വൈക്കം സീറ്റില്‍ മുസ്‌ലിം ലീഗ്, തലനാട് സീറ്റില്‍ കോണ്‍ഗ്രസ്; കോട്ടയത്ത് സീറ്റ് വിഭജനത്തില്‍ ധാരണ

തലനാട് വേണമെന്നായിരുന്നു കേരള കോണ്‍ഗ്രസിന്റെ ആവശ്യം

വൈക്കം സീറ്റില്‍ മുസ്‌ലിം ലീഗ്, തലനാട് സീറ്റില്‍ കോണ്‍ഗ്രസ്; കോട്ടയത്ത് സീറ്റ് വിഭജനത്തില്‍ ധാരണ
dot image

കോട്ടയം: കോട്ടയത്ത് യുഡിഎഫ് ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനത്തില്‍ ധാരണയായി. തര്‍ക്കത്തില്‍ നിന്നിരുന്ന തലനാട് സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും. തലനാട് വേണമെന്നായിരുന്നു കേരള കോണ്‍ഗ്രസിന്റെ ആവശ്യം. സംവരണ സീറ്റായ വൈക്കമാണ് മുസ്‌ലിം ലീഗിന് യുഡിഎഫ് നല്‍കിയത്.

2000-ത്തിന് ശേഷം ഇതാദ്യമായാണ് ലീഗിന് കോട്ടയം ജില്ലയില്‍ സീറ്റ് നല്‍കുന്നത്. യുഡിഎഫ് ജില്ലാ നേതൃയോഗത്തിലാണ് സീറ്റ് നല്‍കുന്നത് സംബന്ധിച്ച് തീരുമാനമായത്. ആകെ 23 സീറ്റുകളുളള കോട്ടയം ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പതിനാല് സീറ്റിലും കേരളാ കോണ്‍ഗ്രസ് എട്ട് സീറ്റിലും മുസ്‌ലീം ലീഗ് ഒരു സീറ്റിലുമാണ് മത്സരിക്കുക. സീറ്റിനായി മുസ്‌ലീം ലീഗ് നേരത്തെ സമ്മര്‍ദം ശക്തമാക്കിയിരുന്നു.

Content Highlights: vaikom seat to league and thalanad to congress at kottayam

dot image
To advertise here,contact us
dot image