സൂപ്പർ മാർക്കറ്റിൽ നിന്ന് ഇന്ത്യക്കാരി കടത്തിയത് 1.1 ലക്ഷം രൂപയുടെ വസ്തുക്കൾ; മുന്നറിയിപ്പുമായി US എംബസി

യുഎസിലെ ടാര്‍ഗറ്റ് സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയ കേസിൽ ഇന്ത്യക്കാരി അറസ്റ്റില്‍.

dot image

യുഎസിലെ ടാര്‍ഗറ്റ് സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയ കേസിൽ ഇന്ത്യക്കാരി അറസ്റ്റില്‍. ഏകദേശം 1.1 ലക്ഷം രൂപയുടെ വസ്തുക്കളാണ് ഷെല്‍ഫില്‍ നിന്നും അവ്‌ലാനി എന്ന യുവതി മോഷ്ടിച്ചത്. എന്നാല്‍, ഇവരെ കടക്കാര്‍ കയ്യോടെ പിടികൂടി പൊലീസിൽ ഏല്‍പ്പിച്ചു. മണിക്കൂറുകളോളം പർച്ചേസിങ്ങിന് സമയം വിനിയോഗിച്ച അവ്‌ലാനി പെട്ടെന്ന് എക്സിറ്റ് ഡോറിലൂടെ കടന്നുകളയുകയിരുന്നു.

സംഭവത്തിന് പിന്നാലെ അവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്ന വീഡിയോ പുറത്തുവന്നു. വിനോദസഞ്ചാരിയായാണ് അവ്‌ലാനി യുഎസില്‍ എത്തിയിരുന്നത്. എടുത്ത വസ്തുക്കള്‍ക്ക് പണം നല്‍കാമെന്ന് അവ്‌ലാനി പറയുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍, പണം നല്‍കേണ്ട സമയത്ത് അത് ചെയ്യാതെ ഇനി പറഞ്ഞിട്ട് കാര്യമില്ലെന്ന് പൊലീസുകാരി പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. എന്നാൽ താൻ ഫോണ്‍കോളിലായിരുന്നുവെന്നും അശ്രദ്ധയിൽ വിട്ടുപോയതാണെന്നും അവ്‌ലാനി വിശദീകരിക്കുന്നുണ്ട്.

അവ്‌ലാനിയുടെ വീഡിയോ വൈറലായതോടെ ഇന്ത്യയിലെ യുഎസ് എംബസി ഒരു മുന്നറിയിപ്പ് പ്രസിദ്ധീകരിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ആക്രമണം, മോഷണം, അല്ലെങ്കില്‍ കവര്‍ച്ച എന്നിവ നടത്തുന്നത് നിയമപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുക മാത്രമല്ല , അത് വിസ റദ്ദാക്കപ്പെടുന്നതിനും ഭാവിയിലെ യുഎസ് വിസകള്‍ക്ക് നിങ്ങളെ അയോഗ്യരാക്കുന്നതിനും ഇടയാക്കുമെന്നും എംബസിയുടെ മുന്നറിയിപ്പിൽ പറയുന്നു.

Content Highlights: Indian woman caught shoplifting: US embassy reacts after viral video

dot image
To advertise here,contact us
dot image