ഗൗരി ഖാന്റെ റസ്റ്റോറന്റില്‍ ഖാന്‍ കുടുംബത്തിന് രഹസ്യ വാതില്‍;സ്വകാര്യത ആഗ്രഹിക്കുന്ന ഖാന്‍ കുടുംബം

മുംബൈയിലാണ് ടോറി റെസ്റ്റോറന്റ്

dot image

ബോളിവുഡിലെ ഏറ്റവും ആരാധകരുള്ള കുടുംബമാണ് ഷാരൂഖ് ഖാന്‍റെ കുടുംബം. ആ കുടുംബത്തിലെ ഓരോരുത്തരുടെയും ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കാറുമുണ്ട്. മാധ്യമങ്ങളുടെ കണ്ണുകള്‍ നിരന്തരമായി ഇവര്‍ക്കും ചുറ്റുമുള്ളതു കൊണ്ടുതന്നെ കുടുംബവുമായി പുറത്തുപോകുമ്പോള്‍ സ്വകാര്യതയ്ക്കു വേണ്ടി ഇവര്‍ തന്നെ ചില കാര്യങ്ങള്‍ചെയ്യാറുണ്ട്. അത്തരത്തിലൊരു കാര്യമാണ് ഇപ്പോള്‍ വാര്‍ത്തകളിലൂടെ പുറത്തു വരുന്നത്.

ഷാരൂഖ് ഖാന്‍റെ ഭാര്യ ഗൗരി ഖാന്റെ ഉടമസ്ഥതയിലുള്ള മുംബൈയിലുള്ള ടോറി റെസ്റ്റോറന്റിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനുമായി കുടുംബത്തിന് ഒരു രഹസ്യ വാതിലുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ടോറിയിലെ മുഖ്യ പാചകക്കാരനായ സ്റ്റെഫാന്‍ ഗാഡിറ്റ്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ആ രഹസ്യ വാതിലിലൂടെ ഖാന്‍ കുടുംബത്തിലുള്ളവര്‍ക്ക് മാത്രമേ പ്രവേശനമുള്ളു. പലപ്പോഴും ഷാരൂഖ് ഖാന്‍ കുടുംബമായി റസ്‌റ്ററന്റില്‍ എത്തുന്നത് ആ രഹസ്യവാതില്‍ വഴിയാണ്. മക്കളായ സുഹാനയും ആര്യന്‍ ഖാനും സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാന്‍ ടോറിയിലെത്താറുണ്ടെന്നും ഗാഡിറ്റ് പറഞ്ഞു.

ഖാന്‍ കുടുംബത്തിന്റെ പ്രിയപ്പെട്ട വിഭവങ്ങള്‍ ഏതൊക്കെയാണെന്നും ഷെഫ് അഭിമുഖത്തില്‍ പങ്കുവച്ചു. ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും ഇളയ കുട്ടിയായ അബ്രാമിന് ഇവിടുത്തെ സുഷി ഇഷ്ടമാണ്, ഈ റസ്റ്ററന്റിലെ ഷാരൂഖ് ഖാന്റെ ഇഷ്ട വിഭവം മട്ടന്‍ ചോപ്‌സ് മസാലയാണെന്നും ഗാഡിറ്റ് പറഞ്ഞു.

Content Highlights: gauri khans restaurant torii has a secret doorway

dot image
To advertise here,contact us
dot image