ഓസ്‌കർ ലഭിച്ചില്ലെങ്കിൽ എന്താ?, നോമിനികൾക്ക് ലഭിക്കുക 'കഞ്ചാവ്' അടക്കം 1.89 കോടിയുടെ സമ്മാനങ്ങൾ

ഓസ്‌കർ നോമിനികള്‍ക്ക് ലഭിക്കുന്ന ഗിഫ്റ്റ് ബാഗില്‍ ഉണ്ടാവുക കോടികള്‍ വിലമതിക്കുന്ന സമ്മാനങ്ങളാണ്

ഓസ്‌കർ ലഭിച്ചില്ലെങ്കിൽ എന്താ?, നോമിനികൾക്ക് ലഭിക്കുക 'കഞ്ചാവ്' അടക്കം 1.89 കോടിയുടെ സമ്മാനങ്ങൾ
dot image

97ാമത് ഓസ്‌കർ പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുകയാണ്. വലിയ അട്ടിമറികളൊന്നും സംഭവിക്കാതെ ദ ബ്രൂട്ട്‌ലിസ്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് അഡ്രിയൻ ബ്രോഡി മികച്ച നടനും അനോറയിലെ അഭിനയത്തിന് മൈക്കി മാഡിസണേ മികച്ച നടിക്കുള്ള പുരസ്‌കാരവും നേടിയിരുന്നു. അനോറയുടെ സംവിധായകനായ ഷോൺ ബേക്കറാണ് മികച്ച സംവിധായകൻ.

നിരവധി ചിത്രങ്ങളും സാങ്കേതിക വിദഗ്ധരും ഓസ്‌കറിന്റെ ഫൈനൽ റൗഡിലേക്ക് നോമിനേഷൻ നേടിയിരുന്നു. പുരസ്‌കാരം ലഭിച്ചിലെങ്കിലും നോമിനേഷൻ ലഭിച്ചവർക്ക് 'കഞ്ചാവ്' അടക്കം 1.8 കോടി രൂപയുടെ സമ്മാനങ്ങളാണ് ലഭിക്കുക. വിവിധ നോമിനികൾക്കൊപ്പം ഓസ്‌കറിലെ അവതാരകർക്കും ഈ സമ്മാന ബാഗുകൾ ലഭിക്കും.

ലോസ് ഏഞ്ചൽസ് ആസ്ഥാനമായുള്ള ഡിസ്റ്റിങ്ക്റ്റീവ് അസറ്റ്സ് നിർമിച്ച ഓസ്‌കർ പ്രത്യേക സമ്മാന ബാഗുകളിൽ ആഡംബര യാത്രകൾക്കുള്ള കൂപ്പണുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ലോസ് ആഞ്ചൽസിലെ കാട്ടുതീ ഇരകളെ പിന്തുണയ്ക്കാനായുള്ള സമ്മാനങ്ങൾ, അത്യാഡംബര കഞ്ചാവ് ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്നു. തുടർച്ചയായ 23 -ാം വർഷമാണ് കമ്പനി ഇത്തരത്തിൽ ഓസ്‌കർ ബാഗുകൾ നൽകുന്നത്. 217,000 ഡോളറിലധികമാണ് ( ഏകദേശം 1.89 കോടി ഇന്ത്യൻ രൂപ) ഓരോ ഓസ്‌കർ ബാഗിന്റെയും മൂല്യം.

ബാഗിനുള്ളിലെ പ്രത്യേക സമ്മാനങ്ങൾക്ക് പുറമെ ഓസ്‌കർ അക്കാദമിയിലെ വ്യക്തിഗത അംഗത്വവും പത്ത് പേരെ അംഗത്വത്തിനായി നോമിനേറ്റ് ചെയ്യാനുള്ള അവകാശവും നോമിനികള്‍ക്ക് നൽകും. നോമിനികളുടെ സുഹൃത്തുക്കൾക്കും, കുടുംബാംഗങ്ങൾക്കും, അയൽക്കാർക്കും, ലോസ് ആഞ്ചൽസിലെ തീപിടുത്തത്തിൽ വീട് നഷ്ടപ്പെട്ട ആരാധകർക്കും ഈ അംഗത്വം സൗജന്യമായി സമ്മാനമായി നൽകാമെന്ന് ഓസ്‌കർ ബാഗിന്റെ നിർമാതാക്കളിൽ ഒരാളായ ലാഷ് ഫാരി പറഞ്ഞു.

