'ചിരിക്കടാ എന്നു ഗർജ്ജിക്കും, ബ്രമ്മയുഗം പോല്യൊക്കെ നമ്മക്ക് പറ്റ്വോ?' മമ്മൂട്ടിയുടെ ഫ്രെമിൽ വി കെ ശ്രീരാമൻ

മമ്മൂട്ടി പകർത്തിയ ചിത്രങ്ങൾ പങ്കിട്ട് വി കെ ശ്രീരാമൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു

'ചിരിക്കടാ എന്നു ഗർജ്ജിക്കും, ബ്രമ്മയുഗം പോല്യൊക്കെ നമ്മക്ക് പറ്റ്വോ?' മമ്മൂട്ടിയുടെ ഫ്രെമിൽ വി കെ ശ്രീരാമൻ
dot image

മമ്മൂട്ടിയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമൻ. കൊച്ചിയിലെത്തുമ്പോൾ മമ്മൂട്ടിയുടെ വീട്ടിൽ ഒന്ന് കയറിയിട്ടേ വി കെ ശ്രീരാമൻ മടങ്ങാറുള്ളൂ. അടുത്തിടെ മമ്മൂട്ടിയുടെ വീട് സാധരിച്ച വിശേഷവും അദ്ദേഹം പകർത്തിയ ചിത്രം പങ്കിട്ട് ശ്രീരാമൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഭാര്യയ്‌ക്കൊപ്പമാണ് ശ്രീരാമൻ മമ്മൂട്ടിയുടെ കടവന്ത്രയിലെ വീട് സന്ദർശിച്ചിരിക്കുന്നത്.

'ഇന്നുച്ചതിരിഞ്ഞ് എറണാളത്ത് കടവന്ത്ര ഭാഗത്തൊരു വീട്ടീപ്പോയി. ൻ്റെ തീയ്യത്തീം ഇണ്ടാർന്നു കൂടെ. വീട്ടൊടമസ്ഥൻ കലാരസികനാ.
ച്ചാൽ കലാകാരനും രസികനുമാണ് എന്നർത്ഥം. അനർത്ഥം എന്താച്ചാൽ ഇടയ്കിടക്ക് "നിനക്കൊക്കെ നന്നായിക്കൂഡ്രാ " എന്ന് ചോദിക്കും.
പിന്നെ ഫോട്ടം പിടിച്ചു കൊണ്ടിരിക്കും. അപ്ലൊക്കെ ചിരിക്കടാ എന്നു ഗർജ്ജിക്കും. നമ്മളെക്കൊണ്ട് കൂട്ട്യാ കൂടണേലോരി അല്ലെ നമ്മള് ചിർക്ക്യാ.ബ്രമ്മയുഗം പോല്യൊക്കെ നമ്മക്ക് പറ്റ്വോ ?,' എന്നാണ് വി കെ ശ്രീരാമൻ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

മമ്മൂട്ടിയ്‌ക്കൊപ്പം നിരവധി സിനിമകളിൽ വി കെ ശ്രീരാമൻ സ്ക്രീൻ പങ്കിട്ടുന്നുണ്ട്. മമ്മൂട്ടി ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് വി.കെ ശ്രീരാമൻ പോസ്റ്റ് ചെയ്ത കുറിപ്പ് സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടിയിരുന്നു. വാഹനങ്ങളോടും പുതിയ ട്രെൻഡിനോടും മാത്രമല്ല ഫോട്ടോഗ്രാഫിയോടും താല്പര്യമുള്ള വ്യക്തിയാണ് മമ്മൂട്ടി. നേരത്തെയും മമ്മൂട്ടി പകർത്തിയ ചിത്രങ്ങൾ നിരവധി പേര് പോസ്റ്റ് ചെയ്തിട്ടുണ്ട്.

Content Highlights: VK Sreeraman shares pictures taken by Mammootty

dot image
To advertise here,contact us
dot image