പ്രസവത്തെ 'Natural Birth' എന്ന് വിശേഷിപ്പിച്ചു; സോഷ്യല്‍മീഡിയയുടെ വിമര്‍ശനം ഏറ്റുവാങ്ങി റിച്ച ഛദ്ദ

നിരവധി പേര്‍ ആശംസയുമായി എത്തിയപ്പോഴും, ചിലര്‍ക്ക് മാത്രം ജനനത്തെ റിച്ച വിശേഷിപ്പിച്ച രീതി അത്രയ്ക്ക് രസിച്ചില്ല

dot image

കള്‍ സുനൈറയുടെ ആദ്യ ബര്‍ത്ത്‌ഡേയ്ക്ക് ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങളെല്ലാം ചേര്‍ത്ത് ഒരു റീല്‍ പങ്കുവച്ചിരുന്നു നടി റിച്ച ഛദ്ദ. പക്ഷേ റീല്‍ കണ്ടവര്‍ക്ക് റിച്ച ഉപയോഗിച്ച നാച്ചുറല്‍ ബര്‍ത്ത് എന്ന പ്രയോഗം അത്ര രസിച്ചില്ല. കമന്റുകള്‍ അതിരു കടന്നപ്പോള്‍ മറുപടിയുമായി റിച്ച രംഗത്തെത്തി. പക്ഷേ ഒടുവില്‍ ആ കമന്റുകളെല്ലാം അവര്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

ഒരു വര്‍ഷം മുമ്പ് ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലില്‍ ഞങ്ങളുടെ എല്ലാം ജീവിതത്തില്‍ ഒരുപാട് നിറങ്ങള്‍ കൊണ്ടുവന്ന ആരോഗ്യമുള്ള ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പ്രസവവേദന കുറേ മണിക്കൂറുകള്‍ നീണ്ടുനിന്നു. 20 മിനിറ്റില്‍ പ്രസവം നടന്നു, നാച്വറല്‍ ബര്‍ത്ത്! അതിന് ശേഷം പഴയതുപോലെയല്ല ജീവിതം, പ്രത്യേകിച്ച് എനിക്ക്, അകത്തും പുറത്തും മുഴുവന്‍ മാറിയ പോലുള്ള തോന്നല്‍, എന്റെ തലച്ചോറ്, ഹൃദയം, ശരീരം, ആത്മാവ്…സുനൈറ ജനിച്ചിട്ട് ഒരു വര്‍ഷം. ഞാനും.. ഒരമ്മയായി പുനര്‍ജനിച്ചു.. മുമ്പു ഉണ്ടായിരുന്നതിലും വ്യത്യസ്തമായ ഒരു വ്യക്തിയായി.. ഒരു ജീവിതം, അതും സ്‌നേഹിച്ച പുരുഷനും കുഞ്ഞിനുമൊപ്പം അതൊരു അനുഗ്രഹമല്ലോ… അതെന്താണെന്ന് എനിക്കറിയില്ല എന്നാണ് കുഞ്ഞിന്റെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട കുറിപ്പില്‍ റിച്ച എഴുതിയത്.

നിരവധി പേര്‍ ആശംസയുമായി എത്തിയപ്പോഴും, ചിലര്‍ക്ക് മാത്രം റിച്ച പ്രസവത്തെ വിശേഷിപ്പിച്ച രീതി അത്രയ്ക്ക് രസിച്ചില്ല. 'അമ്മയുടെയും കുഞ്ഞിന്റെയും സഹായത്തിന് ഇന്നത്തെ കാലത്ത് ശാസ്ത്രമുണ്ടായത് നന്നായി. എല്ലാ ജനനവും നാച്ചുറലാണെ'ന്നാണ് ഒരാള്‍ പ്രതികരിച്ചത്. ഇതിന് മറുപടിയായി താന്‍ സാധാരണ പ്രസവം എന്നെഴുതിയെങ്കിലും ഇതു തന്നെയായിരിക്കും നിങ്ങളുടെ പ്രതികരണമെന്നായിരുന്നു റിച്ചയുടെ മറുപടി. പക്ഷേ സ്വഭാവിക ജനനത്തിന് പകരം വജൈനല്‍ ഡെലിവറി എന്ന് പറയാമെന്നായി അയാള്‍. വിട്ടുകൊടുക്കാന്‍ തയ്യാറാവാഞ്ഞ റിച്ച, എനിക്കിപ്പോള്‍ അങ്ങനെ പറയാന്‍ തോന്നുന്നില്ല, എന്റെ പേജാണ്, എന്റെ വജൈനയാണ്, എന്റെ കുഞ്ഞാണ്.. ഞാന്‍ ആഗ്രഹിക്കുന്നത് പറയാനാണ് എന്റെ ഫെമിനിസം എന്നെ പഠിപ്പിച്ചതെന്ന് തിരിച്ചടിച്ചു. പിന്നീട് ഇതെല്ലാം അവര്‍ പോസ്റ്റില്‍ നിന്നും നീക്കം ചെയ്തു.

മുമ്പ് ബോളിവുഡ് താരം സുനില്‍ ഷെട്ടി, മകള്‍ ആദിത്യ ഷെട്ടിയുടെ പ്രസവം സാധാരണ പ്രസവമായിരുന്നെന്നും അവള്‍ സിസേറിയന്‍ തെരഞ്ഞെടുത്തില്ലെന്നും പറഞ്ഞത് വിവാദമായതോടെ അദ്ദേഹം ക്ഷമാപണം നടത്തിയിരുന്നു.
Content Highlights: richa chada responded to comments on her daughter's first birthday reel

dot image
To advertise here,contact us
dot image