'ഭാര്യയോട് അടങ്ങാത്ത സ്‌നേഹം, എനിക്കെന്തെങ്കിലും കുഴപ്പമുണ്ടോ?'; യുവാവിന്റെ കുറിപ്പ് വൈറല്‍

സന്തുഷ്ടമായ ദാമ്പത്യ ജീവിതം നയിക്കാനാവുക എന്നുപറയുന്നത് ഇക്കാലത്ത് ഒരു ഭാഗ്യം തന്നെയാണ്.

dot image

ഭാര്യയോടുള്ള സ്‌നേഹം കുറയുന്നില്ലെന്ന് തുറന്നുപറഞ്ഞുകൊണ്ട് യുവാവ് പങ്കുവച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച. കോര്‍പറേറ്റ് തൊഴിലിടങ്ങില്‍ വ്യക്തിജീവിതത്തെ സാരമായി ബാധിക്കുന്ന തൊഴില്‍ സംസ്‌കാരത്തിന്റെ ഇരകളാണ് ഇന്ന് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ചെറുപ്പക്കാരും. അതിനാല്‍ തന്നെ സന്തുഷ്ടമായ ദാമ്പത്യ ജീവിതം നയിക്കാനാവുക എന്നുപറയുന്നത് ഇക്കാലത്ത് ഒരു ഭാഗ്യം തന്നെയാണ്. അവിടെയാണ് ഇന്നും ഭാര്യയോടുള്ള സ്‌നേഹം തനിക്ക് കുറയുന്നില്ലെന്ന് പറഞ്ഞ് യുവാവ് എത്തിയിരിക്കുന്നത്.

യുവാവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

"എനിക്കറിയാം, പറയാന്‍ പോകുന്നത് അല്പം വിചിത്രമാണെന്ന്. എന്റെ ഭാര്യക്കൊപ്പമുള്ള പത്താംവര്‍ഷമാണ് ഇത്. എട്ടുവര്‍ഷം ഡേറ്റിങ് ചെയ്തതിന് ശേഷം വിവാഹം കഴിച്ചു. ഇപ്പോള്‍ രണ്ടുവര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്. എല്ലായ്‌പ്പോഴും അവള്‍ മനോഹരിയും സൂപ്പര്‍ ഹോട്ടുമാണ്. പക്ഷെ കഴിഞ്ഞ കുറച്ചുമാസമായി എനിക്കവളോട് വല്ലാത്ത ഒബ്‌സെഷനാണ്. അവളും ഞാനും ഒരുമുറിയിലുള്ളപ്പോള്‍ ഞാനവളെ തുറിച്ചുനോക്കി ഇരിക്കുകയാണ്. എനിക്കത് നിര്‍ത്താനാവുന്നില്ല.

ഇത് സ്വാഭാവികമാണോ? എനിക്കെന്തെങ്കിലും പ്രശ്‌നമുണ്ടോ? ഞാന്‍ സഹായത്തിനായി ഓണ്‍ലൈനില്‍ തിരഞ്ഞു, പക്ഷെ ഒന്നും കിട്ടിയില്ല. എനിക്ക് സുഹൃത്തോ, പ്രിയപ്പെട്ടവരോ ഇല്ല. ഇക്കാര്യങ്ങള്‍ ചോദിക്കുന്നതിനായിട്ട്."

യുവാവിന്റെ കുറിപ്പ് വൈകാതെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ഇങ്ങനെയുള്ള പ്രണയമാണ് എനിക്ക് വേണ്ടതെന്നാണ് ചിലര്‍ കുറിച്ചത്. ഭാര്യയെ സ്‌നേഹിക്കുന്ന ഒരാള്‍ക്ക് അതിലെന്തോ കുഴപ്പമുണ്ടെന്നാണ് തോന്നുന്നത് എന്നുപറഞ്ഞ് ചിരിച്ചുതള്ളിയവരും ഉണ്ട്. എത്ര ഭാഗ്യമുള്ള സ്ത്രീയാണ് അവരെന്ന് കുറിച്ച സ്ത്രീകളും കുറവല്ല.

Content Highlights: Too Attracted to My Wife: A Heartwarming Post That Stole the Internet's Heart

dot image
To advertise here,contact us
dot image