
പഞ്ചാബ് കിംഗ്‌സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 മത്സരം ധർമ്മശാലയിൽ നിന്ന് അഹമ്മദാബാദിലേക്ക് മാറ്റി. ധരംശാലയില്‍ മെയ് 11ന് നടക്കേണ്ടിയിരുന്ന പഞ്ചാബ് കിംഗ്‌സ്- മുംബൈ ഇന്ത്യന്‍സ് മത്സരം അഹമ്മദാബാദിലേക്ക് മാറ്റി. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണം നല്‍കിയിട്ടുണ്ട്. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ മാറ്റം.
ഇന്ത്യന്‍ സൈന്യത്തിന്റെ ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യത്തിന് പിന്നാലെ ഇന്ത്യ- പാക് ബന്ധം വഷളായ സാഹചര്യത്തില്‍ ധരംശാലയിലെ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിനായി മുംബൈ താരങ്ങള്‍ ചണ്ഡീഗഡിലായിരുന്നു വിമാനം ഇറങ്ങേണ്ടിയിരുന്നത്. മെയ് 10 വരെ വിമാനത്താവളം അടച്ചിടുന്നതിനാല്‍ റോഡ് മാര്‍ഗം ഡല്‍ഹി വഴി മാത്രമാണ് മുംബൈ താരങ്ങള്‍ക്ക് ധരംശാലയില്‍ എത്താന്‍ കഴിയുക. ഇതോടെ ദീര്‍ഘദൂരം റോഡ് യാത്ര വേണ്ടിവരുമെന്നതിനാലാണ് വേദി മാറ്റിയത്.
ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ധരംശാല സ്റ്റേഡിയം ഇന്ത്യ- പാക് അതിര്‍ത്തിയില്‍ നിന്ന് 60 കിലോ മീറ്റര്‍ മാത്രം അകലെയാണ്. 20,000 പേര്‍ക്കിരിക്കാവുന്നതാണ് സ്റ്റേഡിയം. അതേസമയം മത്സരവേദി മുംബൈ ആക്കാൻ നേരത്തെ പദ്ധതിയുണ്ടായിരുന്നു. മുംബൈയ്ക്ക് അധിക ആനുകൂല്യം ലഭിക്കാതിരിക്കാനായാണ് അഹമമ്മദാബാദിലേക്ക് മാറ്റിയത്.
Content Highlights: IPL 2025; Punjab-Mumbai match shifted from Dharamsala to Ahmedabad