം കണ്ടാല്‍ ഉണ്ടാകുന്ന ചില ഫലങ്ങളെക്കുറിച്ച് രസരമായ ചില കാര്യങ്ങള്‍ അറിയാം.
സ്വപ്‌നത്തില്‍ പാമ്പിനെ കണ്ടാല്‍
പാമ്പുകള്‍ പലപ്പോഴും പരിവര്‍ത്തനം, രോഗശാന്തി, പുനര്‍ജന്മം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്വപ്‌നത്തില്‍ പാമ്പിനെ കാണുന്നത് പഴയ ശീലങ്ങളോ വിശ്വാസങ്ങളോ ഉപേക്ഷിച്ച് നിങ്ങളുടെ ജീവിതത്തില്‍ പുതിയ അധ്യായം സ്വീകരിക്കാനുള്ള സമയമായി എന്നതിന്റെ സൂചനയാണ്.
പക്ഷികളെ സ്വപ്‌നം കണ്ടാല്‍
പക്ഷികളെ സ്വപ്‌നം കാണുന്നത് സ്വാതന്ത്ര്യം, പ്രചോദനം, ആശയ വിനിമയം എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. പക്ഷികളുടെ തരം അനുസരിച്ച് അത് വ്യത്യസ്ത കാര്യങ്ങളെ പ്രതിനിധീകരിക്കുന്നു. ഉദാഹരണത്തിന് പറന്നുയരുന്ന കഴുകനെ സ്വപ്‌നം കണ്ടാല്‍ അഭിലാഷത്തെയും ആഗ്രഹത്തെയും സൂചിപ്പിക്കാം. അതേസമയം ചിലയ്ക്കുന്ന പക്ഷിയെ സ്വപ്‌നം കണ്ടാല്‍ പുതിയ തുടക്കങ്ങളെയും സന്തോഷത്തെയും സൂചിപ്പിക്കുന്നു.
പൂച്ചകളെ സ്വപ്‌നം കണ്ടാല്‍
നിങ്ങളുടെ സ്വപ്‌നങ്ങളില്‍ പൂച്ചയെ കാണുന്നത് സ്വാതന്ത്രം, നിഗൂഢത, അല്ലെങ്കില്‍ അവബോധം എന്നിവയെ സൂചിപ്പിക്കുന്നു. പൂച്ചകള്‍ അവയുടെ നിഗൂഢവും മനസിലാക്കാന്‍ കഴിയാത്തതുമായ സ്വഭാവത്തിന് പേരുകേട്ടതാണ്.
കുതിരകള്‍
കുതിരയെ സ്വപ്‌നം കാണുന്നത് ശക്തി, സ്വാതന്ത്ര്യം എന്നിവയെയൊക്കെ കാണിക്കുന്നു. തടസങ്ങളെ മറികടന്ന് ദൃഢനിശ്ചയത്തോടെയും കൃപയോടെയും കൂടി നിങ്ങളുടെ സ്വപ്‌നങ്ങളെ പിന്തുടരാനുളള കഴിവിനെ പ്രതീകമാക്കുന്ന ഗാംഭീര്യമുള്ള ജീവികളാണ് കുതിരകള്‍. നിങ്ങള്‍ ഒരു കുതിരപ്പുറത്ത് കയറുന്നതായി സ്വപ്‌നം കാണുകയാണെങ്കില്‍ നിങ്ങള്‍ വിജയത്തിലേക്കുള്ള ശരിയായ പാതയിലാണെന്നതിന്റെ സൂചനയിലായിരിക്കും.
മത്സ്യത്തെ സ്വപ്‌നം കണ്ടാല്‍
സ്വപ്‌നങ്ങളിലെ മത്സ്യങ്ങള്‍ പലപ്പോഴും വികാരങ്ങള്‍, അവബോധം, ആത്മീയത എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്വപ്‌നത്തിന്റെ സന്ദര്‍ഭത്തെ ആശ്രയിച്ച് തെളിഞ്ഞ വെള്ളത്തില്‍ നീന്തുന്ന മത്സ്യത്തെ സ്വപ്‌നം കാണുന്നത് വൈകാരിക വ്യക്തതയെയും സമാധാനത്തെയും പ്രതീകപ്പെടുത്തിയേക്കാം. അതേസമയം ചെളിവെളളത്തില്‍ കുടുങ്ങിയ മത്സ്യത്തെ കാണുന്നത് ആശയക്കുഴപ്പത്തിന്റെയോ അനിശ്ചിതത്വത്തിന്‍റെയോ വികാരങ്ങളെ പ്രതിനിധീകരിക്കുന്നു.
ചിത്രശലഭങ്ങള്‍
ചിത്രശലഭങ്ങള്‍ പരിവര്‍ത്തനത്തിന്റെയും വളര്‍ച്ചയുടെയും സൗന്ദര്യത്തിന്റെയും പ്രതീകങ്ങളാണ്. നിങ്ങളുടെ സ്വപ്‌നത്തില്‍ ഒരു ചിത്രശലഭത്തെ കാണുന്നത് നിങ്ങള്‍ മാറ്റത്തിന്റെയും വ്യക്തിപരമായ വളര്‍ച്ചയുടെയും ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുവെന്ന് അര്‍ഥമാക്കിയേക്കാം. പരിവര്‍ത്തന പ്രക്രിയയെ സ്വീകരിക്കുകയും നിങ്ങള്‍ മനോഹരവും പുതിയതുമായ ഒന്നായി പരിണമിക്കുന്നുവെന്ന് വിശ്വസിക്കുകയും ചെയ്യുക.
ചിലന്തികള്‍
സ്വപ്‌നങ്ങളിലെ ചിലന്തികള്‍ക്ക് സര്‍ഗാത്മകതയെയും ക്ഷമയേയും നിങ്ങളുടെ സ്വന്തം വിധി നെയ്യുന്നതിനെയും പ്രതീകപ്പെടുത്താന്‍ കഴിയും. ചിലന്തികളെ ഭയപ്പെടുന്നതായി തോന്നുമെങ്കിലും നിങ്ങളുടെ സ്വപ്‌നത്തില്‍ ചിലന്തിയെ കാണുന്നത് നിങ്ങളുടെ സൃഷ്ടിപരമായ കഴിവുകള്‍ ഉപയോഗപ്പെടുത്താനും ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുമുള്ള ഒരു ഓര്‍മപ്പെടുത്തലായിരിക്കാം. ഒരു ചിലന്തി വല നെയ്യുന്നതുപോലെ ആഗ്രഹിക്കുന്ന ജീവിതം സൃഷ്ടിക്കാനുള്ള ശക്തി നിങ്ങള്‍ക്കുണ്ട്.
സിംഹങ്ങള്‍
സിംഹത്തെ സ്വപ്‌നം കാണുന്നത് പലപ്പോഴും ധൈര്യത്തെയും ശക്തിയേയും നേതൃത്വത്തെയും പ്രതിനിധീകരിക്കുന്നു. സിംഹങ്ങള്‍ കാട്ടിലെ രാജാക്കന്മാര്‍ എന്നാണ് അറിയപ്പെടുന്നത് . അതിനാല്‍ ഒരു സിംഹത്തെ സ്വപ്‌നം കാണുന്നത് നിങ്ങളുടെ ആന്തരിക ശക്തിയെ സ്വീകരിച്ച് ഉയര്‍ന്ന് നില്‍ക്കുന്നതിന്റെ സൂചനയായിരിക്കാം.
Content Highlights :Learn about dreaming about certain animals and the interpretation of dreams