ശ്രീലങ്കയിൽ അഞ്ച് രാത്രി നീണ്ടുനിൽക്കുന്ന ഒരു വെൽനസ് റിട്രീറ്റ്, മാലിദ്വീപിൽ നാല് രാത്രി താമസിക്കാനുള്ള യാത്ര, ബാഴ്സലോണയിലെ പഞ്ചനക്ഷത്ര കോട്ടൺ ഹൗസ് ഹോട്ടലിൽ താമസം, മിയാഷിൽ നിന്നുള്ള ആഡംബര ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ, ലോറിയൽ പാരീസിൽ നിന്നുള്ള ഉയർന്ന നിലവാരമുള്ള സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ. ഡോ. തോമസ് സുവിൽ നിന്നുള്ള ബോഡി കോണ്ടറിംഗ് ചികിത്സ. പെറ്റി പൗട്ടിൽ നിന്നുള്ള ലിപ് കെയർ ഗിഫ്റ്റ് സെറ്റ്, കാലിഫോർണിയയിൽ കാട്ടുതീയിൽ നിന്ന് രക്ഷപ്പെട്ടവർക്ക് വേണ്ടിയുള്ള ബ്രൈറ്റ് ഹാർബറിൽ നിന്നുള്ള 1 മില്യൺ ഡോളറിന്റെ ദുരന്ത നിവാരണ സേവനങ്ങൾ, മൈസൺ കൺസ്ട്രക്ഷനിൽ നിന്നുള്ള വീട് നവീകരണ സഹായം. ട്രൂഫ്രൂവിൽ നിന്നുള്ള ചോക്ലേറ്റ് പൊതിഞ്ഞ റാസ്‌ബെറി എന്നിവയും ഗിഫ്റ്റിൽ ഉണ്ടാകും.

ഇതിന് പുറമെ OMGIGIയിൽ നിന്നുള്ള ആഭരണങ്ങൾ, കേറ്റ് ബ്രൗൺ സ്റ്റുഡിയോയിൽ നിന്നുള്ള ഡോഗ് വെയർ, ടോസ് തലയിണകൾ.നോമാറ്റിക്കിൽ നിന്നുള്ള യാത്രാ പായ്ക്ക്, നോമിനിയുടെ കുടുംബ വേരുകൾ കണ്ടെത്തുന്നതിനുള്ള ആൻസെസ്ട്രി ഡിഎൻഎ കിറ്റ് എന്നിവയും ഗിഫ്റ്റ് ബാഗിൽ ഉണ്ട്.

ഹോളിവുഡിന് ഇത് സമ്മർദ്ദകരമായ സമയമായതിനാൽ, ഓസ്‌കർ ഗിഫ്റ്റ് ബാഗിൽ അത്യാഡംബര കഞ്ചാവ് ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തിയതായി ബാഗ് നിർമാതാക്കൾ പറഞ്ഞു. വീഡ് പ്രീ-റോളുകൾ, ടിഎച്ച്‌സി-ഇൻഫ്യൂസ്ഡ് പാനീയങ്ങൾ റോസ് ഗോൾഡ് വേപ്പർ, ഗമ്മിസ് എന്നിവയാണ് കഞ്ചാവ് ഉൽപ്പന്നങ്ങളായി ഗിഫ്റ്റ് ബാഗിൽ ഉള്ളത്. കൂടെ കാലിഫോർണിയയിലെ നോമിനികൾക്ക് ഒരു പ്രാദേശിക മാന്ത്രികന്റെ സ്വകാര്യ ഇൻ-ഹോം ഷോയും നോമിനികൾക്ക് ലഭിക്കും.

Content Highlights: What’s inside the Oscars 2025 gift bag from cannabis to Maldives trip and etc.

dot image
To advertise here,contact us
dot image