ഫുഡ് ഡെലിവറിക്ക് എത്തി, പക്ഷെ പിന്നീട് സംഭവിച്ചത്...; കണ്ണു നിറഞ്ഞ് യുവാവ്

ഒട്ടേറെപ്പേരാണ് വീഡിയോയുടെ താഴെ കമന്റുമായി എത്തിയിരിക്കുന്നത്

dot image

സ്വിഗ്ഗിയിലും സൊമാറ്റോയിലുമൊക്കെ ഫുഡ് ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്നവരാണ് നമ്മളില്‍ പലരും. വെയിലും മഴയും ഒന്നും നോക്കാതെ ഫുഡ് ഡെലിവറി ചെയ്യാന്‍ ഓടി നടക്കുന്നവരെ നമ്മള്‍ കാണാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു സൊമാറ്റോ ഡെലിവറി ബോയിയുടെ ജന്മദിനം ആഘോഷിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫുഡ് ഡെലിവറി ചെയ്യാന്‍ പോയ യുവാവിന് തന്റെ ഉപഭോക്താക്കള്‍ അപ്രതീക്ഷമായാണ് ഈ ബര്‍ത്തഡേ പാര്‍ട്ടി നല്‍കുന്നത്.

'കെആര്‍എസ്രട്ട്‌നാനി എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. കണ്ണുപൊത്തിയാണ് യുവാവിനെ അകത്തേക്ക് കൊണ്ടുവരുന്നത്. അപ്പോള്‍ ജന്മദിന പാട്ടുകള്‍ പാടുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. ഇതുകണ്ട് യുവാവ് സന്തോഷത്തോടെ നിറകണ്ണുകള്‍ തുടയ്ക്കുന്നത് കാണാം. യുവാവിന്റെ 40-ാം ജന്മദിനമായിരുന്നു ആഘോഷിച്ചത്. തുടര്‍ന്ന് ചെറുപ്പക്കാര്‍ ഒരുക്കിയ കേക്കും ഡെലിവറി ഏജന്റ് മുറിച്ചു. സൊമാറ്റോ ഡെലിവറി ഏജന്റിന് ഞങ്ങള്‍ സന്തോഷത്തിന്റെ വലിയ നിമിഷം നല്‍കി, എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഈ ഹൃദയസ്പര്‍ശിയായ വീഡിയോക്ക് താഴെ ഒട്ടേറെപ്പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. 'പ്രതീക്ഷിക്കാതെ ലഭിച്ച ആ നിമിഷം അദ്ദേഹം ഒരിക്കലും മറക്കില്ല', 'ഇങ്ങനെയാകണം ലോകം നാം എല്ലാവരും ഇങ്ങനെ മാറണം' തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ കാണാന്‍ സാധിക്കുന്നത്.

Content Highlights: zomato delivery boy got big surprise from stangers

dot image
To advertise here,contact us
dot image