സഹപ്രവര്‍ത്തകരോട് അസൂയ തോന്നാറുണ്ടോ? സാറ അലിഖാനും ആലിയ ഭട്ടിനോട് അസൂയ തോന്നിയിട്ടുണ്ട്; പക്ഷെ..

അല്പം അസൂയ ഒരു കണക്കിന് നല്ലതുമാണ്. കാരണം എതിരാളിയുടെ വിജയങ്ങള്‍ അല്പം കൂടി നല്ലരീതിയില്‍ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് ഊര്‍ജം നല്‍കും.

dot image

റ്റുള്ളവരുടെ വിജയത്തില്‍ അല്‍പമെങ്കിലും അസൂയ തോന്നാത്താവര്‍ നമുക്കിടയില്‍ കുറവായിരിക്കും. സ്‌കൂളില്‍ പഠിക്കുമ്പോള്‍ അത് ഏറ്റവും കൂടുതല്‍ മാര്‍ക്കുവാങ്ങുന്ന കുട്ടിയാണെങ്കില്‍ ജോലി നേടുന്നതോടെ ഏറ്റവും നന്നായി ജോലി ചെയ്ത് വിജയത്തിലെത്തുന്നവരോടായിരിക്കും. ഇതൊന്നുമല്ലെങ്കിലും തങ്ങളേക്കാള്‍ നന്നായി മറ്റൊരാള്‍ ജീവിക്കുന്നത് കാണുന്നത് തന്നെ അസൂയയോടെ നോക്കുന്നവരുമുണ്ട്.

അല്പം അസൂയ ഒരു കണക്കിന് നല്ലതുമാണ്. കാരണം എതിരാളിയുടെ വിജയങ്ങള്‍ അല്പം കൂടി നല്ലരീതിയില്‍ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് ഊര്‍ജം നല്‍കും. എന്നാല്‍ അസൂയ അതിരുകടന്നാല്‍ അധികമായാല്‍ അമൃതും വിഷം എന്നുപറയുന്ന അവസ്ഥയിലാണ് എത്തുക. എതിരാളിയുടെ വളര്‍ച്ച തടയാനുള്ള എല്ലാ ശ്രമവും നടത്തുമെന്ന് മാത്രമല്ല സ്വന്തം മനസമാധാനം തന്നെ ഇക്കൂട്ടര്‍ക്ക് നഷ്ടപ്പെടുകയും ചെയ്യും.അടക്കിപ്പിടിക്കാനാകാത്ത അസൂയ പുറത്തുചാടി സ്വയം പരിഹാസ്യരായി മാറുകയും ചെയ്യും. എതിരാളി വിജയത്തിലെത്തുന്നതിന് മുന്നോടിയായി നടന്നുതീര്‍ത്ത കഠിനപാതകളൊന്നും ഇക്കൂട്ടര്‍ക്ക് മനസ്സിലാകുകയുമില്ല.

ഇപ്പോഴിതാ, ഒരു സഹതാരത്തിന്റെ വളര്‍ച്ചയില്‍ തനിക്ക് അസൂയ തോന്നിയിട്ടുണ്ടെന്ന തുറന്ന പറച്ചിലുമായി എത്തിരിക്കുകയാണ് ബോളിവുഡ് താരസുന്ദരി സാറാ അലി ഖാന്‍. ആ സഹതാരം മറ്റാരുമല്ല ആലിയ ഭട്ടായിരുന്നു. ആലിയയുടെ വ്യക്തി ജീവിതത്തിലും പ്രൊഷണല്‍ ജീവിതത്തിലും ഉണ്ടായിട്ടുള്ള വളര്‍ച്ചയില്‍ ഒരു നിമിഷം തനിക്ക് അസൂയ അനുഭവപ്പെട്ടിട്ടുണ്ടെന്നായിരുന്നു സാറയുടെ തുറന്നുപറച്ചില്‍. അതുമാത്രമല്ല അസൂയ എന്ന വികാരത്തെ കുറിച്ച് വളരെ വിശാലമായ ഒരു കാഴ്ചപ്പാടും സാറ പങ്കുവയ്ക്കുന്നുണ്ട്.

'ആലിയയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചപ്പോള്‍ എനിക്ക് തോന്നി, ദൈവമേ അവള്‍ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചു. അവള്‍ക്ക് ഒരു കുഞ്ഞുമുണ്ട്. അവളുടെ ജീവിതം എല്ലാം കൊണ്ടും സെറ്റായി എന്ന്. പക്ഷെ അതുനേടാനായി എന്തെല്ലാം കഷ്ടപ്പാടുകള്‍ അവള്‍ സഹിച്ചിട്ടുണ്ടെന്ന് എനിക്കറിയില്ല. ഇന്ന് കാണുന്ന സ്ഥാനത്തെത്തുന്നത് വരെ അവള്‍ക്കും വെല്ലുവിളികളും നിരാശകളും ഉണ്ടായിക്കാണും.പക്ഷെ, ഞാനത് തിരിച്ചറിഞ്ഞില്ല. എല്ലാ നാണയത്തിനും രണ്ടുവശമുണ്ട്. മറ്റുള്ളവരെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിയാതെയാണ് അവരോട് നാം അസൂയപ്പെടുന്നത്. നാം അവരുടെ വിജയം മാത്രമാണ് കാണുന്നത്, ആ വിജയം നാം ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നാല്‍ അതിനുപിന്നിലുള്ള കാര്യങ്ങളെ കുറിച്ച് നമുക്ക് അറിയില്ല. അസൂയ എന്നാല്‍ അന്ധത എന്നാണ്.' സാറ പറയുന്നു.

മറ്റുള്ളവരോട് എന്തിനാണ് അസൂയ?

അസൂയ വളരെ ആഴത്തിലുള്ള മാനസിക വികാരമാണ്. വ്യക്തിബന്ധങ്ങളിലായാലും തൊഴിലിടങ്ങളിലായാലും അസൂയ ജനിക്കുന്നത് പരിഗണനയും അംഗീകാരവും ലഭിക്കണമെന്നുള്ള, വിജയം നേടണമെന്നുള്ള അന്തര്‍ലീന വികാരങ്ങളില്‍ നിന്നാണ്. പക്ഷെ ആ വിജയത്തിന്റെ പൂര്‍ണചിത്രം വളരെ അപൂര്‍വമായി മാത്രമേ പുറത്തുകാണാറുള്ളൂ.അതിനുപിന്നിലെ കഷ്ടപ്പാടുകളെ തിരിച്ചറിഞ്ഞ് അസൂയയെയും അതിന്റെ പ്രേരകങ്ങളെയും ആരോഗ്യകരമായ രീതിയില്‍ തിരിച്ചുവിടാന്‍ കഴിഞ്ഞാല്‍ അത് വിജയത്തിലേക്കുള്ള ചവിട്ടുപടിയായി ഉപയോഗിക്കാന്‍ സാധിക്കും.

Content Highlights: Sara Ali Khan Opens Up About Battling Jealousy Over Alia Bhatt's Success

dot image
To advertise here,contact us
dot image