

കൊച്ചി: വിവാഹത്തിന് മുന്‍പേ വരന്റെ വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ പ്രതിശുധ വധുവിന്റെ പേര് ഇടം നേടി. നെല്ലിക്കുഴി പഞ്ചായത്തിലാണ് സംഭവം. ഇൗ മാസം 30നാണ് വിവാഹം നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ ആലപ്പുഴ സ്വദേശിനിയായ നവവധുവിന്റെ പേര് നെല്ലിക്കുഴിയിലെ വോട്ടര്‍ പട്ടികയിലുണ്ട്. ഭര്‍ത്താവായി വരന്റെ പേരും ഉണ്ട്. ഭര്‍ത്താവിന്റെ വീടിന്റെ പേരിലും നമ്പരിലുമാണ് വോട്ട് ചേര്‍ത്തിരിക്കുന്നത്.
വിവാഹം കഴിയുന്നതിന് മുന്‍പേ തന്നെ യുവതിയുടെ പേര് ചേര്‍ത്തത് ക്രമക്കേടാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. തെറ്റായ വിവരങ്ങള്‍ ചേര്‍ത്ത് വോട്ടര്‍മാരെ തിരുകിക്കയറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റിയാണ് പരാതി നല്‍കിയത്.
ആറ് മാസമെങ്കിലും സ്ഥിരതാമസമാക്കിയ വോട്ടര്‍ക്കേ ലിസ്റ്റില്‍ പേര് ചേര്‍ക്കാനാകൂ. ഉദ്യോഗസ്ഥരുടെ സഹായത്തോടെ ക്രമക്കേട് നടത്തിയെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.
Content Highlights: Before the wedding, the fiancée is on the voter list in the groom's hometown