ജോലി ഓഫര്‍ സ്വീകരിക്കുന്നതിന് മുന്‍പ് എന്തൊക്കെ ശ്രദ്ധിക്കണം

പുതിയ ജോലി കിട്ടിയെങ്കില്‍ സന്തോഷിക്കാന്‍ വരട്ടെ അതിന് മുന്‍പ് അറിയാന്‍ ചില കാര്യങ്ങളുണ്ട്

dot image

പുതിയ ജോലി കിട്ടിയതിന്റെ ആവേശത്തിലിരിക്കുകയാണോ നിങ്ങള്‍? അതോ ജോലിക്ക് ശ്രമിക്കുന്നവരാണോ? എന്നാല്‍ ഇക്കാര്യം അറിഞ്ഞുവച്ചോളൂ. നിങ്ങള്‍ക്ക് ജോലിയുടെ ഓഫര്‍ ലെറ്റര്‍ കിട്ടി അത് സ്വീകരിക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അക്കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

അവ്യക്തമായ ജോലി വിവരണം

നിങ്ങള്‍ക്ക് സ്ഥാപനത്തില്‍ എന്താണ് ജോലി എന്ന് കൃത്യമായി പറയുന്നില്ല എങ്കില്‍..അഭിമുഖത്തില്‍ പറഞ്ഞതുപോലെ അല്ല ഓഫര്‍ ലെറ്ററില്‍ എഴുതിയിരിക്കുന്നത് എങ്കില്‍ അത് മോശമായ ഘടനയുടെയോ തൊഴില്‍ സംസ്‌കാരത്തിന്റെയോ ലക്ഷണമാണ്.

രണ്ട് മാസം കൂടുമ്പോള്‍ ആളുകളെ എടുക്കുന്ന കമ്പനിയാണോ

നിങ്ങള്‍ ജോലി ചെയ്യാന്‍ പോകുന്ന കമ്പനി ഓരോ 2-3 മാസത്തിലും ഒരേ തസ്തികയിലേക്ക് ഒഴിവുകള്‍ പോസ്റ്റ് ചെയ്യുന്നുണ്ടോ? അത് സൂചിപ്പിക്കുന്നത് കമ്പനിയുടെ മോശം നേതൃത്വത്തെയും മാനേജ്‌മെന്റിനെയുമാണ്.

ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാതിരിക്കുക

കരിയര്‍ വികസനം, പരിശീലന അവസരങ്ങള്‍, സ്ഥാനക്കയറ്റങ്ങള്‍ എന്നിവയെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങള്‍ക്ക് തൊഴിലുടമ തൃപ്തികരമായ ഉത്തരം നല്‍കുന്നില്ലെങ്കില്‍ അത് ശരിയായ കാര്യമല്ല.

അഭിമുഖത്തിനിടയിലെ മോശം പെരുമാറ്റം

അഭിമുഖം നടത്തുന്നവരുടെ മോശം പെരുമാറ്റം , മോശം ആശയ വിനിമയം എന്നിവ ആ കമ്പനി ജീവനക്കാരോട് എങ്ങനെ മോശമായി പെരുമാറുന്നു എന്നതിനെയാണ് പ്രതിഫലിപ്പിക്കുന്നത്. ആദ്യത്തെ മതിപ്പ് ആണല്ലോ പിന്നീട് എപ്പോഴും നമ്മളെ സ്വാധീനിക്കുന്നത്.

അമിതമായ ജോലി ഭാരം

തൊഴിലുടമ ദീര്‍ഘനേരം ജോലി ചെയ്യുന്നതിനെക്കുറിച്ചോ ആഴ്ച അവസാനമുളള ജോലിയെക്കുറിച്ചോ, മതിയായ പ്രതിഫലം കൂടാതെ 24 മണിക്കൂറും ജോലി ചെയ്യുന്നതിനെക്കുറിച്ചോ സൂചന നല്‍കിയാല്‍ അതൊരു മുന്നറിയിപ്പാണ് . ആ ജോലിയുമായി മുന്നോട്ട് പോകേണ്ടതില്ല.

രേഖാമൂലമുള്ള ഓഫര്‍ ഇല്ലാതിരിക്കുക

ചിലപ്പോള്‍ ഒരു കടലാസ് കഷണത്തിന് നിങ്ങളുടെ ഭാവി തീരുമാനിക്കാന്‍ സാധിക്കും. അതുകൊണ്ട് എപ്പോഴും മാനേജ്‌മെന്റിനോട് രേഖാമൂലമുള്ള ഗ്യാരണ്ടി ആവശ്യപ്പെടുക. വാക്കാലുള്ള വാഗ്ധാനങ്ങള്‍ വായുവില്‍ എളുപ്പത്തില്‍ അപ്രത്യക്ഷമായേക്കാം.

ജീവനക്കാരുടെ അഭിപ്രായങ്ങള്‍ തേടുക

കമ്പനിയിലെ മുന്‍ജീവനക്കാരുടെ അഭിപ്രായങ്ങള്‍ തേടുക. കമ്പനിയെക്കുറിച്ചും അവിടുത്തെ തൊഴില്‍ സംസ്‌കാരത്തെക്കുറിച്ചും ഒരു അഭിപ്രായം ലഭിക്കാന്‍ ഇത് സഹായിക്കും.

നെഗറ്റീവ് പ്രശസ്തി
ചിലപ്പോള്‍ ഓണ്‍ലൈന്‍ ലോകത്ത് പറയുന്നത് യഥാര്‍ഥ ലോകത്തെക്കാള്‍ വളരെ സത്യസന്ധമായിരിക്കും. ജീവനക്കാരുടെ മോശം അഭിപ്രായങ്ങള്‍, കേസുകള്‍ ഇവയൊക്കെ ഉറപ്പായും നിങ്ങള്‍ ആ ജോലി സ്ഥലത്തേക്ക് പോകാതിരിക്കാനുളള സൂചനയാണ്.

Content Highlights :If you've got a new job, there are a few things you should know before you get one

dot image
To advertise here,contact us
dot image