വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളെ അനുമതിയില്ലാതെ കടത്തിയാൽ കടുത്ത ശിക്ഷ; നിയമവുമായി യുഎഇ

മൃഗങ്ങളിലൂടെ പകരുന്ന രോഗങ്ങള്‍ തടയാനായി വെറ്ററിനറി ക്വാറന്റൈന്‍ നിയമങ്ങളും പരിഷ്‌കരിച്ചു

വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളെ അനുമതിയില്ലാതെ കടത്തിയാൽ കടുത്ത ശിക്ഷ; നിയമവുമായി യുഎഇ
dot image

വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെ അനുമതിയില്ലാതെ കടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമം യുഎഇയില്‍ നിലവില്‍ വന്നു. നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തികൊണ്ടാണ് സുപ്രധാന നീക്കം. രാജ്യത്തേക്ക് കൊണ്ടുവരുന്നതോ കൊണ്ടുപോകുന്നതോ ആയ എല്ലാ മൃഗങ്ങള്‍ക്കും ഉത്പ്പന്നങ്ങള്‍ക്കും കര്‍ശന ആരോഗ്യ പരിശോധന നിര്‍ബന്ധമാണെന്ന് പുതിയ നിയമം വ്യക്തമാക്കുന്നു.

രാജ്യത്തെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും അനധികൃത വന്യജീവി വ്യാപാരം തടയുന്നതിനുമായി പരിസ്ഥിതി നിയമങ്ങളില്‍ വലിയ മാറ്റങ്ങളാണ് യുഎഇ ഭരണകൂടം വരുത്തിയിരിക്കുന്നത്. 22 വര്‍ഷമായി നിലവിലുള്ള നിയമത്തില്‍ ഭേഗതി വരുത്തിക്കൊണ്ടാണ് നിയമ ലംഘകര്‍ക്കെതിരായ നടപടി ശക്തമാക്കുന്നത്. വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെ അനുമതിയില്ലാതെ കടത്തുന്നവര്‍ക്ക് 20 ലക്ഷം ദിര്‍ഹമാണ് പിഴ. ഇതിന് പുറമെ നാല് വര്‍ഷം ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടിവരും. ഫ്രീ സോണുകള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ എല്ലാ അതിര്‍ത്തികളിലും പുതിയ നിയമം ബാധകമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

മൃഗങ്ങളിലൂടെ പകരുന്ന രോഗങ്ങള്‍ തടയാനായി വെറ്ററിനറി ക്വാറന്റൈന്‍ നിയമങ്ങളും പരിഷ്‌കരിച്ചു. ഇതുപ്രകാരം ഇനി മുതല്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതോ കൊണ്ടുപോകുന്നതോ ആയ എല്ലാ മൃഗങ്ങള്‍ക്കും ഉത്പ്പന്നങ്ങള്‍ക്കും കര്‍ശന ആരോഗ്യ പരിശോധന നിര്‍ബന്ധമാണ്. നിയമം ലംഘിക്കുന്ന വിദേശികള്‍ കനത്ത പിഴക്ക് പുറമെ നാടുകടത്തല്‍ നടപടിയും നേരിടേണ്ടി വരും.

കൃഷിക്ക് ദോഷകരമായ കീടങ്ങളും രോഗങ്ങളും രാജ്യത്തേക്ക് ഏത്തുന്നത് തടയാനായി കാര്‍ഷിക ക്വാറന്റൈന്‍ നിയമങ്ങളിലും ഭേഗഗതി വരുത്തി. നിയമവിരുദ്ധമായി കടത്തുന്ന സസ്യങ്ങളും ഉത്പ്പന്നങ്ങളും കണ്ടുകെട്ടാന്‍ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിന് പൂര്‍ണ്ണ അധികാരമുണ്ടായിരിക്കും. പുതിയ സസ്യ ഇനങ്ങള്‍ വികസിപ്പിക്കുന്ന ഗവേഷകര്‍ക്ക് നിയമപരമായ സംരക്ഷണം നല്‍കുന്നതിനായി പ്രത്യേക രജിസ്റ്റര്‍ ആരംഭിക്കുമെന്നും പുതിയ നിയമം വ്യക്തമാക്കുന്നു.

Content Highlights: The UAE has introduced a strict law imposing severe penalties for illegally trafficking endangered wildlife without permission. The move is designed to protect threatened species and strengthen the nation’s conservation efforts.

dot image
To advertise here,contact us
dot image