
തൻ്റെ പുതിയ ലുക്ക് കൊണ്ട് ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ് കൊമേഡിയനും അവതാരകനുമായ കപിൽ ശർമ. മുൻപത്തത്തിനേക്കാൾ ശരീരഭാരം കുറച്ചുകൊണ്ട് അദ്ദേഹം എല്ലാവരുടെയും ശ്രദ്ധ നേടുന്നു. കഠിനമായ വർക്കൗട്ടോ ഡയറ്റോ ഒന്നുമില്ലാതെ തന്നെ കൃത്യമായ പ്ലാനിങ്ങിലൂടെയും ജീവിത ശൈലിയിലെ മാറ്റങ്ങളിലൂടെയും മാത്രമാണ് അദ്ദേഹം ശരീര ഭാരം കുറച്ചത്.
വെറും 63 ദിവസം കൊണ്ടാണ് കപിൽ 11 കിലോ കുറച്ചത്തന്റെ പുതിയ ലുക്ക് കൊണ്ട് ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ് കൊമേഡിയനും അവതാരകനുമായ കപിൽ ശർമ. മുൻപത്തത്തിനേക്കാൾ ശരീരഭാരം അദ്ദേഹം എല്ലാവരുടെയും ശ്രദ്ധ നേടുന്നു. കഠിനമായ വർക്കൗട്ടോ ഡയറ്റോ ഒന്നുമില്ലാതെ തന്നെ കൃത്യമായ പ്ലാനിങ്ങിലൂടെയും ജീവിത ശൈലിയിലെ മാറ്റങ്ങളിലൂടെയും മാത്രമാണ് അദ്ദേഹം ശരീര ഭാരം കുറച്ചത്.
ആത്രമാർത്ഥമായ ട്രെയിനിങ്ങിനൊപ്പം നല്ല പ്ലാനിങ്ങും 21-21-21 എന്ന ടെക്‌നിക്കുമാണ് അദ്ദേഹം ഉപയോഗിച്ചത്. ശരീര ഭാരം കുറച്ചു എന്നതിനേക്കാൾ ജീവിതശൈലിയിൽ കൊണ്ടുവന്ന മാറ്റങ്ങളാണ് ഇവിടെ ശ്രദ്ധ നേടുന്നത്.
തുടക്കത്തിൽ വർക്കൗട്ടിന് വേണ്ടി കപിൽ ഒരുപാട് കഷ്ടപ്പെട്ടിരുന്നു തെറ്റിയ ഉറക്കത്തിന്റെ ഷെഡ്യൂളും ക്രമരഹിതമായ ഭക്ഷണ രീതികളും എന്നിവയെല്ലാം അദ്ദേഹത്തിന്റെ ശരീര ഘടനയെ ബാധിച്ചിട്ടുണ്ടെന്ന് ട്രെയിനർ പറയുന്നു. എന്നാൽ കപിൽ പിന്നോട്ട് അടിച്ചില്ല.
ഡീടോക്‌സുകളും ക്രാഷ് ഡയറ്റുകളും നിറഞ്ഞ ഒരു ലോകത്ത്, യോഗേഷ് 21-21-21 എന്ന ഫിറ്റ്‌നസ് രീതിയിൽ ഉപയോഗിച്ചത്. 21 ദിവസങ്ങളുടെ മൂന്ന് ഫ്രേസിലുള്ള രീതിയാണ് ഇത്. ഇത് ശരീരത്തെയും മനസിനെയും ഒരുപോലെ അഡാപ്റ്റ് ചെയ്യുവാൻ സഹായിക്കുന്നു.
ആദ്യ 21 ദിവസം ചെറിയ വർക്കൗട്ടുകൾ ചെയ്ത് കപിൽ നീങ്ങി. സ്‌കൂളിൽ പി ടി സമ.ത്ത് ചെയ്യുന്ന എക്‌സസൈസ് മാത്രം. സ്‌ട്രെച്ചിങ് ചെറി യോഗ എന്നിങ്ങനെ. വെയ്റ്റ് ലിഫ്റ്റിങ് വെക്കാതിരുന്ന അദ്ദേഹം ഭക്ഷണ നിയന്ത്രണത്തിനും വലിയ കാഠിന്യം ഏർപ്പെടുത്തിയില്ല. മൂവ്‌മെന്റ് കണ്ടെത്തുക മാത്രമായിരുന്നു ഉദ്ദേശം.
അടുത്ത 21 ദിവസം ഭക്ഷണത്തിൽ അച്ചടക്കം കൊണ്ടുവരികയായിരുന്നു. കാർബ് നിർത്തുകയോ കലോറി കട്ട് ചെയ്യുകയോ ചെയ്തില്ല. പകരം വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങൾ കൂടുതൽ കഴിച്ചും. മധുരം, ഫ്രൈഡ് ഭക്ഷണങ്ങൾ എന്നിവ കുറച്ചും അദ്ദേഹം മുന്നോട്ട് നീങ്ങി. നേരത്തെ യാതൊരു നിയന്ത്രണമോ രീതിയോ ഇല്ലാതെയായിരുന്നു കപിൽ ഭക്ഷണം കഴിച്ചിരുന്നതെങ്കിൽ അതിൽ ഒരു ബാലൻസ് കൊണ്ടുവരികയായിരുന്നു യോഗേഷ്.
അടുത്ത ഘട്ടത്തിൽ ഈ നിയന്ത്രണങ്ങളെ മറികടക്കാൻ സാധ്യതയുള്ള ശീലങ്ങളെ ഒഴിവാക്കാനുള്ള ശ്രമങ്ങളായിരുന്നു. പുകവലി നിർത്തുക, ഉറക്കം കെടുത്തുന്ന, ആസക്തികൾ വർധിപ്പിക്കുന്ന കാര്യങ്ങൾ മനസിലാക്കുക എന്നതു ഇതിൽ പ്രധാനമായിരുന്നു. യഥാർഥ മാറ്റങ്ങൾക്ക് മാനസിക തയ്യാറെടുപ്പ് ഏറെ പ്രധാനമാണ്.
Content Highlights- Kapil Sharma lost 11 kilos in just 63 days with just 1 rule