
May 22, 2025
09:53 AM
ടെലിവിഷന്‍ പ്രേക്ഷകരില്‍ ഏറെ ആരാധകരുള്ള താരമാണ് ജന്നത്ത് സുബൈർ. സീരിയിലുകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ഏറെ ആരാധകരെ സ്വന്തമാക്കിയ 23 കാരിയായ ജന്നത്ത് സുബൈറാണ് ഇന്നീ മേഖലയില്‍ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം.
സീരിയലിന് പുറമെ റിയാലിറ്റി ഷോകളായ ഖത്തറോക്കി കില്ലാടി, ലാഫ്റ്റർ ചലഞ്ചിൻ്റെ ഭാഗമായിരുന്നു താരം. 2022-ൽ കളേഴ്‌സ് ടിവിയുടെ റിയാലിറ്റി ഷോ ആയ ഫിയർ ഫാക്ടർ: ഖത്തറോക്കി കില്ലാടി സീസൺ 12ലെ മത്സരാർത്ഥിയായിരുന്നു. നാലാം സ്ഥാനം നേടികയും ചെയ്തു. ഫിയർ ഫാക്ടറിൽ പങ്കെടുത്തവരിൽ ഏറ്റവുമധികം തുക പ്രതിഫലം വാങ്ങിയത് ജന്നത്തായിരുന്നു. 18 ലക്ഷം രൂപയായിരുന്നു ഒരു എപ്പിസോഡിനായി താരം വാങ്ങിയിരുന്നത്. 250 കോടി രൂപയുടെ ആസ്തിയാണ് ജന്നത്തിനുള്ളത്.
ബാലതാരമായായിരുന്നു ടെലിവിഷൻ മേഖലയിലേക്കുള്ള ജന്നത്തിന്റെ പ്രവേശനം. 21-ാം വയസിൽ സ്വന്തമായൊരു വീട് വാങ്ങാനും ജന്നത്തിന് സാധിച്ചു. 2011 മുതൽ നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. സിനിമാ താരങ്ങളെ പോലെ ആരാധകർ ഏറെയുള്ള അഭിനേത്രി കൂടിയാണ് ജന്നത്ത്. സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ എന്ന നിലയിലും ജന്നത്ത് ഇടംപിടിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാം ഫോളോവേഴ്സിൽ ഷാരൂഖ് ഖാനെയും മറികടന്നിരിക്കുകയാണ് നടി. ഷാരൂഖാന് ഇൻസ്റ്റഗ്രാമിൽ 47.8 മില്യൺ ഫോളോവേഴ്സാണുള്ളത്. എന്നാൽ ജന്നത്തിന് 49.7 മില്യൺ ഫോളോവേഴ്സാണുള്ളത്. യൂട്യൂബിൽ 6.37 ദശലക്ഷം സബ്സ്ക്രെബേഴ്സുമുണ്ട്.സ്വകാര്യ മ്യൂസിക് ആൽബങ്ങളിലൂടെയും താരം ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്.
2008 ൽ എൻഡിടിവി ഇമാജിനിൽ ചാന്ദ് കെ പാർ ചലോ എന്ന ചിത്രത്തിലൂടെയാണ് ജന്നത് അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് സ്റ്റാർ വണ്ണിൻ്റെ ദിൽ മിൽ ഗയേ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇമാജിൻ ടിവിയുടെ കാശി - അബ് നാ രഹേ തേരാ കാഗസ് കോറയിലൂടെ ബാലതാരമായി അംഗീകാരം നേടി. 2010- ലും 2011-ലും കളേഴ്‌സ് ടിവിയുടെ ഫുൽവ, ഭാരത് കാ വീർ പുത്ര–മഹാരണ പ്രതാപ് എന്നീ സീരിയലുകളിൽ അഭിനയിച്ചു. 2017-ൽ കളേഴ്‌സ് ടിവിയുടെ റൊമാൻ്റിക് സീരിയലായ തു ആഷിഖിയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 2018 ൽ ബോളിവുഡ് ചിത്രമായ ഹിച്ച്കിയിൽ ഒരു വിദ്യാർത്ഥിയുടെ വേഷം ചെയ്തിട്ടുണ്ട്. 2022-ൽ കളേഴ്‌സ് ടിവിയുടെ റിയാലിറ്റി ഷോ ഖത്തറോക്കി കില്ലാടി സീസൺ12ൽ മത്സരിച്ചു. 2022 നവംബർ 11 ന് പുറത്തിറങ്ങിയ കുൽചെ ചോലെ എന്ന ചിത്രത്തിലൂടെ പഞ്ചാബി സിനിമയിലും ജന്നത്ത് അരങ്ങേറ്റവും കുറിച്ചു.
Content Highlights: Jannat Zubair Net Worth: How the 23 year old tv star earning ₹18 Lakh Per Episode