
ജീവിതത്തെ മാറ്റിമറിക്കുന്ന ശീലങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മനസിലേക്ക് വരുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്. അതിരാവിലെ എഴുന്നേല്‍ക്കുക, ദിവസവും വ്യായാമം ചെയ്യുക, മെഡിറ്റേഷന്‍ ചെയ്യുക ഇതൊക്കെയായിരിക്കും അല്ലേ.. ഈ ശീലങ്ങളൊക്കെ വിലപ്പെട്ടതാണെങ്കിലും ജീവിതം സന്തോഷത്തോടെ വയ്ക്കാനുള്ള പല ലളിതമായ ശീലങ്ങളും നാം പലപ്പോഴും അവഗണിക്കുകയാണ് ചെയ്യുക. അത്തരത്തിലുള്ള ചില ലളിതമായതും ജീവിതത്തെ പരിവര്‍ത്തനം ചെയ്യുന്നതുമായ ശീലങ്ങളെക്കുറിച്ച് അറിയാം…..
എല്ലാ ദിവസവും കൃതജ്ഞത പറയാന്‍ ശീലിക്കുക
ചെറുതാണെങ്കിലും വലുതാണെങ്കിലും അന്നത്തെ നല്ല കാര്യങ്ങളെക്കുറിച്ച് വിലമതിക്കുന്നത് ഒരാളുടെ മാനസികാവസ്ഥയേയും ജീവിതത്തോടുള്ള കാഴ്ചപ്പാടിനെയും മാറ്റിമറിക്കും. കിട്ടിയ നല്ല കാര്യത്തിന് മനസില്‍ കൃതജ്ഞത ഉണ്ടായിരിക്കുക എന്ന ലളിതമായ ശീലം തലച്ചോറില്‍ പോസിറ്റിവിറ്റി നിറയ്ക്കാന്‍ സഹായിക്കുന്നു. ഇത് സമ്മര്‍ദ്ദം കുറയ്ക്കുകയും സന്തോഷം വര്‍ധിപ്പിക്കുകയും ചെയ്യും. ദിവസവും രാവിലെയും രാത്രിയും ഇത്തരം കാര്യങ്ങള്‍ ഡയറിയില്‍ എഴുതി സൂക്ഷിക്കുന്നത് കൂടുതല്‍ നല്ലതാണ്.
ചെറിയ ലക്ഷ്യംവയ്ക്കലുകള്‍
വലിയ സ്വപ്‌നങ്ങള്‍ക്കായി സമ്മര്‍ദ്ദം ചെലുത്തുന്നതിന് പകരം ലക്ഷ്യങ്ങളെ ചെറുതും കെകാര്യം ചെയ്യാവുന്നതുമായ ഘട്ടങ്ങളായി വിഭജിക്കുന്നത് ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സഹായിക്കുകയും നീട്ടിവയ്ക്കല്‍ തടയുകയും ചെയ്യുന്നു. ഇത്തരത്തില്‍ ചെറിയ ചെറിയ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നത് ആത്മവിശ്വാസം വളര്‍ത്തുകയും നിങ്ങളെ ദിവസം തോറും പ്രചോദിതരാക്കുകയും ചെയ്യും. ഈ ആത്മവിശ്വാസം വലിയ ലക്ഷ്യങ്ങളിലേക്ക് നിങ്ങളെ നയിക്കും.
സ്‌ക്രീന്‍ സമയം ചെലവഴിക്കുന്നത് കുറയ്ക്കുക
തുടര്‍ച്ചയായി സ്‌ക്രീന്‍ സമയം ചെലവഴിക്കുന്നത് നിങ്ങളുടെ ഊര്‍ജ്ജം ചോര്‍ത്തുകയും ശ്രദ്ധതിരിക്കുകയും ചെയ്യും. ഫോണുകള്‍ കമ്പ്യൂട്ടറുകള്‍ സോഷ്യല്‍ മീഡിയ എന്നിവയില്‍ നിന്ന് പതിവായി ഇടവേളകള്‍ എടുത്തുന്നത് മനസിനെ ഉന്മേഷഭരിതമാക്കുകയും വര്‍ത്തമാന കാലത്തില്‍ ജീവിക്കാന്‍ സഹായിക്കുകയും ചെയ്യും. കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ഫോണ്‍ മാറ്റിവയ്ക്കുക, ഭക്ഷണത്തിനിടയില്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക എന്നിവയെല്ലാം സമ്മര്‍ദ്ദം കുറയ്ക്കാനും ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനും സഹായിക്കും.
ശ്വസന വ്യായാമങ്ങള്‍
അമിതമായി സമ്മര്‍ദ്ദത്തിലാണെന്ന് തോന്നുമ്പോള്‍ നിങ്ങള്‍ ശ്വാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നാഡീവ്യവസ്ഥയെ ശാന്തമാക്കുകയും ചിന്തകളെ സ്വതന്ത്രമാക്കുകയും ചെയ്യും. ദിവസവും കുറച്ച് സമയം ശാന്തമായി ശ്വാസത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കാലക്രമേണ ആന്തരിക ശക്തിയുടെ ഉറച്ച അടിത്തറ സൃഷ്ടിക്കാന്‍ സഹായിക്കുന്നു.
ഇല്ല എന്ന് പറയാന്‍ പഠിക്കുക
ഇല്ല എന്ന് പറയാന്‍ ശീലിക്കുന്നത് നിങ്ങളുടെ സമയത്തെയും ഊര്‍ജ്ജത്തെയും മുന്‍ഗണനകളെയും സംരക്ഷിക്കുന്നു. അതിരുകള്‍ നിശ്ചയിക്കാനുള്ള ശക്തമായ മാര്‍ഗ്ഗമാണ് ഇല്ല എന്ന് പറയാന്‍ ശീലിക്കുന്നത്. ഈ ശീലം സ്വയം അവബോധം വളര്‍ത്തിയെടുക്കുകയും നിങ്ങളുടെ പ്രതിബദ്ധതകള്‍ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും.
ഉറങ്ങുന്നതിന് കൃത്യമായ സമയം
നല്ല ഉറക്കമാണ് എല്ലാത്തിന്റെയും അടിസ്ഥാനം. ആരോഗ്യം, ശ്രദ്ധ, നല്ല മാനസികാവസ്ഥ, സര്‍ഗ്ഗാത്മകത എല്ലാം നല്ല ഉറക്കത്തിലൂടെ സാധിക്കും. നല്ല ഉറക്കം കിട്ടാന്‍ ഉറക്കത്തിന് മുന്‍പുള്ള സ്‌ക്രീന്‍ സമയം കുറയ്ക്കാം, മുറിയില്‍ തണുപ്പും ഇരുട്ടും നിലനിര്‍ത്തുക ഇവയെല്ലാം നിങ്ങളെ നല്ല ഉറക്കത്തിലേക്ക് നയിക്കുന്നു.
Content Highlights :Who doesn't want to be happy? These simple habits will help you do just that