ആ സ്ത്രീയുടെ 200 വർഷം പഴക്കമുള്ള ശാപം; ഇന്ന് പ്രായശ്ചിത്തമായി പുരുഷന്മാർ സാരി ധരിച്ച് 'ഗർഭ നൃത്തം' ചെയ്യുന്നു

പുരുഷന്മാർ സാരി ധരിച്ച് ഗർഭ നൃത്തം ചെയ്യുന്ന ഒരു ആചാരത്തെപ്പറ്റി കേട്ടിട്ടുണ്ടോ?

ആ സ്ത്രീയുടെ 200 വർഷം പഴക്കമുള്ള ശാപം; ഇന്ന് പ്രായശ്ചിത്തമായി പുരുഷന്മാർ സാരി ധരിച്ച് 'ഗർഭ നൃത്തം' ചെയ്യുന്നു
dot image

രാജ്യത്തിന്റെ പല ഭാഗങ്ങളിലും നവരാത്രി പലവിധമായാണ് ആഘോഷിക്കുക. ദക്ഷിണേന്ത്യയിൽ അവ ശബ്ദങ്ങളില്ലാതെ, നാമമന്ത്ര ഉച്ചാരണങ്ങളോടെയാണ് കടന്നുപോകുക എങ്കിൽ ഉത്തരേന്ത്യയിൽ അങ്ങനെയല്ല. ആഘോഷങ്ങൾ തെരുവിലേക്കെത്തും. ഒമ്പത് ദിവസവും ഗ്രാമ നഗര വ്യത്യാസമില്ലാതെ നാട് ആഘോഷത്തിലമരും. ജനങ്ങൾ എല്ലാം ചേർന്ന് ഗർഭ നൃത്തം അവതരിപ്പിക്കുന്നത് തന്നെ രസകരമായ കാഴ്ചയാണ്. ലിംഗഭേദമന്യേ എല്ലാവരും മനോഹരമായ വസ്ത്രങ്ങൾ ധരിച്ച്, കൈകൊട്ടി, നൃത്തം ചെയ്യുന്നത് കാണാം തന്നെ ഭംഗിയാണ്. എന്നാൽ പുരുഷന്മാർ സാരി ധരിച്ച് ഗർഭ നൃത്തം ചെയ്യുന്ന ഒരു ആചാരത്തെപ്പറ്റി കേട്ടിട്ടുണ്ടോ?

ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിലെ സധു മാത നി പോൾ എന്ന ചരിത്രപരമായ പ്രദേശത്തിനടുത്തുള്ള പുരുഷന്മാരാണ് ഇത്തരത്തിലൊരു ആചാരം കൈക്കൊള്ളുന്നത്. 200 വർഷത്തോളമായി ഇത് തുടരുന്നുവത്രേ. നവരാത്രിയുടെ എട്ടാം ദിവസം ബരോത് സമുദായത്തിലെ പുരുഷന്മാർ സാരി ധരിച്ച് ഗർഭ നൃത്തം ചെയ്യും. ആ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

'സധു മാത' എന്നറിയപ്പെടുന്ന സ്ത്രീയോടുള്ള പ്രായശ്ചിത്തമായാണ് ഈ നൃത്തം എന്നാണ് വിശ്വാസം. 200 വർഷം മുൻപ് ഒരു സധുബെൻ എന്ന സ്ത്രീയെ അന്നത്തെ ഒരു രാജാവ് തന്റെ കാമുകിയാക്കാൻ ശ്രമിച്ചിരുന്നു. ഇതിൽ താത്പര്യമില്ലാത്ത സധുബെൻ ബരോത് സമുദായത്തിലെ പുരുഷന്മാരുടെ പക്കൽ നിന്ന് തനിക്ക് സംരക്ഷണം ആവശ്യപ്പെട്ടു.

എന്നാൽ പുരുഷന്മാർ സംരക്ഷണം നൽകിയില്ല. സധുബെന്നിന് തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ടു. ഇതോടെ സധുബെൻ ബരോത് സമുദായത്തിലെ പുരുഷന്മാരുടെ വരുംതലമുറ ഭീരുക്കളായിരിക്കുമെന്ന് ശപിച്ച ശേഷം സതി അനുഷ്ടിച്ചു. ഈ ശാപത്തിൽ നിന്ന് രക്ഷനേടാനാണ് ബരോത് സമുദായത്തിലെ പുരുഷന്മാർ സാരി ധരിച്ച് ഗർഭ നൃത്തം അവതരിപ്പിക്കുന്നത്.

ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ നിരവധി കാഴ്ചക്കാരാണ് കണ്ടിട്ടുള്ളത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വലിയ രീതിയിലാണ് ഗർഭ നൃത്ത പരിപാടികൾ അവതരിപ്പിക്കപ്പെടുന്നത്. ഇതിനിടെ ഇങ്ങനെയും ഒരു ചെറിയ പരിപാടി തങ്ങളെ സന്തോഷിപ്പിക്കുന്നുവെന്നാണ് പലരും പറയുന്നത്.

Content Highlights: men from barot community performs garba dance by wearing saree

dot image
To advertise here,contact us
dot image