വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ സംഭാവന ചെയ്ത് പ്രീതി സിന്റ

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച സൈനികരുടെ ഭാര്യമാര്‍ക്ക് ആദരവ്

dot image

സൈനിക വിധവകളെയും കുട്ടികളെയും സഹായിക്കാന്‍ 1.10 കോടി രൂപ സംഭാവന ചെയ്ത് പഞ്ചാബ് കിംഗ്സിന്റെ സഹ ഉടമയും ബോളിവുഡ് നടിയുമായ പ്രീതി സിന്റ . ഇന്ത്യന്‍ ആര്‍മിയുടെ സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡിലെ ആര്‍മി വൈവ്സ് വെല്‍ഫെയര്‍ അസോസിയേഷനാണ് താരം 1.10 കോടി രൂപ സംഭാവന നല്‍കിയത്.

വിധവകളെ ശാക്തീകരിക്കുകയും അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യം. ജയ്പൂരില്‍ നടന്ന ചടങ്ങില്‍ സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡിലെ ആര്‍മി വൈവ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ അംഗങ്ങള്‍ പങ്കെടുത്തു. പഞ്ചാബ് കിംഗ്സിന്റെ സിഎസ്ആര്‍ ഫണ്ടിലെ തന്റെ വിഹിതത്തില്‍ നിന്നാണ് ഈ സംഭാവന.


വിധവകളെ ശാക്തീകരിക്കാനും അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പിന്തുണ നല്‍കാനുമാണ് ഈ സംഭാവനകൊണ്ട് ലക്ഷ്യമിടുന്നത്. ജയ്പൂരില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവേ അവര്‍ പറഞ്ഞു. നമ്മുടെ സായുധ സേനയിലെ ധീരരായ ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക് തിരികെ നല്‍കേണ്ടത് ബഹുമതിയും ഉത്തരവാദിത്തവുമാണ്. നമ്മുടെ സൈനികര്‍ നടത്തിയ ത്യാഗങ്ങള്‍ക്ക് ഒരിക്കലും പ്രതിഫലം നല്‍കാന്‍ കഴിയില്ല. പക്ഷേ നമുക്ക് അവരുടെ കുടുംബങ്ങളോടൊപ്പം നില്‍ക്കാനും അവരുടെ മുന്നോട്ടുള്ള യാത്രയെ പിന്തുണയ്ക്കാനും കഴിയും. രാജ്യത്തോടും നമ്മുടെ ധീരരായ സൈനികര്‍ക്കും ഒപ്പം ഐക്യത്തോടെ നില്‍ക്കുന്നു എന്നും അവര്‍ പറഞ്ഞു.

Content Highlights :Preity Zinta donates Rs 1 crore to families of martyred soldiers

dot image
To advertise here,contact us
dot image