

പൊതുവേ മലയാളികളുടെ വീടുകളില്‍ ചോറുണ്ടാക്കാറുണ്ട്. ഒരുദിവസം
ചോറുണ്ടില്ലെങ്കില്‍ തൃപ്തിയുണ്ടാവില്ല എന്ന് പറയുന്നവരാണ് പലരും. പക്ഷേ പണ്ടുമുതലേ നമ്മള്‍ കേള്‍ക്കുന്ന ഒരു കാര്യമാണ് അത്താഴത്തിന് ചോറ് കഴിക്കുന്നത് നല്ലതല്ല അത് ശരീരം തടിവയ്ക്കാനിടയാക്കുകയും ആരോഗ്യത്തിന് ദോഷം ഉണ്ടാക്കുകയും ചെയ്യും എന്നുള്ളത്. എന്നാല്‍ ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ?
ശരീരഭാരം കൂടുന്നു
രാത്രിസമയത്ത് ശരീരത്തിന്റെ ദഹനപ്രക്രിയ ദുര്‍ബലമാകുന്നതുകൊണ്ട് ആ സമയത്ത് ചോറ് കഴിക്കുന്നത് ഗ്യാസിനും ദഹനക്കേടിനും കാരണമാകും. മാത്രമല്ല ചോറില്‍ ധാരാളം കാര്‍ബോഹ്രൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ആ രാത്രി ചോറ് കഴിക്കുമ്പോള്‍ കാര്‍ബോഹൈഡ്രേറ്റുകളില്‍നിന്നുള്ള ഉപയോഗിക്കാത്ത ഊര്‍ജ്ജം കൊഴുപ്പായി സംഭരിക്കപ്പെടാനും ഇത് ശരീരഭാരം കൂടാനും കാരണമാകുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്നു
വെളുത്ത അരിക്ക് ഉയര്‍ന്ന ഗ്ലൈസമിക് സൂചികയുണ്ട്. അതുകൊണ്ട് ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തില്‍ ഉയരാന്‍ കാരണമാകുന്നു. പ്രത്യേകിച്ച് പ്രമേഹമുള്ളവര്‍ അത്താഴത്തിന് ചോറ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തില്‍ ഉയര്‍ത്തുന്നു. കാലക്രമേണ ഇത് ടൈപ്പ് -2 പ്രമേഹത്തിനും മറ്റ് ഉപാപചയ വൈകല്യങ്ങള്‍ക്കും കാരണമാകുന്നു.
മന്ദത തോന്നിപ്പിക്കുന്നു
ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന അമിനോ ആസിഡായ ട്രിപ്‌റ്റോഫാന്‍ അടങ്ങിയിരിക്കുന്നതിനാല്‍ ചോറ് കഴിക്കുന്നത് നല്ലതാണെന്ന് തോന്നിപ്പിക്കുമെങ്കിലും അത്താഴത്തിന് ശേഷമുളള അമിതമായ ഉറക്കം ഉത്പാദനക്ഷമത കുറയ്ക്കുകയും ജീവിത ശൈലി സജീവമായി നിലനിര്‍ത്താന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യും.
ഇങ്ങനെയാണെങ്കിലും ചോറ് രാത്രിയില്‍ പൂര്‍ണമായും ഒഴിവാക്കേണ്ടതില്ല. അളവ് കുറച്ച് കഴിക്കുമ്പോള്‍ ദോഷമില്ല.പയറ് വര്‍ഗ്ഗങ്ങള്‍, ആവിയില്‍ വേവിച്ച പച്ചക്കറികള്‍ എന്നിവ ചേര്‍ത്ത് കഴിക്കുമ്പോള്‍ ചോറ് ദഹിക്കാന്‍ എളുപ്പമാണ്.

ഗോതമ്പ് അല്ലെങ്കില്‍ മള്‍ട്ടിഗ്രേന്‍ ചപ്പാത്തി നാരുകളുടെ മികച്ച ഉറവിടമാണ്. ഇവ കൂടുതല്‍ സമയം വയര്‍ നിറഞ്ഞതായി തോന്നാന്‍ സഹായിക്കുകയും ചെയ്യും. പ്രോട്ടീന്‍ സമ്പുഷ്ടമായ ധാന്യമായ ക്വിനോവ അരിക്ക് പകരമായി ഉപയോഗിക്കാം. ഇത് പേശികള്‍ നന്നാക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. വെജിറ്റബിള്‍ സൂപ്പ്, മില്ലറ്റുകള്‍ എന്നിവയും അരിയ്ക്ക് പകരമായി ഉപയോഗിക്കാം.
Content Highlights :Is it good to eat rice at night? Is rice a food that should be avoided completely?