
യുവാക്കള്‍ക്കിടയിലും യുവസംരഭകര്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലുമെല്ലാം വൈറലായ ഒരു വാചകമുണ്ട്. 'ഇത് മനസ്സിലാക്കിയതോടെ ഞാന്‍ ധനികനായി.' ഇങ്ങനെ പറഞ്ഞത് മറ്റാരുമല്ല ജെഫ് ബെസോസാണ്. ഒരു ചെറിയ ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറില്‍ നിന്ന് ലോകത്തെ വലിയ കമ്പനികളിലൊന്നായി ആമസോണ്‍ വളര്‍ത്തിയതിന് പിന്നില്‍ ബെസോസിനെ സഹായിച്ചതെന്തോ അതിനെക്കുറിച്ചാണ് ബെസോസ് ആ വാചകത്തിലൂടെ പങ്കിടാന്‍ ശ്രമിച്ചത്. വെറുമൊരു വൈറല്‍ വാചകം എന്നതിലുപരി ഈ വാചകത്തിന്റെ വരികള്‍ക്കിടയിലൂടെ ബെസോസ് ഒരുപാട് കാര്യങ്ങള്‍ പറയുന്നുണ്ട്. ധീരമായ തീരുമാനങ്ങളെടുക്കുന്നതിനെ കുറിച്ചും, വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടി വരുന്നതിനെ കുറിച്ചുമെല്ലാമുള്ള ശക്തമായ ഒരു ചിന്താഗതി.
അതെന്താണെന്ന് മനസ്സിലാക്കിയാല്‍ വെല്ലുവിളികളെയും അവസരങ്ങളെയും എങ്ങനെയാണ് സമീപിക്കേണ്ടത് എന്നതില്‍ നിങ്ങള്‍ക്കും വലിയൊരു കാഴ്ചപ്പാട് ലഭിക്കും.
ഈ പദപ്രയോഗത്തിലൂടെ ബെസോസ് ഉദ്ദേശിക്കുന്നത് പശ്ചാത്താപം കുറച്ചുകൊണ്ടുള്ള ചട്ടക്കൂടില്‍ നിന്നുകൊണ്ട് തീരുമാനമെടുക്കുന്നതിനെ കുറിച്ചാണ്. 1994ല്‍ വാള്‍സ്ട്രീറ്റിലെ സുരക്ഷിതമായ ജോലി വിടണോ, അതോ ആമസോണ്‍ പോലൊരു പുതിയ സംരംഭം ആരംഭിക്കണോ എന്ന് ചിന്തിച്ചിരിക്കുന്ന 1994ലാണ് ഈ ആശയം ജെഫ് ബെസോസിന്റെ മനസ്സില്‍ ഉദിക്കുന്നത്.
സ്വയം എണ്‍പതുകാരനാണെന്ന് സങ്കല്പിച്ചുകൊണ്ട ജെഫ് ബെസോസ് സ്വയം ഒരു ചോദ്യം ഉന്നയിച്ചു. ഇതിലേത് തീരുമാനമായിരിക്കും കുറഞ്ഞ പശ്ചാത്താപത്തിലേക്ക് നയിക്കുന്നതെന്നായിരുന്നു ആ ചോദ്യം. ഈ ചിന്താഗതിയാണ് തന്റെ ഭാവിയോട് സത്യസന്ധനായിരിക്കാനും ധീരമായ ഒരു തീരുമാനത്തിലെത്താനും ബെസോസിനെ സഹായിച്ചത്.
വെല്ലുവിളിയെയും ഭയത്തെയും അവഗണിക്കുന്നതില്‍ ഫോക്കസ് ചെയ്യുന്നതിന് പകരം ബെസോസിന്റെ റിഗ്രെറ്റ് -മിനിമൈസേഷന്‍ ഫ്രെയിംവര്‍ക്ക് ഭാവിയില്‍ പശ്ചാത്താപം തോന്നാത്ത വിധത്തിലുള്ള തീരുമാനത്തിലെത്തിച്ചേരാന്‍ ബെസോസിനെ സഹായിച്ചു. ഇത്തരത്തിലുള്ള മാനസികനിലയിലേക്ക് എത്താന്‍ സാധിച്ചാല്‍ അത് നിങ്ങളെ വലിയ, കൂടുതല്‍ അര്‍ഥവത്തായ പ്രവൃത്തികളിലേക്ക് നയിക്കും.
വിജയത്തിലേക്കുള്ള അടുത്ത വഴി
എല്ലാ ദിവസത്തെയും ആദ്യദിനം പോലെ കരുതുക. 2016 ല്‍ ഷെയര്‍ഹോള്‍ഡേഴ്‌സിന് നല്‍കിയ കത്തിലാണ് ഇതേക്കുറിച്ച് ബെസോസ് പരാമര്‍ശിക്കുന്നത്. എല്ലായ്‌പ്പോഴും കൗതുകത്തോടെയും ആകാംക്ഷയോടും ശ്രദ്ധയോടെയും എന്തിനെയും സ്വാഗതം ചെയ്യാനുമുള്ള മാനസികാവസ്ഥയോടെ ഇരിക്കണം.
Content Highlights: “I got rich when I understood this”: Jeff Bezos revealed the mindset that makes him billionair