
പുതിയ കാലത്ത്റഫ്രിജറേറ്റര് ഉപയോഗിക്കാത്ത മലയാളികൾ വളരെ ചുരുക്കമായിരിക്കും. മൽസ്യം, മാംസം, പച്ചക്കറികൾ, മരുന്നുകൾ തുടങ്ങി എല്ലാത്തരം സാധനങ്ങളും റഫ്രിജറേറ്ററിൽ സൂക്ഷിക്കുമ്പോൾ നേരിടാറുള്ള പ്രധാന പ്രശ്നമാണ് അതിൽ നിന്ന് വരുന്ന ദുർഗന്ധം.
ചിലപ്പോൾ ഫ്രിഡ്ജിൽ വെച്ച ഭക്ഷണ സാധനങ്ങൾ കേടുവന്നില്ലെങ്കിൽ കൂടി ദുർഗന്ധം വമിക്കും. ബാക്കിവന്ന ഭക്ഷണം വയ്ക്കാൻ വേണ്ടി ഒരു ദിവസം പലതവണ നമ്മൾ ഫ്രിഡ്ജ് അടക്കുകയും തുറക്കുകയും ചെയ്യുന്നത് കൊണ്ടുകൂടിയാണ് അതിന്റെ കാരണം. എന്നാൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഫ്രിഡ്ജിലെ ദുർഗന്ധം അകറ്റാൻ സാധിക്കും.
ദുർഗന്ധം ഉണ്ടാവാനുള്ള പ്രധാന കാരണം കേടുവന്ന ഭക്ഷണമാണ്. അതിനാൽ തന്നെ ദുർഗന്ധം ഉണ്ടാക്കുന്ന സാധനങ്ങൾ ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. റഫ്രിജറേറ്റര്‍ വൃത്തികേടായി കിടന്നാലും ദുർഗന്ധം ഉണ്ടാകാറുണ്ട്. ഭക്ഷണാവശിഷ്ടങ്ങൾ ഫ്രിഡ്ജിൽ അവശേഷിക്കുമ്പോൾ അത് ദുർഗന്ധമായി മാറുന്നു. അതിനാൽ തന്നെ ഇടയ്ക്കിടെ റഫ്രിജറേറ്റര്‍ വൃത്തിയാക്കാൻ മടിക്കരുത്.
ദുർഗന്ധം ഇല്ലാതാക്കാൻ ബേക്കിംഗ് സോഡ ഉപയോഗിക്കാവുന്നതാണ്. ഒരു പാത്രത്തിൽ കുറച്ച് ബേക്കിംഗ് സോഡ എടുത്തതിന് ശേഷം ഫ്രിജിനുള്ളിൽ വെച്ചാൽ മതി. ഇത് ഫ്രിഡ്ജിലെ ദുർഗന്ധത്തെ വലിച്ചെടുക്കാൻ സഹായിക്കുന്നു. അതേസമയം അധിക ദിവസം ഇത് ഫ്രിജിൽ സൂക്ഷിക്കാൻ പാടില്ല. അത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. ദിവസം ഇടവിട്ട് പഴയത് മാറ്റി പുതിയ ബേക്കിംഗ് സോഡ വെയ്ക്കാൻ ശ്രദ്ധിക്കണം.
ഉപയോഗിക്കാൻ എളുപ്പമാണെങ്കിലും കൂടി പ്ലാസ്റ്റിക് പാത്രങ്ങൾ പരമാവധി ഒഴിവാക്കണം. പ്ലാസ്റ്റിക്ക് പെട്ടെന്ന് പഴകുകയും ദുർഗന്ധം വമിപ്പിക്കുകയും ചെയ്യാൻ സാധ്യതയുണ്ട്.
Content Highlight: bad smell in the fridge; reason and solution